23.7 C
Kottayam
Sunday, June 14, 2026

ലോഡ്ജ് വളഞ്ഞ് പോലീസിന്റെ MDMA വേട്ട;യുവതിയടങ്ങുന്ന സംഘം പിടിയിൽ, കണ്ടെടുത്തവയിൽ ലൈംഗിക ഉപകരണങ്ങളും

Must read

പത്തനംതിട്ട: കഴിഞ്ഞദിവസം പന്തളത്ത് നടന്നത് തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടകളിലൊന്നാണെന്ന് പോലീസ്. കഴിഞ്ഞദിവസം പന്തളത്തെ ലോഡ്ജില്‍നിന്നാണ് 154 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ചുപേരെ പോലീസ് സംഘം പിടികൂടിയത്. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്‍.രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്‍(21), പന്തളം കുടശ്ശനാട് പ്രസന്നഭവനത്തില്‍ വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് കഞ്ചാവ് പൊതിയും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ഒമ്പത് മൊബൈല്‍ഫോണുകളും രണ്ട് കാറുകളും ഒരു ബൈക്കും പോലീസിന്റെ കസ്റ്റഡിയിലാണ്.

പ്രതികളില്‍നിന്ന് പിടികൂടിയ എം.ഡി.എം.എ. ലഹരിമരുന്നിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ പത്തനംതിട്ട കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. മൂന്നുമാസമായി ഇവരെ പോലീസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം പന്തളത്തെ ലോഡ്ജില്‍ റെയ്ഡ് നടത്തി പോലീസ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി.യും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.

വെള്ളിയാഴ്ച രാവിലെ രാഹുലും ഷാഹിനയുമാണ് പന്തളത്തെ ലോഡ്ജില്‍ മുറിയെടുത്തത്. മറ്റുപ്രതികള്‍ പിന്നീട് ഇവിടേക്ക് വരികയായിരുന്നു. നാല് ഗ്രാം എം.ഡി.എം.എ. ഒരാളുടെ കൈയില്‍നിന്നാണ് പിടിച്ചെടുത്തത്. ബാക്കി ലഹരിമരുന്ന് ഇവരുടെ ബാഗുകളിലായിരുന്നു. പിടിയിലായ പ്രതികളെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ കൂടിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതികളിലൊരാളുടെ കാമുകിയാണ് പിടിയിലായ യുവതിയെന്നാണ് പോലീസ് പറയുന്നത്. ഇവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണ്. പിടിയിലായവര്‍ക്കൊന്നും കാര്യമായ ജോലിയില്ലെന്നും ലഹരിമരുന്ന് വില്‍പ്പനയിലൂടെയാണ് ഇവര്‍ പണമുണ്ടാക്കുന്നതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരു, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നത്. ഇതിനുപുറമേ, മറ്റു പലസ്ഥലങ്ങളില്‍നിന്നും ഇവര്‍ എം.ഡി.എം.എ. എത്തിച്ച് വില്‍പ്പന നടത്തിയിരുന്നു. ലഹരിമരുന്ന് പത്തനംതിട്ടയില്‍ എത്തിച്ച ശേഷം പങ്കിട്ട് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.

- Advertisement -

പ്രതികള്‍ തങ്ങിയ ഹോട്ടല്‍മുറിയില്‍നിന്ന് ലൈംഗിക ഉത്തേജന മരുന്നുകളും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. പ്രതികളുടെ മൊബൈല്‍ഫോണ്‍ വിളികളും മറ്റു മെസേജുകളും പോലീസ് പരിശോധിച്ചുവരികയാണ്. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിലെ തുടരന്വേഷണത്തിനായി പന്തളം പോലീസ് ഇന്‍സ്‌പെക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

Popular this week