24.2 C
Kottayam
Tuesday, November 5, 2024
test1
test1

പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും, സാമൂഹികാഘാത പഠനം മൂന്നു മാസത്തിനകം; പദ്ധതിയുമായി മുന്നോട്ടെന്ന് കെ റെയില്‍ എം.ഡി

Must read

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതിരടയാള കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് കെ റെയില്‍ എംഡി അജിത്. കല്ലുകള്‍ പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും. സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നതെന്നും എംഡി വി അജിത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കല്ലിടല്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മൂന്നു മാസം കൊണ്ട് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ലഭിക്കും.കല്ലിടീല്‍ തടസ്സപ്പെടുത്തിയാല്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. ഇപ്പോള്‍ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയല്ല. കല്ലിടല്‍ വൈകുന്നത് പദ്ധതിയും വൈകാനിടയാക്കും. പദ്ധതി വൈകിയാല്‍ ഒരു വര്‍ഷം 3500 കോടി രൂപയുടെ അധികച്ചെലവ് വരുമെന്ന് എംഡി പറഞ്ഞു.സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ ഒഴിവാക്കാനാവില്ല.

ഏത് ഭൂമിയാണ് ഏറ്റെടുക്കുന്നത് എന്നത് കല്ലിടാതെ അറിയാനാകില്ല. ഭൂമിയെപ്പറ്റിയും ഭൂമി നഷ്ടപ്പെടുന്ന വീട്ടുകാരുടെ അവസ്ഥ, വിദ്യാഭ്യാസം, സാമൂഹികാവസ്ഥ തുടങ്ങിയവയെല്ലാം വിലയിരുത്തും. ഭൂമി നഷ്ടപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ വിദഗ്ധര്‍ കേള്‍ക്കും.ഇപ്പോള്‍ ഇടുന്നത് യഥാര്‍ത്ഥ അതിരല്ല. സാമൂഹികാഘാത പഠന റിപ്പോര്‍ട്ടിന് ശേഷമാണ് അന്തിമ അതിര് നിശ്ചയിക്കുക. അതിന് വീണ്ടും കല്ലിടും. കെ റെയില്‍ പാതയ്ക്ക് അഞ്ചു മീറ്റര്‍ ബഫര്‍ സോണ്‍ ആയിരിക്കും.

ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അതിനടുത്ത അഞ്ചു മീറ്ററില്‍ അനുവാദത്തോടെയുള്ള നിര്‍മ്മാണങ്ങളേ അനുവദിക്കൂ എന്നും കെ റെയില്‍ എംഡി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ. നഷ്ടപരിഹാരം നല്‍കിയശേഷമാകും ഭൂമി ഏറ്റെടുക്കുക. സില്‍വര്‍ ലൈന്‍ സര്‍വേ നിയമാനുസൃതമാണ്. കെ റെയില്‍ കുറ്റികള്‍ സ്ഥാപിക്കുന്നതിന് കോടതി അനുവാദം നല്‍കിയിട്ടുണ്ടെന്നും, കല്ലിടലുമായി മുന്നോട്ടു പോകുമെന്നും എംഡി അജിത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Crime:കഴുത്തിലെ മുറിവുകള്‍ ഒരേപോലെ,വിനീതയ്ക്ക് മുമ്പ് മൂന്നുകൊലപാതകങ്ങള്‍, ഡോക്ടറുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി. തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ്...

Billion dollor club:100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് മുകേഷ് അംബാനി പുറത്ത്; ഓഹരി വിപണിയിൽ അദാനിക്കും തിരിച്ചടി കാരണമിതാണ്‌

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ ധനികർ ആരൊക്കെയാണ്. ഈ പട്ടിക ഓരോ ദിനവും ചിലപ്പോൾ മാറാറുണ്ട്. ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകൾ ഇതിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. അങ്ങനെ ഒറ്റദിവസം കൊണ്ട് പട്ടികയിൽ മുന്നിലെത്തുന്നവരും പിന്നിലെത്തുന്നവരും...

MDMA: സ്യൂട്ട് റൂമിൽ ഷാരൂഖും ഡോണയും, പരിശോധനയില്‍ കിട്ടിയത് എംഡിഎംഎയും കഞ്ചാവും; അറസ്റ്റ്‌

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.  പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25)...

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.