കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്ടിവിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി, കേസെടുക്കാനാവില്ലെന്ന് പോലീസ്; സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി ഉയര്‍ന്നിട്ടും യുവാവിനെതിരെ കേസെടുക്കാതെ പോലീസ്. ബാലുശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെയാണ് പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഇയാള്‍ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.

സംഭവത്തില്‍ പോലീസ് നടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയോ കുടുംബമോ വിഷയത്തില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്. അവ്യക്തമായ ആരോപണങ്ങളുടെ നിഴലില്‍ കേസെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട് റൂറല്‍ എസ്പി വ്യക്തമാക്കി.

ഇതിനിടെ വിഷയം ഏറ്റെടുത്ത സോഷ്യല്‍ മീഡിയ ബാലുശ്ശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച സജീവമാക്കിയിരിക്കുയാണ്. നിരവധി പേരാണ് ആക്ടിവിസ്റ്റിന്റെ ഭാഗത്ത് തെറ്റില്ലെന്നു വാദിക്കുന്നത്. പോക്സോ കേസിനെ വെളുപ്പിക്കാന്‍ ആക്ടിവിസത്തെയും പുരോഗമന കാഴ്ചപ്പാടുകളേയും മറയാക്കേണ്ടെന്നാണ് ഉയരുന്ന മറുവാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News