നിങ്ങളുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും ഒരുകാലത്ത് പരസ്യമാവുന്നതില്‍ പ്രശ്‌നമുള്ളവരാണെങ്കില്‍ ഫോണില്‍ നിന്നും വാട്‌സാപ്പ് ഡിലീറ്റ് ചെയ്യണം..ടെലിഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്
ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് ഉടന്‍ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ദുരോവ്.ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്സാപ്പ് നിരന്തരം ഉപയോഗിക്കപ്പെടുമെന്നാരോപിച്ചാണ് വാട്‌സാപ്പിന്റെ മുഖ്യ എതിരാളി കൂടിയായി ടെലിഗ്രാമിന്റെ നിര്‍ദ്ദേശം. നിങ്ങളുടെചിത്രങ്ങളും വീഡിയോകളും ഒരു കാലത്ത് പരസ്യമാവുന്നതില്‍ പ്രശ്നമുള്ളവരാണ് എങ്കില്‍ വാട്സാപ്പ് ഉടന്‍ തന്നെ ഫോണില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ദുരോവിന്റെ ഉപദേശം.
പെഗാസസ് സ്പൈവെയര്‍ ആക്രമണത്തിന് പിന്നാലെ വാട്സാപ്പിലൂടെ വീഡിയോ ഫയലുകള്‍ വഴി മാല്‍വെയര്‍ പ്രചരിച്ചുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ദുരോവിന്റെ
ടെലിഗ്രാം പോസ്റ്റ്. വാട്സാപ്പിലുണ്ടായ ഏറ്റവും പുതിയ സുരക്ഷാ വീഴ്ച അതീവ ഗുരുതരമാണെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന്റെ (സി.ഇ.ആര്‍.ടി.) വിലയിരുത്തല്‍. വീഡിയോ ഫയലുകള്‍ വഴിയുണ്ടായ സൈബര്‍ ആക്രമണത്തിന്റെ തെളിവുകള്‍ വിശദമാക്കാന്‍ വാട്സാപ്പ് ഉടമയായ ഫെയ്സ്ബുക്ക് തയ്യാറായിട്ടുമില്ല.
വാട്സാപ്പ് മെസേജുകള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല വാട്സാപ്പ് പരാജയപ്പെട്ടത്. നിങ്ങളുടെ ചിത്രങ്ങളും വാട്സാപ്പ് സന്ദേശങ്ങളും നിരീക്ഷിക്കുന്നതിനായുള്ള ട്രോജന്‍ കുതിരയായി വാട്സാപ്പ് നിരന്തരം ഉപയോഗിക്കപ്പെടുന്നുവെന്നും ദുരോവ് തുറന്നടിയ്ക്കുന്നു.
നിരീക്ഷണ പദ്ധികളുടെ ഭാഗമാവുന്നതില്‍ വാട്സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിനെയും ദുരോവ് വിമര്‍ശിക്കുന്നു. വാട്സാപ്പ് ഏറ്റെടുക്കുന്നതിന് മുമ്പും
ഫെയ്സ്ബുക്ക് ഇത്തരം പ്രവൃത്തികളുടെ ഭാഗമാണ്. വാട്സാപ്പ് ഏറ്റെടുത്തതിന് ശേഷവും ഉപയോക്താക്കളെ നിരീക്ഷിക്കുന്ന് ഫെയ്സ്ബുക്ക് തുടരുകയാണെന്നും ദുരോവ് പറഞ്ഞു.
നേരത്തെ വാട്സാപ്പിന്റെ സ്ഥാപകരിലൊരാളായ ബ്രയാന്‍ ആക്ടണും ഫെയ്സ്ബുക്കിനെതിരെ രംഗത്തുവന്നിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും വിവരങ്ങള്‍ക്കും ഫെയ്…
ഫെയ്സ്ബുക്ക് ഒട്ടും വിലകല്‍പ്പിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്യണമെന്നും ആക്ടണ്‍ ആഹ്വാനം ചെയ്തിരുന്നു.