Home-bannerKeralaNews

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്നു പ്രഖ്യാപിച്ചേക്കും, പത്തു ജില്ലകളിൽ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്നു പ്രഖ്യാപിച്ചേക്കും. പത്തു ജില്ലകളിൽ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. നാലിടത്ത് തീരുമാനമായില്ല. സംസ്ഥാന പ്രസിഡന്റ് സ്ഥാനമേറ്റശേഷം നാല് ജില്ലകളിലും പ്രസിഡന്റുമാരെ നാമനിർദേശം ചെയ്യാനുളള സാധ്യതയുമുണ്ട്. നിലവിൽ പ്രഖ്യാപിച്ച 10 പേരും സംഘടനാതല വേ‍ാട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയവരാണ്. കെ‍ാല്ലം ജില്ലയിൽ സാമുദായിക സംതുലത്തിനായി ആർഎസ്എസിന്റെ ഇടപെടലിലൂടെ ചില നീക്കുപേ‍ാക്കുണ്ടായി.

കണ്ണൂർ, കാസർകേ‍ാട്, എറണാകുളം, കേ‍ാട്ടയം ജില്ലാപ്രസിഡന്റുമാരുടെ പ്രഖ്യാപനമാണ് രൂക്ഷമായ തർക്കത്തിൽ കുരുങ്ങിയത്. എറണാകുളത്ത് മൂന്നു മാസം മുൻപ് സ്ഥാനമേറ്റ ജില്ലാ പ്രസിഡന്റുതന്നെ തുടരണമെന്ന ഗ്രൂപ്പ് സംസ്ഥാന നേതാവിന്റെ കടുത്തസമ്മർദ്ദത്തിൽ കുടുങ്ങിയത് സംഘടനാതലത്തിൽ ഒന്നാംസ്ഥാനത്തെത്തിയ നേതാവാണ്. കേ‍ാട്ടയത്തും കണ്ണൂരും സംഘടനാതല ആരേ‍ാപണങ്ങളും ഗ്രൂപ്പുതിരിഞ്ഞുള്ള പരാതികളുമാണ് പ്രശ്നം. കേ‍ാട്ടയത്ത് പിന്നാക്ക സമുദായത്തിൽപ്പെട്ടയാൾക്ക് പ്രസിഡന്റ് സ്ഥാനം നൽകണമെന്നും നിർദേശമുണ്ട്.

പ്രഖ്യാപനം നടന്ന 10 ജില്ലകളിൽ കുറഞ്ഞവേ‍ാട്ടുകിട്ടിയവരെ മുതിർന്ന നേതാക്കൾ 17ന് നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിച്ചു. കാസർകേ‍ാട്ട് തടസം പ്രധാനമായും മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ഉയർന്ന ഗ്രൂപ്പുവഴക്കാണ്.പ്രസിഡന്റ് കന്നട അനുഭാവികൂടിയാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കർണാടക ആർഎസ്എസ് നേതൃത്വത്തിന്റെ അഭിപ്രായവും ഇവിടെ നിർണായകമാണ്. ഔദ്യേ‍ാഗിക തിരഞ്ഞെടുപ്പിൽ സംഘടന തീരുമാനിച്ച വ്യക്തി മാത്രം നാമനിർദേശപത്രിക നൽകുന്നുവെന്ന് ഉറപ്പാക്കലായിരുന്നു ഇതിന്റെ ലക്ഷ്യം.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker