27.4 C
Kottayam
Thursday, June 4, 2026

മാധ്യമപ്രവര്‍ത്തകയ്ക്ക് ‘കളക്ടര്‍ ബ്രോ’ നല്‍കിയത് അശ്ലീലച്ചുവയുള്ള മറുപടി; എന്‍ പ്രശാന്തിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്

Must read

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് നല്‍കിയത് അശ്ലീലച്ചുവയുള്ള മറുപടി. മാതൃഭൂമി ലേഖികയോടാണ് കളക്ടര്‍ ബ്രോ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്ന പ്രശാന്തിന്റെ മോശം പെരുമാറ്റം.

പ്രശാന്തും മാദ്ധ്യമപ്രവര്‍ത്തകയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.33നും 2.23നും ഇടയിലുള്ളതാണ് സന്ദേശങ്ങള്‍. ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് നമ്പര്‍ വാങ്ങി പ്രശാന്തിനെ വിളിച്ചെന്നും, മറുപടിയില്ലാത്തതിനാല്‍ വാട്സാപ്പില്‍ മെസേജ് അയക്കുകയുമായിരുന്നെന്നുമാണ് മാദ്ധ്യമപ്രവര്‍ത്തക പറയുന്നത്. 9447048777 എന്ന നമ്പരിലാണ് സന്ദേശമയച്ചത്.

ഹായ്, മാതൃഭൂമി ലേഖികയാണ്. ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാകുമോ? ഒരു വാര്‍ത്തയുടെ ആവശ്യത്തിനാണന്നായിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തക ആദ്യം അയച്ചത്. സുനില്‍ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കറായിരുന്നു പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല. എന്താണ് പ്രതികരണമെന്ന് അറിയാനാണെന്ന് പറയുമ്പോള്‍, ഓ… യാ… എന്ന(നടിയുടെ മുഖമുള്ള സ്റ്റിക്കര്‍. അശ്ലീലച്ചുവയുള്ളത്) മറുപടി കൊടുക്കുകയായിരുന്നു.

എന്തുതരത്തിലുള്ള പ്രതികരണമാണിതെന്ന് മാദ്ധ്യമപ്രവര്‍ത്തക ചോദിക്കുമ്പോള്‍ വീണ്ടും നടിയുടെ മുഖമുള്ള സ്റ്റിക്കറാണ് പ്രശാന്ത് അയച്ചത്. ഇത്രയും തരംതാഴ്ന്ന പ്രതികരണങ്ങള്‍ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും. താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടത്. നന്ദി!എന്ന് മറുപടിയാണ് ഇതിന് മാദ്ധ്യമപ്രവര്‍ത്തക നല്‍കിയത്.

- Advertisement -

വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യകള്‍ കൊള്ളാം. ക്ഷമിക്കണം. തെറ്റായ ആളുടെയടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം. ചില മാദ്ധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതില്‍ അത്ഭുതമില്ലെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. കൂടാതെ ആദ്യമയച്ച പല സ്റ്റിക്കറുകളും ഡിലീറ്റും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week