തിരുവനന്തപുരം: നടുറോഡിൽ കെ എസ് ആർ ടി സി ഡ്രൈവറുമായി ഉണ്ടായ തർക്കത്തിൽ കൂടുതൽ വ്യക്തത വരുത്തി മേയർ ആര്യ രാജേന്ദ്രൻ. കെ എസ് ആർ ടി സിയുടെ ഒരു ബസ് ലെഫ്റ്റ് സൈഡിലൂടെ തങ്ങളുടെ കാറ് തട്ടാൻ വന്നുവെന്നും തിരിഞ്ഞ് നോക്കിയപ്പോൾ ഡ്രൈവർ അസംഭ്യമായ ആംഗ്യം കാണിച്ചുവെന്നും മേയർ പറഞ്ഞു.
ഇന്നലെ രാത്രി ഒമ്പതേ മുക്കാലിന് ശേഷം ഞങ്ങൾ വീട്ടിൽ നിന്ന് പട്ടം പ്ലാമൂട് വഴി പോവുകയായിരുന്നു. അവിടെ വെച്ച് കെ എസ് ആർ ടി സിയുടെ ഒരു ബസ് ലെഫ്റ്റ് സൈഡിലൂടെ ഞങ്ങളുടെ കാറ് തട്ടാൻ വരുമ്പോൾ ഞാനും എന്റെ ബ്രദറിന്റെ വൈഫും ആയിരുന്നു കാറിന്റെ പിറകിലിരിക്കുന്നത്. ഞങ്ങൾ തിരിഞ്ഞ് നോക്കുമ്പോൾ അദ്ദേഹം അസഭ്യ ഭാഷ്യയിൽ ഞങ്ങളെ ഒരു ആംഗ്യം കാണിക്കുകയാണ്.
അങ്ങനെയാണ് ഞങ്ങൾ അടുത്ത സിഗ്ന ലിൽ വണ്ടി നിർത്തി ഇക്കാര്യം ചോദിക്കുമ്പോൾ വളരെ മോശമായി ഞങ്ങളോട് സംസാരിക്കുന്ന സാഹചര്യം ഉണ്ടായത്. അപ്പോൾ തന്നെ ഞാൻ പോലീസിനെ വിവരം അറിയിച്ചു, അത് പോലെ തന്നെ മന്ത്രിയേയും വിവരം അറിയിച്ചു. അദ്ദേഹം അവിടെ കെ എസ് ആർ ടി സിയുെട വിജിലൻസ് ടീമിനെ വിടുകയുണ്ടായി. അതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് അവിടെ എല്ലാവരും എത്തി അദ്ദേഹത്തെ അവിടെ നിന്ന് കൊണ്ടുപോയി എന്റെപരാതിയിന്മേൽ എഫ് ഐ ആർ ഇടുകയും ചെയ്യുകയുണ്ടായി, എന്നാണ് ആര്യ പറഞ്ഞത്.
ബസ്സ് ഓവർ സ്ഫീഡിലായിരുന്നുവെന്നും തങ്ങൾ നോക്കുന്ന സമയത്ത വളരെ അസഭ്യമായ രീതിയിൽ അദ്ദേഹത്തിന്റെ കൈ കൊണ്ടും മുഖത്തെ പല ഭാവങ്ങൾ കൊണ്ടും ഞങ്ങൾ രണ്ട് സ്ത്രീകളെ നോക്കി അസഭ്യം പറയുകയാണ് ഉണ്ടായത്, ആര്യ പറഞ്ഞു. മേയർ എന്ന രീതിയിൽ അല്ല ഒരു പബ്ലിക്കിനോട് അദ്ദേഹം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്. അത്തരത്തിലുള്ള പെരുമാറ്റം സ്വഭാവികമായിട്ടും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
അതിൽ മന്ത്രി തന്നെ അപ്പോൾ തന്നെ ഇടപെട്ടിട്ടുണ്ടെന്നും അമിത വേഗത്തിൽ വണ്ടി പോവുക എന്ന് മാത്രമല്ല അദ്ദേഹം ഇത്തരത്തിൽ തെറ്റായ രീതിയിൽ അസഭ്യം എന്ന നിലയിൽ രണ്ട് സ്ത്രീകളോട് ആംഗ്യം കാണിച്ചത് ഗുരുതരമായ കാര്യമാണെന്നും ആര്യ പറഞ്ഞു. വണ്ടി തട്ടാൻ വരുന്ന സമയത്താണ് തിരിഞ്ഞ് നോക്കിയത് എന്ന ആര്യ പറയുന്നു.