26.3 C
Kottayam
Tuesday, November 5, 2024
test1
test1

മോഡലുകൾ മരിച്ച ദിവസം നമ്പർ 18 ഹോട്ടലിൽ നടന്നത്

Must read

കൊ​ച്ചി: മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും മു​ഖ്യ​പ്ര​തി സൈ​ജു ത​ങ്ക​ച്ച​ന്‍ പി​ടി​യി​ലാ​യ​തോ​ടെ അ​പ​ക​ട രാ​ത്രി​യി​ല്‍ ന​ട​ന്ന പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ പൊ​ലീ​സ്​ ക​ണ്ടെ​ത്തി.

ഒ​ക്​​േ​ടാ​ബ​ര്‍ 31ന്​ ​വൈ​കീ​ട്ട്​ 7.30ഓ​ടെ​യാ​ണ്​ മു​ന്‍ മി​സ്​ കേ​ര​ള അ​ന്‍​സി ക​ബീ​റും സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്​​ജ​ന, അ​ബ്​​ദു​റ​ഹ്​​മാ​ന്‍, ആ​ഷി​ഖ്​ എ​ന്നി​വ​ര്‍ ഫോ​ര്‍​ട്ട്​​കൊ​ച്ചി​യി​ലെ ന​മ്ബ​ര്‍ 18 ഹോ​ട്ട​ലി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന്​ ഇ​വ​ര്‍ ഇ​വി​ടെ ഡി.​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​​ങ്കെ​ടു​ത്തു. ഈ ​സ​മ​യം അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​വി​ടു​ത്തെ ബാ​റി​ല്‍​നി​ന്ന്​ അ​മി​ത​മാ​യി മ​ദ്യ​പി​ക്കു​ക​യും ​ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന സൈ​ജു ത​ങ്ക​ച്ച​നെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്​​തു. രാ​ത്രി 12ഓ​ടെ ഹോ​ട്ട​ലി​ല്‍​നി​ന്ന്​ പോ​കാ​നി​റ​ങ്ങി​യ അ​ന്‍​സി ക​ബീ​റി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സൈ​ജു​വും ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​ട്ടും ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സൈ​ജു അ​ബ്​​ദു​റ​ഹ്​​മാ​നോ​ടും കൂ​ടെ​യു​ള്ള സ്​​ത്രീ​സു​ഹൃ​ത്തു​ക്ക​ളോ​ടും ഹോ​ട്ട​ലി​ല്‍ മു​റി ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്നും രാ​ത്രി പാ​ര്‍​ട്ടി ന​ട​ത്തി മ​ട​ങ്ങി​യാ​ല്‍ മ​തി​യെ​ന്നും ചൂ​ഷ​ണം ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഇ​ത്​ നി​ര​സി​ച്ച്‌​ അ​ബ്​​ദു​റ​ഹ്​​മാ​നും മ​റ്റു​ള്ള​വ​രും ത​ങ്ങ​ളു​ടെ കെ.​എ​ല്‍ 43 കെ 2221 ​ന​മ്ബ​ര്‍ ഫോ​ര്‍​ഡ്​ ഫി​ഗോ കാ​റി​ല്‍ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഈ ​സ​മ​യം തൊ​ട്ട​ടു​ത്ത ജ്യൂ​സ്​ പാ​ര്‍​ല​റി​ല്‍​നി​ന്ന്​ ഇ​വ​രു​ടെ യാ​ത്ര നി​രീ​ക്ഷി​ച്ച സൈ​ജു ഫോ​ര്‍​ട്ട്​​കൊ​ച്ചി​യി​ല്‍​നി​ന്ന്​ കാ​ക്ക​നാ​​േ​ട​ക്ക്​ പോ​യ അ​ബ്​​ദു​റ​ഹ്​​മാ​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ത​െന്‍റ ഔ​ഡി കാ​റി​ല്‍ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കു​ണ്ട​ന്നൂ​രി​ല്‍​ ഇ​വ​രു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സൈ​ജു സ​മാ​ന ആ​വ​ശ്യം വീ​ണ്ടും ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഇ​ത്​ നി​ര​സി​ച്ചു. തു​ട​ര്‍​ന്നും സൈ​ജു പി​ന്തു​ട​ര്‍​ന്ന​തോ​ടെ വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യ വാ​ഹ​നം അപകടത്തില്‍ പെടുകയായിരുന്നു. പൊ​ലീ​സി​െന്‍റ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ സൈ​ജു ​ന​വം​ബ​ര്‍ ഏ​ഴു​മു​ത​ല്‍ ഒ​മ്ബ​തു​വ​രെ ഗോ​വ​യി​ല്‍ പ​​ങ്കെ​ടു​ത്ത പാ​ര്‍​ട്ടി​യു​ടെ വി​ഡി​യോ​ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

അപകടത്തിനിടയാക്കിയത്​ ചേസിങ്

മു​ന്‍ മി​സ്​ കേ​ര​ള അ​ന്‍​സി ക​ബീ​റും സു​ഹൃ​ത്തു​ക്ക​ളും അ​പ​ക​ട​ത്തി​ല്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ കേ​സി​ലെ മൂ​ന്നാം പ്ര​തി​യെ മൂ​ന്ന്​ ദി​വ​സ​ത്തേ​ക്കു​കൂ​ടി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു. കാ​ക്ക​നാ​ട്​ താ​മ​സി​ക്കു​ന്ന കൊ​ല്ലം നെ​ടു​മ്ബ​ന ന​ല്ലി​ല പ​ണി​പ്പു​ര വീ​ട്ടി​ല്‍ സൈ​ജു എം. ​ത​ങ്ക​ച്ച​നെ​യാ​ണ്​ (41) എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​െന്‍റ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്. സൈ​ജു വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന​തി​നാ​ലാ​ണ്​ അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്​ വീ​ണ്ടും ക​സ്​​റ്റ​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം അ​നു​വ​ദി​ച്ചാ​ണ്​ കോ​ട​തി​യു​ടെ ന​ട​പ​ടി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ പ്ര​തി​ക്കെ​തി​രെ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്.

മാ​ള സ്വ​ദേ​ശി അ​ബ്​​ദു​റ​ഹ്​​മാ​ന്‍ സാ​ധാ​ര​ണ വേ​ഗ​ത്തി​ലാ​ണ്​ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, സൈ​ജു പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ​യാ​ണ്​ വേ​ഗം കൂ​ട്ടി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ന്‍​സി ക​ബീ​റി​നെ​യും അ​ഞ്​​ജ​ന​യെ​യും സൈ​ജു​വി​െന്‍റ പി​ടി​യി​ല്‍​നി​ന്ന്​ ര​ക്ഷി​ക്കാ​നാ​യി​രു​ന്നു ഇ​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ബോ​ധി​പ്പി​ച്ചു. സൈ​ജു പി​ന്തു​ട​ര്‍​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ്​ മൂ​ന്നു​പേ​രും ഇ​പ്പോ​ഴും ജീ​വ​നോ​ടെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. അ​തി​നാ​ല്‍ കേ​സി​ലെ പ്ര​ധാ​ന കു​റ്റ​വാ​ളി​യാ​ണ്​ സൈ​ജു​. കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തി​ലും ഇ​യാ​ള്‍​ക്ക് പ​ങ്കു​ള്ള​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പ്ര​തി സ്​​ത്രീ​ല​മ്ബ​ട​നും മ​യ​ക്കു​മ​രു​ന്നി​ന്​ അ​ടി​പ്പെ​ട്ട ആ​ളു​മാ​ണ്. രാ​ത്രി പാ​ര്‍​ട്ടി​ക​ളി​ല്‍ ഇ​യാ​ള്‍ സ്ഥി​ര​മാ​യി എ​ത്താ​റു​ണ്ട്. മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​നു​ശേ​ഷ​വും സൈ​ജു രാ​ത്രി പാ​ര്‍​ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. റേ​വ് പാ​ര്‍​ട്ടി​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന കൊ​ച്ചി​യി​ലെ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റു​ക​ളു​മാ​യി ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ടെന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, അ​പ​ക​ടം ന​ട​ന്ന ദി​വ​സം അ​ബ്​​ദു​റ​ഹ്​​മാ​ന്‍ കൂ​ടി​യ അ​ള​വി​ല്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന്​ സൈ​ജു​വി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ന്‍ വാ​ദി​ച്ചു. കാ​ര്‍ ചേ​സി​ങ്​ അ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത​യി​ലാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. നി​ര​വ​ധി കാ​റു​ക​ള്‍ ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. എ​ന്തെ​ങ്കി​ലും കേ​സു​ണ്ടെ​ങ്കി​ല്‍, ആ ​സ​മ​യ​ത്ത് ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​യ എ​ല്ലാ കാ​ര്‍ ഡ്രൈ​വ​ര്‍​മാ​രെ​യും പ്ര​തി​ക​ളാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ബോ​ധി​പ്പി​ച്ചു.

എ​ന്നാ​ല്‍, ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണ് ​െപാ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ച്ച മ​ജി​സ്​​ട്രേ​റ്റ്​ ക​സ്​​റ്റ​ഡി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, സൈ​ജു​വി​നെ​തി​രെ പാ​ലാ​രി​വ​ട്ടം ​പൊ​ലീ​സ്​ വ​ഞ്ച​ന​ക്കു​റ്റ​ത്തി​ന്​ മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖലിസ്താന്റെ പ്രകടനത്തിൽ പങ്കെടുത്തു; കനേഡിയൻ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒട്ടാവ (കാനഡ): ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്‌ക്കെതിരായാണ് നടപടി. ഞായറാഴ്ചയാണ് ഖലിസ്താനികള്‍...

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ചരക്ക് വാൻ മറിഞ്ഞ് അപകടം; കാൽനട യാത്രക്കാരന് പരിക്ക്, രക്ഷാപ്രവർത്തനത്തിന് എ.എ. റഹീം എം.പിയും

കൊച്ചി: ആലുവ പഴയ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചരക്ക് വാന്‍ മറിഞ്ഞു. പാലത്തിന്റെ അരികിലെ ഉയരമുള്ള ഭാഗത്ത് തട്ടിയാണ് വാഹനം മറിഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ഇന്ദീവരം...

കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു,പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ

ഈറോഡ്: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ...

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.