തിരുവനന്തപുരം: മണിക്കൂറുകള്‍ക്ക് മുമ്പാണ് നടന്‍ മിഥുന്‍ രമേശ് തനിക്ക് ബാധിച്ച ബെല്‍ പാള്‍സി എന്ന രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് മുഥുന്‍ രമേശ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇപ്പോള്‍ ആശുപത്രി വാസത്തിലാണെന്നാണ് മിഥുന്‍ രമേശ് പറയുന്നത്. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തനിക്ക് ബാധിച്ചതെന്നും ഇപ്പോള്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മിഥുന്‍ പറയുന്നു.
ബെല്‍സ് പാള്‍സി എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നത്. മുഖത്തിന്റെ ഒരു വശം അനക്കാന്‍ കഴിയുന്നില്ല. ചിരിക്കാനോ ഒരു വശത്തെ കണ്ണ് അനക്കാനോ കഴിയുന്നില്ല. പകുതി തളര്‍ന്ന അവസ്ഥയിലാണ്. രോഗം ഭേദമാകുമെന്നാണ് ഡോക്ടര്‍ പറയുന്നതെന്ന് മിഥുന്‍ വീഡിയോയില്‍ പറയുന്നു.
നേരത്തെ സിനിമ സീരിയല്‍ താരം മനോജ് കുമാറും ഇതേ രോഗം തനിക്ക് ബാധിച്ചെന്ന് അറിയിച്ചിരുന്നു. അന്ന് മനോജ് കുമാറും ഇതേ കുറിച്ച് ഒരു വീഡിയോ പങ്കുവച്ചിരുന്നു. മുഖത്തെ മസിലുകള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കുന്ന രോഗമാണ് ബെല്‍ പാള്‍സി. ഈ രോഗത്തിന്റെ ലക്ഷണങ്ങളും സ്വഭാവവും എങ്ങനെയാണെന്ന് നോക്കാം.
മുഖത്തിന്റെ മസിലുകള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കും. അങ്ങനെയാണ് ഈ രോഗം ബാധിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കുക. മിക്ക രോഗികളിലും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരില്‍ മുഖത്തിന്റെ ഒരു വശം താഴേക്ക് തൂങ്ങിപ്പോവുകയാണ് പതിവ്. ഈ രോഗം ബാധിക്കപ്പെട്ട വശത്തെ കണ്ണുകള്‍ അടയ്ക്കാന്‍ സാധിക്കില്ല.
ഈ രോഗത്തെ അക്യൂട്ട് പെരിഫെറല്‍ പാള്‍സി എന്നും വിളിക്കും. ഈ രോഗത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് ഇതുവരെ വ്യക്തമല്ല. മുഖത്തിന്റെ ഒരു വശത്ത് മസിലുകള്‍ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം ഈ രോഗത്തിന് കാരണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചില വൈറല്‍ ഇന്‍ഫെക്ഷന് ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ ലക്ഷണങ്ങല്‍ ഭേദമാകാറുണ്ട്. പതിവായി മിക്കയാളുകളിലും ആറ് മാസത്തിനുള്ളില്‍ രോഗമുക്തി നേടാന്‍ സാധിക്കും. ഒന്നിലധിതം പ്രാവശ്യം ഈ രോഗം വരാനുള്ള സാധ്യതയുമുണ്ട്. മുഖത്തിന്റെ ഒരുവശം തളര്‍ന്നുപോവുക കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാന കാരണം.
കൂടാതെ വായയുടെ ഒരുവശത്തുകൂടി തുപ്പല്‍ ഒലിക്കുക, ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക
തലവേദന, രുചി അനുഭവപ്പെടാതിരിക്കുക, കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ മറ്റ് പ്രധാന ലക്ഷണങ്ങള്‍