28.4 C
Kottayam
Saturday, June 6, 2026

കാവ്യയ്ക്ക് ഭർതൃയോഗം കുറവ്; ദിലീപിനും ദോഷസമയം! മോഹൻലാലിന് അക്കിടി പറ്റും: സ്വാമിയുടെ പ്രവചനം!

Must read

കൊച്ചി:സഖ്യ ശാസ്ത്രം, ജോത്സ്യം എന്നിവയിലൊക്കെ വലിയ വിശ്വാസമുള്ളവരാണ് ഒട്ടുമിക്ക സിനിമാ താരങ്ങളും. ബോളിവു‍ഡ് മുതൽ ഇങ്ങ് മലയാളത്തിൽ വരെ അങ്ങനെ ഒരുപാട് താരങ്ങളുണ്ട്. പേരും, വണ്ടിയുടെ നമ്പറും, സിനിമയുടെ റിലീസ് തീയതി വരെ ജ്യോത്സ്യന്മാരുമായി സംസാരിച്ചു തീരുമാനിക്കുന്നവരാണ് അവരിൽ ഏറെയും. ചില താരങ്ങൾ വച്ചു പുലർത്തുന്ന ഇത്തരം രീതികളെ കുറിച്ച് പ്രമുഖ താരങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പുതിയ താരങ്ങളൊന്നും പൊതുവെ ഇത്തരം വിശ്വാസങ്ങൾക്ക് പുറകെ പോകുന്നവരല്ല. അതുകൊണ്ട് തന്നെ സിനിമ മേഖലയിൽ നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങളിലും ഇന്ന് മാറ്റം വന്നിട്ടുണ്ട്. എങ്കിലും താരങ്ങളുടെ ഭാവി പ്രവചിച്ച് ചില ജ്യോത്സ്യന്മാർ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു ജ്യോത്സ്യന്റെ പ്രവചനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Dileep, Kavya Madhavan

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും, സുരേഷ് ഗോപിയുടെയും മുതൽ കാവ്യാ മാധവന്റെയും ദിലീപിന്റെയും ദാമ്പത്യ ബന്ധത്തെക്കുറിച്ച് വരെ പ്രവചനം നടത്തികൊണ്ട് അഹോരാനന്ദ സ്വാമി എന്നൊരു ജ്യോത്സ്യനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രേവതി നക്ഷത്രക്കാരനായ മോഹൻലാൽ മന്ത്രിയാകും. ദിലീപിന് ദോഷസമയമാണ്. സുരേഷ് ഗോപിയുടെ എല്ലാ ദുഖവും തീർന്നു എന്നൊക്കെയാണ് സ്വാമി പറയുന്നത്. മാസ്റ്റർ ബ്രെയിൻ എന്നൊരു യൂട്യൂബ് ചാനൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

- Advertisement -

മോഹൻലാൽ മന്ത്രിയാകും. മോഹൻലാലിന് അക്കിടി പറ്റാനുള്ള സാദ്ധ്യതകൾ ഉണ്ട്. കൂടെ നടക്കുന്നവർ തന്നെ അപായപ്പെടുത്താനുള്ള സാധ്യതകൾ ഉണ്ട്. വളരെ സൂക്ഷിക്കേണ്ട സമയമാണ് എന്നാണ് സ്വാമി പറയുന്നത്. മകരക്കൂറ് രാശിക്കാരനും ഉത്രാടം നക്ഷത്രക്കാരനുമായ ദിലീപിനും ദോഷസമയം ആണെന്ന് അഹോരാനന്ദ സ്വാമി പറയുന്നു.

- Advertisement -

എല്ലാ ദൈവാധീനവും നിറഞ്ഞ ഒരു സ്ത്രീയാണ് മഞ്ജു വാര്യർ. കാവ്യ ഭർതൃയോഗം ഇല്ലാത്ത ആളാണ്, തിരുവാതിര നക്ഷത്രമാണ്. ദിലീപ് കാവ്യയെ ഉപേക്ഷിക്കണമെന്നും എന്നും സ്വാമി പറയുന്നുണ്ട്. അതേസമയം ഇത് പറഞ്ഞതിന്റെ പേരിൽ തനിക്ക് സൈബർ അറ്റാക്ക് ഉണ്ടായേക്കാം എന്നും സ്വാമി കൂട്ടിച്ചേർത്തു. ദിലീപ് ശനി ദശയിൽ നിന്നപ്പോഴായിരുന്നു ദോഷം സമയം വന്നത്. വീണ്ടും അതിനുള്ള സാധ്യതയുണ്ട്.

Dileep, Kavya Madhavan

മമ്മൂട്ടി സാറിന് കണ്ഠകശനി തീരുന്ന സമയമാണ്, പക്ഷേ മനോദുഃഖം ഉണ്ടാകും. ഉത്രാടം നക്ഷത്രക്കാരാണ് നടൻ സൂര്യയും ദിലീപും എല്ലാം. സുരേഷ് ഗോപിയുടെ എല്ലാ ദുഖവും തീർന്നു. ചിലപ്പോൾ മനോദുഃഖം ഉണ്ടായേക്കാം. ജഗതിക്കും ചില ശാപങ്ങളുണ്ടെന്നും തുടങ്ങി ഒട്ടനവധി പ്രവചനങ്ങളാണ് പലരേയും കുറിച്ചും ഈ സ്വാമി നടത്തുന്നത്. മുൻപും അഹോരാനന്ദ സ്വാമി ഇതേ ചാനലിലൂടെ ഇത്തരം ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ ആ പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല.

- Advertisement -

അതുകൊണ്ട് തന്നെ വ്യാപക ട്രോളുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി എന്നൊക്കെയാണ് കമന്റുകൾ. എന്തിനാണ് എല്ലാവരും ദിലീപിന്റെയും കാവ്യയുടെ മുകളിലേക്ക് കയറുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല സ്വാമിയുടെ നേരംപോക്ക് ആണെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week