30 C
Kottayam
Friday, May 17, 2024

നിഗൂഢതതകളുടെ യുണൈറ്റഡ് കൈലാസ; പൗരത്വം ലഭിക്കാന്‍ ചെയ്യേണ്ടത്, അറിയേണ്ട കാര്യങ്ങള്‍

Must read

ന്യൂഡല്‍ഹി:ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ സാങ്കല്‍പ്പികമായ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തതോടെയാണ് നിത്യാനന്ദയും അദ്ദേഹത്തിന്റെ രാജ്യത്തെ കുറിച്ചും പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇങ്ങനെ ഒരു രാജ്യമുണ്ടെങ്കില്‍ അത് എവിടെയാണെന്നും അവിടേക്ക് എങ്ങനെ പോകുമെന്ന സംശയങ്ങളാണ് ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കാന്‍ തുടങ്ങിയത്. ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും കുറ്റാരോപിതനായ നിത്യാനന്ദ 2019 ല്‍ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യുകയും ഒരു വര്‍ഷത്തിന് ശേഷം സ്വന്തം രാജ്യം സ്ഥാപിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തുകയും ചെയ്യുകയായിരുന്നു.

സാങ്കല്‍പ്പിക രാജ്യം എവിടെ

ഈ സാങ്കല്‍പ്പിക രാജ്യം എവിടെയാണെന്ന് അറിയില്ലെങ്കിലും, അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ഇതേ കുറിച്ച് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. തങ്ങളുടെ ഈ രാജ്യത്ത് നടക്കുന്ന ഓരോ വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വഴികളിലൂടെയും അവര്‍ പുറത്തെത്തിക്കുന്നുണ്ട്. ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് നിത്യാനന്ദ ഇക്വഡോര്‍ തീരത്ത് ഒരു ദ്വീപ് വാങ്ങിയത്.

എന്തുകൊണ്ട് ദൃശ്യങ്ങല്‍ പുറത്തുവിടുന്നില്ല

അവിടെ അദ്ദേഹം കൈലാസ സ്ഥാപിച്ചെങ്കിലും അതിന്റെ ദൃശ്യങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് ഇങ്ങനെ ഒരു രാജ്യമുണ്ടോ എന്നുള്ള കാര്യം അര്‍ക്കും വ്യക്തമല്ല. എന്നാല്‍ രാജ്യത്ത് സോഷ്യല്‍ മീഡിയ സാന്നിധ്യമുണ്ട്, അവിടെ അതിന്റെ പ്രതിനിധികള്‍ ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞരുമായുള്ള ആശയവിനിമയത്തിന്റെ വീഡിയോകളും ഫോട്ടോകളും പതിവായി പങ്കുവയ്ക്കാറുണ്ട്.

എവിടെയാണ് കൈലാസ

നിരവധി മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്, നിത്യാനന്ദയുടെ കൈലാസ ഇക്വഡോറിന് സമീപത്തെ ഒരു ഐലന്‍ഡിലാണെന്നാണ് പറയുന്നത്. എന്നാല്‍, നിത്യാനന്ദ രാജ്യത്തില്ലെന്ന് ഇക്വഡോര്‍ സര്‍ക്കാര്‍ അന്ന് ബിബിസിയോട് പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ടിബറ്റിലെ കൈലാസ പര്‍വതത്തിന്റെ പേരിലാണ് കൈലാസ’ എന്ന് അറിയപ്പെടുന്നത്.

പൗരത്വം ലഭിക്കുമോ

കൈലാസയുടെ ബന്ധപ്പെട്ട ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യുന്നത് ഈ രാജ്യത്ത് പൗരത്വം ലഭിക്കുമോ എന്നതാണ്. കഴിഞ്ഞ ദിവസം യു എസ് കെ തങ്ങശളുടെ രാജ്യത്തേക്കുള്ള ഇ വിസയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. തങ്ങള്‍ക്ക് ഒരു പതാക, ഒരു ഭരണഘടന, ഒരു സാമ്പത്തിക വ്യവസ്ഥ, പാസ്പോര്‍ട്ട്, ചിഹ്നം എന്നിവയും ഉണ്ടെന്ന് യു എസ് കെ അവകാശപ്പെടുന്നു. മറ്റെല്ലാ രാജ്യത്തെ പോലെ കൈലാസയ്ക്കും സ്വന്തമായി വെബ്‌സൈറ്റുണ്ട്. വെബ്സൈറ്റില്‍ ട്രഷറി, വാണിജ്യം, പരമാധികാരം, ഭവനം, മനുഷ്യ സേവനങ്ങള്‍ക്കായി വിവിധ വകുപ്പുകളുണ്ട്.

അങ്ങനെ ഒരു രാജ്യമുണ്ടോ

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇങ്ങനെ ഒരു രാജ്യമുണ്ടോ എന്നാണ് എല്ലാവരും സംശയിക്കുന്നത്. 1933ലെ മോണ്ടെവീഡിയോ കണ്‍വെന്‍ഷന്‍ അനുസരിച്ച്, അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട ഒരു പ്രദേശത്തെ രാജ്യം എന്ന് വിളിക്കപ്പെടുന്നതിന്, ഒരു സ്ഥിരമായ ജനസംഖ്യയും ഒരു ഗവണ്‍മെന്റും മറ്റ് രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താനുള്ള കഴിവും ഉണ്ടായിരിക്കണമെന്നാണ്. എന്നാല്‍ കൈലാസയെ സംബന്ധിച്ച് ഇതൊക്കെ ഉണ്ടോ എന്നുള്ള കാര്യം വ്യക്തമല്ല.

കൈലാസയുടെ പ്രതിനിധികള്‍

ദിവസങ്ങള്‍ക്ക് മുമ്പ് യു എന്നില്‍ നടന്ന യോഗത്തില്‍ കൈലാസയുടെ പ്രതിനിധികള്‍ പങ്കെടുത്തതോടെയാണ് വീണ്ടും നിത്യാനന്ദയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. യോഗത്തില്‍ കൈലസയുടെ പ്രതിനിധിയായ വിജയപ്രിയ നിത്യാനന്ദ നല്‍കിയ സമര്‍പ്പണങ്ങള്‍ അപ്രസക്തമാണെന്നും അന്തിമ ഫലരേഖയില്‍ അവ പരിഗണിക്കില്ലെന്നും യു എന്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യ പീഡിപ്പിക്കുന്നു

അതേസമയം, .യോഗത്തില്‍ ഇന്ത്യയെ കുറിച്ചും പ്രതിനിധി പരാമര്‍ശിച്ചിരുന്നു. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ ഇന്ത്യ പീഡിപ്പിക്കുന്നെന്നുമാണ് യോഗത്തില്‍ പ്രതിനിധി പറഞ്ഞത്. യോഗത്തില്‍ പങ്കെടുത്ത മാ വിജയപ്രിയ കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡറാണെന്നാണ് അവകാശപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week