തിരുവനന്തപുരം: നവംബറിലെ ക്ഷേമ പെന്ഷന് വിതരണം ഇന്നുമുതല്‍ തുടങ്ങും. 46.15 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 6.32 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷനും ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ജനുവരി മുതല്‍ ക്ഷേമപെന്ഷന് 1500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപ്രതിക പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ക്ഷേമപെന്‍ഷനുകളുടെ തുക വര്‍ധിപ്പിച്ചു വരികയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ എത്തിച്ചുനല്‍കുന്ന നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News