31.1 C
Kottayam
Friday, May 17, 2024

ആ സന്ദേശം വ്യാജമാണ്; വാട്‌സ്ആപ്പ് ഉപഭോക്താക്കളോട് അധികൃതര്‍

Must read

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് 1000 ജി.ബി നെറ്റ് നല്‍കുമെന്ന തരത്തില്‍ ഒരു സന്ദേശം ഇപ്പോള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്നും ഈ സന്ദേശം കണ്ട് തട്ടിപ്പിനിരയാവരുതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനം ഇസെറ്റിനെ (ESET) ഉദ്ധരിച്ച് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ആദ്യം ആ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയി അത് പരിശോധിയ്ക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1000 ജിബി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നുവെന്ന് തുടങ്ങുന്ന സന്ദേശത്തില്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സര്‍വേ പൂര്‍ത്തിയാക്കാനും ഒരു ചിത്രം വാട്‌സാപ്പില്‍ 30 പേര്‍ക്ക് അയച്ചു കൊടുക്കാനും ആവശ്യപ്പെടും. ഇത്തരത്തില്‍ ചെയ്താല്‍ 1000 ജിബി ലഭിക്കുമെന്നാണ് സന്ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week