31.3 C
Kottayam
Saturday, September 28, 2024

യുദ്ധഭീതി; യുക്രൈനില്‍ റഷ്യ ബോംബിട്ടേക്കുമെന്ന് യു.എസ്.

Must read

വാഷിങ്ടൺ:റഷ്യ ഏതുനിമിഷവും യുക്രൈൻ ആക്രമിച്ചേക്കുമെന്ന് ആവർത്തിച്ച് അമേരിക്ക. വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി. അതിനിടെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച 50 മിനിറ്റ്‌ ഫോണിൽ സംസാരിച്ചു.

യുക്രൈൻ അതിർത്തികളിൽ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അധിനിവേശം സംബന്ധിച്ച ആരോപണങ്ങൾ തുടക്കംമുതൽ തള്ളുകയാണ് മോസ്കോ. അതേസമയം, യുക്രൈനിൽനിന്ന്‌ പ്രകോപനമുണ്ടായേക്കാമെന്നത് മുൻനിർത്തി യുക്രൈൻ തലസ്ഥാനമായ കീവിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കൻ പൗരൻമാരോട് എത്രയുംപെട്ടെന്ന് യുക്രൈൻ വിടാൻ ജോ ബൈഡൻ ആവശ്യപ്പെട്ടു. കീവിൽ പ്രവർത്തിക്കുന്ന കോൺസുലേറ്റിന്റെ പ്രവർത്തനം ഞായറാഴ്ചയോടെ നിർത്താൻ യു.എസ്. തീരുമാനിച്ചിട്ടുണ്ട്. കുറച്ച് പ്രതിനിധികൾമാത്രം രാജ്യത്ത് തങ്ങിയാൽമതിയെന്നാണ് യു.എസ്. തീരുമാനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവൻ പറഞ്ഞു.

12 രാജ്യങ്ങള്‍ യുക്രൈനിൽ നിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങി. യുക്രൈനിലുള്ളത് നൂറു കണക്കിന് മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. വിദേശകാര്യ മന്ത്രാലയം സ്ഥിതി നിരീക്ഷിക്കുകയാണ്.

കാനഡ എംബസി ഉദ്യോഗസ്ഥരെ പോളണ്ട് അതിര്‍ത്തിയിലെ ലിവിവിലേക്ക് മാറ്റി. യുക്രൈന്‍റെ അതിർത്തിയിൽ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് വിശദീകരണം. അധിനിവേശ മുന്നറിയിപ്പുകൾ പരിഭ്രാന്തി ഉളവാക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി പറഞ്ഞു.

വ്യോമാക്രമണത്തിലൂടെ റഷ്യ യുക്രൈന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. പ്രകോപനപരമായ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റഷ്യ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ജർമനി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരൻമാരോട് യുക്രൈൻ വിടാൻ നിർദേശിച്ചു. അധിനിവേശവുമായി മുന്നോട്ടുപോയാൽ റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അധിനിവേശവുമായി മുന്നോട്ടുപോയാൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. നയതന്ത്രചർച്ചകളിലൂടെ പരിഹരിക്കുകയാണ് ഒരു വഴി. മറിച്ചാണെങ്കിൽ യുക്രൈന് സൈനിക പിന്തുണയുൾപ്പെടെ നൽകി പ്രതിരോധിക്കും
– യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ
ഉപരോധം റഷ്യയും അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള എല്ലാ ബന്ധവും തകർക്കും. വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീരുമാനമാകും അത്.
– റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week