27.8 C
Kottayam
Wednesday, May 29, 2024

പൂഞ്ഞാറില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു

Must read

കോട്ടയം: കനത്ത മഴയില്‍ പൂഞ്ഞാറില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. പനച്ചിപ്പാറ മണ്ഡപത്തിപ്പാറ പുല്ലാട്ട് ബേബിയുടെ പുരയിടത്തിലെ കിണറാണ് താഴ്ന്നത്. പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.

രാത്രി പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. 10 അടിയോളമാണ് കിണര്‍ താഴ്ന്നത്. വീടിന്റെ തറയോട് ചേര്‍ന്നാണ് കിണറുണ്ടായിരുന്നത്. കിണര്‍ താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്.

എന്നാല്‍ വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പരിസരവാസികളും വീട്ടുകാരും ചേര്‍ന്ന് കിണര്‍ മൂടാനുള്ള ശ്രമത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week