EntertainmentKeralaNews

ഇന്ത്യയിൽ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാർട്ടിയുണ്ട്,പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം കാട്ടേണ്ടത് ,ആഞ്ഞടിച്ച് നടി ലക്ഷ്‍മി പ്രിയ

കൊച്ചി:സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം ചൊരിയുന്നവര്‍ക്ക് എതിരെ നടി ലക്ഷ്‍മി പ്രിയ. അഞ്ചു വയസുള്ള കുഞ്ഞിന്‍റെയടക്കം ഫോട്ടൊയുടെ അടിയിൽ വന്നു അനാവശ്യം പറയുന്നവർക്കെതിരെ എല്ലാ നിയമ നടപടിയും സ്വീകരിക്കുമെന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. മതത്തിന്റെയോ രാഷ്‍ട്രീയയത്തിന്റെയോ പേരിൽ ഒരാളെയും വേർതിരിച്ചു ഞാൻ കണ്ടിട്ടില്ല. ഫേക്ക് ഐഡികളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖവും അഡ്രസ്സും ഉപയോഗിച്ച് ധൈര്യം കാണിക്കണമെന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു.

ഫേസ്‍ബുക്ക് കുറിപ്പ്

കുറേ നാൾ ആയി ഈ അധിക്ഷേപം കേൾക്കുന്നു എന്റെ അഞ്ചു വയസ്സുള്ള കുഞ്ഞിന്റെയടക്കം ഫോട്ടോയുടെ അടിയിൽ വന്നു അനാവശ്യം പറയുന്നവർക്കെതിരെ ഞാൻ എനിക്ക് സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കും സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്‍ട്രീയ – മത വൈരം തീർക്കേണ്ടതും ഫേക്ക് ഐഡികളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖവും അഡ്രസും ഉപയോഗിച്ച് ധൈര്യം കാണിക്കണം.

മതേതര ഇന്ത്യയിൽ ആർക്ക് എന്തു മതവും സ്വീകരിക്കാം എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നൽകാൻ ഒരു ജയേഷേ ഉണ്ടായുള്ളൂ ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല 18കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തിൽ ഞാൻ ജീവിക്കുന്നു. എന്നെ ചാക്കിൽ പൊതിഞ്ഞ് സിറിയയിൽ ആടിനെ മേയ്ക്കാൻ അയച്ചില്ല. എന്നോട് അദ്ദേഹം മതം മാറാൻ ആവശ്യപെട്ടിട്ടില്ല.

കേവലം മതം അല്ല മനസ്സാണ് മാറേണ്ടത്. വെറുതെ എന്റെ പേര് മാത്രം മാറ്റിയാൽ മതം എങ്ങനെ മാറാൻ കഴിയും? ഞാൻ എന്റെ സ്വന്തം ഇഷ്‍ടപ്രകാരം ആണ് സനാതന ധർമ്മ വിശ്വാസി ആയി ജീവിക്കുന്നത്. ഞാൻ പലവട്ടം പറഞ്ഞിട്ടിട്ടുണ്ട് ഒരു പാർട്ടി കൊടിയുടെ കീഴിലും എന്നെ കൂട്ടിക്കെട്ടരുത് എന്ന്. ബിജെപിഅനുഭവം ഉണ്ട് അതും ഈ രാജ്യം നൽകുന്ന സ്വാതന്ത്ര്യം ആണ്. ഒരുവന് ഇഷ്‍ടമുള്ള പാർട്ടിയിൽ വിശ്വസിക്കാം.

നിങ്ങൾ പറയുന്ന പ്രകാരം ആണെങ്കിൽ ഇവിടെ ഇടതുപക്ഷം മാത്രമല്ലേ ഉണ്ടാവൂ? ഇന്ത്യയിൽ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാർട്ടി ഉണ്ട്?ഞാൻ ചാണകത്തിൽ കിടന്നാലും സെപ്റ്റിക് ടാങ്കിൽ കിടന്നാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ചുക്കും സംഭവിക്കാനില്ല. വളരെ വളരെ സാധാരണക്കാരിയായ ഒരു സ്‍ത്രീയാണ് ഞാൻ മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ പേരിൽ ഒരാളെയും വേർതിരിച്ചു ഞാൻ കണ്ടിട്ടില്ല.

ആരെയും മതം മാറ്റാനോ രാഷ്‍ട്രീയം മാറ്റാനോ ഞാൻ ശ്രമിച്ചിട്ടില്ല. ബിജെപി അധ്യക്ഷൻ കുഴൽ പണം കടത്തിയാൽ പാർട്ടി അല്ല ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ നോക്കിക്കൊള്ളും. എന്റെ ഫേസ്ബുക് പേജ് എന്റെ മാത്രം പേജ് ആണ്. ഒരാളെയും കൈ പിടിച്ചു ഫോളോ ചെയ്യിക്കുന്നില്ല. നിങ്ങൾക്ക് ധൈര്യമായി അണ്‍ഫോളോ ചെയ്യാം. മേലിൽ തെറി പറയാനോ രാഷ്‍ട്രീയം പറയാനോ എന്റെ പേജ് വരരുത് നിയമ നടപടിയുമായി ഞാൻ മുന്നോട്ട് പോകും. നിങ്ങൾക്ക് നിങ്ങളുടെ രാഷ്‍ട്രീയം നിങ്ങൾക്ക് നിങ്ങളുടെമതംവിശ്വാസം. അതിൽ ഞാൻ ഇടപെടാത്തിടത്തോളം കാലം നിലപാടുകളെ ചോദ്യം ചെയ്യാൻ വരരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker