Home-bannerKeralaNews
ഷഹലയുടെ സ്‌കൂളിന് 2 കോടി,വയനാടിനായി സമഗ്രപാക്കേജ്,മന്ത്രിമാര്‍ പാമ്പുകടിയേറ്റ് മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി
വയനാട്: പാമ്പുകടിയേറ്റ് മരിച്ച പുത്തന്‍കുന്ന് സ്വദേശിനി ഷഹലയുടെ വീട്ടില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥെത്തി.സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി.സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിയ്ക്കുന്നതിനായി അടിയന്തിരമായി രണ്ടുകോടി രൂപ അനുവദിയ്ക്കും.വയനാടിനായി സമഗ്രപാക്കേജ് നടപ്പിലാക്കും.ഡപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും സമഗ്രമായ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.മന്ത്രി വരുന്ന വഴിയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മന്ത്രിയെ കരിങ്കൊടി കാട്ടി.കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News