24.3 C
Kottayam
Saturday, June 6, 2026

വെറും 48 മണിക്കൂര്‍; കൂപ്പുകുത്തി ഇലോണ്‍ മസ്‌ക്; ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം വീണ്ടും നഷ്ടമായി

Must read

ന്യൂയോര്‍ക്ക്‌:ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചത്. 18,700 കോടി ഡോളറിന്റെ ആസ്തിയുമായാണ് മസ്‌ക് ബ്‌ളംബെര്‍ഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 2023ല്‍ 5000 കോടി ഡോളറിന്റെ വര്‍ദ്ധനയാണ് മസ്‌കിനുണ്ടായത്. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി മസ്‌കിന് നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഫോര്‍ച്യൂണാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ടെസ്ലയുടെ ഓഹരികള്‍

ബുധനാഴ്ച ടെസ്ലയുടെ ഓഹരികള്‍ 5 ശതമാനത്തിലധികം ഇടിഞ്ഞതായാണ് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മസ്‌കിന്റെ ആസ്തി ഏകദേശം 2 ബില്യണ്‍ ഡോളര്‍ കുറയുകയും ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റണ്‍ സി ഇ ഒയും ശതകോടീശ്വരനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ ഒന്നാം സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചെന്നുമാണ് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

184 ബില്യണ്‍ ഡോളറായി

മസ്‌കിന്റെ ആസ്തി 1.91 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 184 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ടെസ്ലയുടെ ഓഹരി വിലയിലുണ്ടായ വര്‍ദ്ധനയാണ് മസ്‌കിന്‍രെ ആസ്തി ഉയരാന്‍ പ്രധാന കാരണമായത്. മസ്‌കിന് നിലവില്‍ 13 ശതമാനം ഓഹരികളാണുള്ളത്. 2022ല്‍ കൂടുതല്‍ കാലം പട്ടികയിലായിരുന്നു മസ്‌ക്.

- Advertisement -
ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തു

കഴിഞ്ഞ ഒക്ടോബറിലായിരുന്നു സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്. അന്ന് ടെസ്ല ഓഹരിവിപണിയിലുണ്ടായ ഇടിവാണ് മസ്‌കിന്റെ ഒന്നാം നഷ്ടമാകാന്‍ പ്രധാനമായും കാരണമായത്. അന്ന് മുതല്‍ പട്ടികയില്‍ ബെര്‍ണാഡ് അര്‍നോയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

- Advertisement -
 തിരിച്ചടികളുടെ നാളുകള്‍

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ തിരിച്ചടികളുടെ നാളുകളായിരുന്നു മസ്‌കിന്. 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് അദ്ദേഹം ട്വിറ്റര്‍ ഏറ്റെടുത്തത്. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു. ട്വിറ്ററിന് പ്രതിദിനം ഏകദേശം 4 മില്യണ്‍ ഡോളര്‍ നഷ്ടപ്പെടുന്നതായി നവംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

ഏറ്റവും ധനികനായ വ്യക്തി

ഇതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2021 സെപ്റ്റംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി ഇലോണ്‍ മസ്‌കിന്റെ പേരിലായിരുന്നു. ഇലോണ്‍ മസ്‌കിന് മുമ്പ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആയിരുന്നു ഒന്നാമത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week