24.4 C
Kottayam
Thursday, May 23, 2024

വാട്സാപ്പിൽ ഗുരുതര തകരാർ,ലോകമാകമാനം പണിമുടക്കിയത് മണിക്കൂറുകളോളം

Must read

വാട്‌സ്‌ആപ്പിന്റെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു. വാട്‌സ്‌ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും അയക്കുന്നതിന് ആളുകള്‍ക്ക് തടസ്സം നേരിടുകയായിരുന്നു. സ്റ്റാറ്റസ് അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതിന് പ്രശ്നമില്ലായിരുന്നു.
സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ല.യൂറോപ്പ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കും തടസ്സം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week