കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് രഞ്ജിനി ജോസും അവതാരിക രഞ്ജിനി ഹരിദാസും. ഒരു ഗായിക എന്ന നിലയിലാണ് രഞ്ജിനി ജോസ് ശ്രദ്ധിക്കപ്പെട്ടത്. അതേസമയം ടെലിവിഷൻ മേഖലയിലൂടെ ആണ് രഞ്ജിനി ഹരിദാസ് ശ്രദ്ധിക്കപ്പെട്ടത്. വർഷങ്ങളായി ഇരുവരും തമ്മിൽ സൗഹൃദത്തിലാണ്.
ഇരുവരും ലെസ്ബിയൻ ആണോ എന്ന് പോലും സംശയിക്കുന്നവർ ഉണ്ട് എന്നാണ് ഇവർ പറയുന്നത്. എന്നാൽ തങ്ങൾ തമ്മിലുള്ളത് സൗഹൃദം മാത്രമാണ് ദയവുചെയ്ത് അതിനെ റൊമാൻറിസൈസ് ചെയ്യരുത് എന്നുമാണ് ഇരുവരും ആവശ്യപ്പെടുന്നത്. അതേസമയം ഇരുവരും ഇപ്പോൾ അവരുടെ മത വിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയാണ്. ഇടയ്ക്ക് ഒരു സമയത്ത് മതപരിവർത്തനം നടത്തുവാൻ പോലും താൻ ആലോചിച്ചിരുന്നു എന്നാണ് രഞ്ജിനി പറയുന്നത്.
“എൻറെ അച്ഛൻ ഒരു ക്രിസ്ത്യാനി ആണ്. എൻറെ അമ്മ ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നും ഉള്ളത് ആണ്. അതുകൊണ്ടുതന്നെ എൻറെ കുടുംബത്തിൽ മതപരമായ കാര്യങ്ങൾ ഒന്നും തന്നെ അടിച്ചേൽപ്പിക്കാറില്ല. എൻറെ അമ്മ വിവാഹശേഷം മതം മാറിയിട്ടില്ല. സെക്കുലർ ആയിട്ടാണ് എന്നെ അവർ വളർത്തിയത്. ഞാൻ സ്പിരിച്ചുവാലിറ്റിയിൽ വിശ്വസിക്കുന്നു. ഒരു ശക്തിയിൽ മാത്രമാണ് വിശ്വസിക്കുന്നത്” – രഞ്ജിനി ജോസ് പറയുന്നു.
അതേസമയം മതപരിവർത്തനം നടത്തുന്ന കാര്യം ആലോചിച്ചു അതിൻറെ വക്കിൽ വരെ എത്തി തിരിച്ചു പോന്ന ആളാണ് താൻ എന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. “ബോൺ എഗൈൻ ആകുവാൻ ആയിരുന്നു താല്പര്യം. അതിനെപ്പറ്റി ഒരുപാട് വായിക്കുകയും പഠിക്കുകയും ചെയ്തു. ചെറുപ്പത്തിൽ അമ്പലത്തിൽ ഒക്കെ പോകാറുണ്ടായിരുന്നു. പ്രാർത്ഥിച്ചാൽ സാധ്യമാകും എന്നൊരു അനുഭവം ഉണ്ടായി. അതിനുശേഷം ആണ് പേടിച്ചു നിർത്തിയത്. 2014 സമയത്ത് ഞാൻ വീണ്ടും ആത്മീയതയിലേക്ക് തിരിഞ്ഞു. മെഡിറ്റേഷൻ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്” – രഞ്ജിനി പറയുന്നു.
എന്നാൽ എന്തുകൊണ്ടാണ് പിന്നീട് ആത്മീയത ചെറിയ രീതിയിൽ ഉപേക്ഷിച്ചത് എന്നും താരം പറയുന്നുണ്ട്. ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും ഒരു ബാലൻസ് വേണമെന്നും എന്തെങ്കിലും ഒരു കാര്യത്തോട് അമിതമായി ഇഷ്ടം കൂടിയാൽ അത് പ്രശ്നമാണ് എന്നും താരം പറയുന്നു. അതുകൊണ്ടാണ് ആത്മീയതയ്ക്ക് ഒരു നിയന്ത്രണം വെച്ചത് എന്നാണ് രഞ്ജിനി പറയുന്നത്. സൗഹൃദത്തിന്റെ കാര്യത്തിലും ഈ ബാലൻസ് നിലനിർത്തണം എന്നാണ് താരം പറയുന്നത്. അതേസമയം പരസ്പരം അംഗീകരിക്കുവാനുള്ള മനസ്സും വേണം എന്നും ഇരുവരും കൂട്ടിച്ചേർക്കുന്നു.