23.7 C
Kottayam
Sunday, June 14, 2026

‘മഞ്ജു വാര്യർക്ക് വെല്ലുവിളി’ പ്രായം പുറകോട്ടാണോ എന്ന് ആരാധകർ..!? മോഡേൺ ലുക്കിൽ അടിപൊളിയായി നവ്യാ നായർ

Must read

കൊച്ചി: : മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയായി വന്ന് പ്രേക്ഷക മനസ്സിൽ കുടിയേറിയ താരം. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. തന്റെയും വീട്ടുകാരുടെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുള്ള താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തുന്നത് മകനാണ്. നാടൻ ലുക്കും മോഡേൺ ലുക്കും ഒരുപോലെ ചേരുന്ന നവ്യ  പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സിമ്പിൾ ലുക്കിൽ ജീൻസും ബ്ലു ബ്ലാക്ക് കോമ്പിനേഷനിൽ ക്രോപ്ടോപ്പും അണിഞ്ഞു നിൽക്കുന്ന നവ്യയെ കണ്ടാൽ പ്രായം പുറകോട്ടാണോ പോകുന്നതെന്ന് തോന്നും. അത്ര മനോഹരമാണ് താരത്തിന്റെ ചിത്രങ്ങൾ. ഇൻഡോർ ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിട്ടുള്ളത്.

എന്താണ് നിങ്ങൾ കണ്ടത് അത് നിങ്ങളെയും  കാണുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്.   ഇതിനോടൊകം തന്നെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയപ്പോഴും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നന്ദനവും, ഇഷ്ടവും പണ്ടിപ്പടയും, പട്ടണത്തില്‍ സുന്ദരനുമെല്ലാം ഇന്നും മിനിസ്‌ക്രീനില്‍ കാഴ്ചക്കാർ ഏറെയാണ്. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന മടങ്ങി വരവായിരുന്നു നവ്യയുടേത് എന്ന് പറയുന്നതാണ് സത്യം.

സിനിമയില്‍ നിന്ന് വിട്ടുനിന്നുവെങ്കിലും ആരാധകരുമായി നല്ല ബന്ധമായിരുന്നു താരം കത്ത് സൂക്ഷിച്ചത് . തിരിച്ചും അങ്ങനെ തന്നെയായിരുന്നു. നവ്യ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെല്ലാം നല്ല പ്രതികരണമാണ്  ആരാധകരിൽ നിന്ന് ലഭിക്കുന്നത്‌.  ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

Popular this week