News

ഒമിക്രോണ്‍ അഭൂതപൂര്‍വമായ രീതിയില്‍ പടരുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ അഭൂതപൂര്‍വമായ രീതിയില്‍ ലോകമെമ്പാടും വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇതുവരെ 77 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിരിക്കുന്നത്. പലരും കണ്ടെത്താതെ ഒമിക്രോണ്‍ ഉണ്ടാവാമെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒമിക്രോണ്‍ വൈറസ് ഉണ്ടാക്കുന്ന അപകടത്തെ നമ്മള്‍ കുറച്ചുകാണുകയാണ്. ഗുരുതരമായ രോഗം അല്ലെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ തകര്‍ക്കും വിധം കേസുകളുടെ എണ്ണം പെരുകിയേക്കും. കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കാവും.

എന്നാല്‍ ഗുരുതരമായ രോഗമോ മരണമോ സാധ്യതയില്ലാത്ത ഗ്രൂപ്പുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്, വിതരണ പരിമിതികള്‍ കാരണം ഇപ്പോഴും പ്രാഥമിക ഡോസുകള്‍ക്കായി കാത്തിരിക്കുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നു- ടെഡ്രോസ് അഥാനം പറഞ്ഞു.

ഒമിക്രോണ്‍ വകഭേദം മൂലം ആശുപത്രിവാസവും മരണവും വര്‍ധിക്കുമെന്നു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. യുകെയില്‍ ആദ്യ ഒമിക്രോണ്‍ മരണം തിങ്കളാഴ്ച സ്ഥിരീ കരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button