24.2 C
Kottayam
Saturday, November 16, 2024
test1
test1

ഇവയാണ് ആറു തരം പ്രണയങ്ങള്‍! നിങ്ങളുടേത് ഏതാണ് ?

Must read

കൊച്ചി:പ്രണയം പോലെ സങ്കീര്‍ണവും അതിശക്തവുമായ മറ്റൊരു വികാരവുമുണ്ടാവില്ല. വൈകാരികമായും സാമൂഹികമായും വികസിക്കുന്ന പ്രണയം മനസില്‍ പല ചിന്തകളും പ്രതീക്ഷകളും വളര്‍ത്തും. കാമുകന്റെ-കാമുകിയുടെ സാമീപ്യത്തില്‍ വൈകാരികമായി ഉത്തേജിക്കപ്പെടാത്തവരായി ആരെങ്കിലുമുണ്ടാവുമോ ?.

പ്രണയത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ക്കും അനുഭവങ്ങള്‍ക്കും പ്രതീക്ഷകളുടെ സ്വഭാവത്തില്‍ നിര്‍ണായകമായ പങ്കുണ്ട്. ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ വിശ്വസിക്കുന്നയാളാണോ നിങ്ങള്‍ ? ആണെങ്കില്‍ ഒറ്റനോട്ടത്തില്‍ പ്രണയത്തിലാവാന്‍ സാധ്യത വളരെ കൂടുതലാണ്.

വ്യത്യസ്ത തരം പ്രണയരീതികളെ കുറിച്ച് പൗരാണിക ഗ്രീക്കുകാര്‍ വിശദമായി എഴുതിയിട്ടുണ്ട്. ആറു തരം പ്രണയങ്ങളെ കുറിച്ചാണ് അവര്‍ എഴുതിയിരിക്കുന്നതെന്നു സോഷ്യോളജിസ്റ്റായ ജോണ്‍ അലന്‍ ലീ പറയുന്നു. പ്രണയരീതികളെ വേര്‍തിരിക്കുന്നത് ശരിയാണോ എന്ന ചോദ്യം ഉയരാം. പ്രബലമായതും അംഗീകരിക്കപ്പെട്ടതുമായ പ്രണയരീതികളല്ലാതെ മറ്റു രീതികള്‍ കൂടി സമൂഹത്തിലുണ്ടെന്നതാണ് ഇതിനുള്ള മറുപടി. പങ്കാളിയോടൊത്തുള്ള സഹവാസവും അനുഭവവും ഒരാളുടെ പ്രണയരീതി മാറാന്‍ കാരണമാവാറുണ്ട്.

1) ഇറോസ്

ഒരു യക്ഷിക്കഥ പോലെ റൊമാന്റിക്കായ (sexual attraction) പ്രണയമാണിത്. ശരീര സൗന്ദര്യത്തിന് ഇതില്‍ ഏറെ പ്രാധാന്യമുണ്ട്. തീവ്രമായ വികാരങ്ങളോടെ അതിവേഗമായിരിക്കും ഇത് പടര്‍ന്നു പന്തലിക്കുക. അടുപ്പം വര്‍ധിക്കുന്നതിന്റെ ഭാഗമായി ശാരീരികമായ അടുപ്പത്തിലെത്താനുള്ള ത്വരയും കമിതാവിനുണ്ടായിരിക്കും.

പ്രണയത്തിലായിരിക്കുന്ന അവസ്ഥയെ പ്രണയിക്കുന്നവരാണ് ഇവര്‍. പൊതുവില്‍ ഏകപതീ-പത്‌നി പ്രവണതയുള്ളവരായിരിക്കും ഇവര്‍. ആരാധനയും ഫ്രഷ്‌നസും ഫീല്‍ ചെയ്യുന്നതു വരെ ഇവര്‍ ബന്ധത്തില്‍ തുടരും. ഇതേ വികാരം മറ്റൊരാളില്‍ നിന്നു ലഭിക്കുകയാണെങ്കില്‍ അവിടേക്ക് മാറുകയും ചെയ്യും.

റോമക്കാരുടെ കാമദേവനായ ഇറോസിന്റെ പേരില്‍ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടത്. ഗ്രീക്ക് മിത്തോളജിയിലെ ലൈംഗിക ആകര്‍ഷണത്തിന്റെ ദേവനാണ് ഇറോസ്. പ്രണയ ദേവതയായ അഫ്രോഡൈറ്റിന്റെ സ്ഥിരം പങ്കാളിയുമാണ് ഇയാള്‍. വില്ലും നിരവധി അമ്പുകളുമുള്ള ഒരാളായാണ് ഇയാളെ ചിത്രീകരിച്ചിരിക്കുന്നത്.

2) സ്റ്റോര്‍ജ്

സ്ഥിരവും കമ്മിറ്റഡുമായ ബന്ധം നിലനിര്‍ത്തുന്ന പ്രവണതയുള്ളവരാണ് ഇവര്‍. ചങ്ങാത്തം, മാനസിക അടുപ്പം, വിശ്വാസം എന്നിവയെ ഇവര്‍ വിലമതിക്കുന്നു. സൗഹൃദങ്ങളായിരിക്കും ചിലപ്പോള്‍ ഇവര്‍ക്ക് പ്രണയമായി മാറുക.

അതായത് കൂട്ടുകാരിലേക്ക് പ്രണയം പമ്മിപമ്മി കയറും. ഇത് ശക്തമായ പ്രണയരീതിയാണ്. ഇത് ദീര്‍ഘകാലം നിലനില്‍ക്കും. കുടുംബസ്‌നേഹത്തെ കുറിച്ചുള്ള ദേവനായ സ്റ്റോര്‍ജില്‍ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടിരിക്കുന്നത്.

3)ലൂഡുസ്

പ്രണയത്തെ ലൂഡിക്ക് ആയി (പരിഹാസ്യമായി) കാണുന്നവരാണ് ഇവര്‍. പ്രണയം ഇവര്‍ക്ക് വിജയിക്കാനുള്ള ഒരു കളിയാണ്. ഇത് പലപ്പോഴും മള്‍ട്ടിപ്ലേയര്‍ കളിയായിരിക്കും. ബന്ധത്തില്‍ കാണിക്കുന്ന മാനിപ്പുലേഷനും വഞ്ചനയും ഇക്കൂട്ടര്‍ക്ക് ഒരു പ്രശ്‌നമേ ആയി തോന്നില്ല. ഇവര്‍ക്ക് കമ്മിറ്റ്‌മെന്റും വൈകാരികമായ അടുപ്പവും വളരെ കുറവായിരിക്കും.

ഹൃസ്വകാലത്തേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, മറ്റു പ്രണയരീതികളില്‍ നിന്ന് വ്യത്യസ്തമായി പങ്കാളിയുടെ ശാരീരികമായ മേന്‍മകള്‍ക്കായിരിക്കും ഇക്കൂട്ടര്‍ അധികം പ്രധാന്യം നല്‍കുക. മറ്റുപലരുമായി സെക്ഷ്വല്‍ ബന്ധങ്ങളും ഇവര്‍ സ്ഥാപിക്കാം. ഇറോസിന്റെ സുഹൃത്താണെങ്കിലും ആള്‍ ഒരു പഞ്ചാരയടിക്കാരനും സൂത്രശാലിയുമാണെന്നാണ് മിത്തോളജി പറയുന്നത്.

4) പ്രാഗ്മ

പ്രായോഗികതയാണ് ഇതിന്റെ നിയമം. ഉചിതമായ പങ്കാളിയെ തീരുമാനിക്കുമ്പോഴും ഭാവിയെ കുറിച്ച് ആലോചിക്കുമ്പോഴും യുക്തിയാണ് ഇവര്‍ ഉപയോഗിക്കുക. പക്ഷെ, ഇവരുടെ ബന്ധങ്ങളില്‍ വൈകാരികഘടകങ്ങള്‍ ഒട്ടുമില്ലെന്നു കരുതരുത്. ദീര്‍ഘകാല താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന ഒരാള്‍ക്കു പ്രാധാന്യം നല്‍കുമെന്നു മാത്രം. സാമൂഹികമോ സാമ്പത്തികമോ ആയ താല്‍പര്യങ്ങളായിരിക്കും പലപ്പോഴും പ്രേരണ.ഭാവി പങ്കാളിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാണോ എന്ന് അശങ്കപ്പെടുന്ന ഇവര്‍ പങ്കാളിയെ വീട്ടുകാരും സുഹൃത്തുക്കളും സ്വീകരിക്കുമോയെന്നും ആലോചിക്കും. പ്രതിസന്ധി കാലങ്ങളില്‍ തന്നെ ആശ്വസിപ്പിക്കാന്‍ ഭാവി പങ്കാളിക്കു കഴിയുമോയെന്നും ഇവര്‍ പരിശോധിക്കും.

5) മാനിയ

ഒഴിയാബാധ പോലുള്ള പ്രണയമാണിത്. പങ്കാളിയെ എല്ലായ്‌പ്പോഴും വൈകാരികമായി ആശ്രയിക്കുകയും ബന്ധത്തിന്റെ ആഴം ഉറപ്പുവരുത്തലുമാണ് ഇതിന്റെ രീതി. ഇവരുടെ ആവശ്യങ്ങളെ പങ്കാളി എത്രമാത്രം ഉള്‍ക്കൊള്ളുമെന്നതിന് അനുസരിച്ച് ഉന്നതമായ സന്തോഷമോ സമാനമായ ദുഖമോ ഇവര്‍ അനുഭവിക്കും. ഉടമവാകാശ ബോധമുള്ളതിനാല്‍ അസൂയ ഒരു പ്രശ്‌നമായി ഉയര്‍ന്നുവരും.

6) അഗേപ്

പങ്കാളിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഈ പ്രണയരീതി. ഇവര്‍ പങ്കാളിയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരും കരുതല്‍ കാണിക്കുന്നവരുമാണ്. നിസ്വാര്‍ത്ഥവും നിരുപാധികവുമായ പ്രണയരീതിയാണിത്.

ഒരാള്‍ എങ്ങനെയാണോ അതു പോലെ അയാള്‍ ആ വ്യക്തിയെ സ്‌നേഹിക്കും. തനിക്ക് പങ്കാളിയില്‍ നിന്ന് തിരികെ ലഭിക്കുന്ന കരുതലും ദയാവായ്പ്പും ഇവര്‍ ആസ്വദിക്കും. ഇവര്‍ക്ക് ബന്ധത്തില്‍ വലിയ സംതൃപ്തിയുണ്ടായിരിക്കും.

പ്രണയത്തെ കുറിച്ചുള്ള സത്യങ്ങള്‍
പങ്കാളിയോട് നമുക്ക് തോന്നുന്ന പ്രണയത്തിന്റെ സ്വഭാവം കാലത്തിന് അനുസരിച്ച് മാറിയേക്കാം. പ്രണയബന്ധത്തിന്റെ ആദ്യസമയത്ത് പങ്കാളിയെ കാണാന്‍ നാം കാത്തിരിക്കും. ഓരോ തവണ കാണുമ്പോഴും ആഹ്ലാദഭരിതമാവുകയും ചെയ്യും. ഇതാണ് പ്രണയത്തിലായിരിക്കുന്നതിന്റെ ലഹരി, പ്രത്യേകിച്ചും റൊമാന്റിക്ക് പ്രണയത്തിന്റെ സവിശേഷത. പക്ഷെ, ഭൂരിപക്ഷം ബന്ധങ്ങളിലും ഈ വികാരങ്ങള്‍ക്ക് അധികകാലം നിലനില്‍പ്പില്ല, മാസങ്ങളോ വര്‍ഷങ്ങളോ ഇതിനെ മായ്ച്ചു കളയും.

പരസ്പരം കൂടുതല്‍ അറിയുന്നതോടെ തീവ്രമായ വികാരങ്ങള്‍ക്ക് പകരം കൂടുതല്‍ ആഴത്തിലുള്ള ബന്ധമാണ് രൂപപ്പെടുക. ഈ ഘട്ടമാണ് ‘companionate love’ എന്ന് അറിയപ്പെടുന്നത്. ഇത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും(ചിലപ്പോള്‍ അതിന് ശേഷവും

റൊമാന്റിക്ക് പ്രണയത്തില്‍ നിന്ന് ‘companionate love’ ഘട്ടത്തിലേക്കുള്ള പരിണാമം സ്വാഭാവികവും ആരോഗ്യകരവുമാണെന്ന് പലരും മനസിലാക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. തീവ്രമായ ആരാധന താണുപോവുമ്പോള്‍ പ്രണയം ഇല്ലാതായെന്നാണ് പലരും കരുതുക. ഒരു അവസരം നല്‍കി നോക്കൂ, ‘companionate love’ ഉള്ള പങ്കാളികളുടെ അടുപ്പത്തിനും കൂട്ടുകെട്ടിനും അങ്ങേയറ്റത്തെ ശക്തിയുണ്ടെന്ന് മനസിലാവും.
‘companionate love’ നല്‍കുന്ന ജീവിത സംതൃപ്തി ആളുകള്‍ മനസിലാക്കാത്തതും അനുഭവിക്കാത്തതും എത്ര നാണക്കേടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.