തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പഴുന്നാന സ്വദേശി അനസിനാണ് (19) കുത്തേറ്റത്. സംഭവത്തിൽ ചെറുകുന്ന് സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച പ്രദീപ് സംഘർഷത്തിനിടയ്ക്ക് അറിയാതെ പറ്റിപ്പോയതെന്ന് പൊലീസിനോട് പറഞ്ഞു.
കുത്തേറ്റ അനസിനെ തൃശൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ബൈക്കുകൾ വരിനിൽക്കുമ്പോൾ വരി തെറ്റിച്ചു എന്നതായിരുന്നു തർക്കത്തിന്റെ അടിസ്ഥാനം. ബൈക്കിൽ വന്ന രണ്ട് യാത്രക്കാർ തമ്മിൽ തുടങ്ങിയ തർക്കത്തിൽ മറ്റുള്ളവരും പക്ഷം പിടിച്ചതോടെ കയ്യാങ്കളിിലേക്ക് എത്തുകയായിരുന്നു.
മാവേലിക്കര കണ്ടിയൂരിലെ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെതിരെ കുടുംബം രംഗത്ത്. തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം. ബിന്‍സിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കടുവിനാൽപറമ്പില്‍ ജിജോയുടെ ഭാര്യ ബിൻസി യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചലനമറ്റ നിലയിൽ വീടിനുള്ളിലെ മുറിയിൽ കിടക്കുകയായിരുന്ന ബിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ഭർത്താവിന്റെ ആദ്യ മൊഴി. എന്നാൽ തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതാണ് ബിൻസിയുടെ കുടുംബത്തിന്റെ സംശയം വർധിപ്പിക്കുന്നത്.
ജിജോയെ കസ്റ്റഡിയിൽ എടുത്തെങ്കിലും വിട്ടയച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരകമായ സംഭവം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കയാണെന്ന് പോലീസ് പറഞ്ഞു.