ചേര്‍ത്തല: ചേര്‍ത്തല പൊന്നാംവെളിയില്‍ പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. പൊന്നാംവെളി പാലത്തിന് സമീപം ഇന്നു പുലര്‍ച്ചെയാണ് അപകടം. പിക്കപ്പ് വാനിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ എറണാകുളം സ്വദേശി ബിജു സഹായിക്കാനെത്തിയ നാട്ടുകാരനായ വാസുദേവന്‍(58) എന്നിവരാണ് പാഞ്ഞെത്തിയ ലോറിയിടിച്ച് മരിച്ചത്.
ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാസുദേവന്റെ ശരീരത്തില്‍ കൂടി ലോറി കയറിയിറങ്ങി. ചേര്‍ത്തലയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പട്ടണക്കാട് പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
അമിതവേഗതയിലെത്തിയ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. വെളിച്ചക്കുറവു മൂലം റോഡ് ശരിയായി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ലോറി ഡ്രൈവര്‍ മൊഴിനല്‍കിയിട്ടുണ്ട്.