30 C
Kottayam
Friday, May 17, 2024

കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ വാര്‍ റൂം

Must read

തിരുവനന്തപുരം: കൊവിഡ് രണ്ടാംഘട്ട വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിവിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തിക്കും. ഇതിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറേറ്റിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതലയും റിപോര്‍ട്ടുകള്‍ യഥാസമയം ക്രോഡീകരിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്കും/സര്‍ക്കാരിനും ലഭ്യമാക്കാനുള്ള ചുമതല അഡീഷണല്‍ ഡയറക്ടര്‍ നിര്‍വഹിക്കും. ജില്ലകളില്‍ നിന്നുള്ള വിവരശേഖരണവും ക്രോഡീകരണവും ജോയിന്റ് ഡയറക്ടര്‍ (വികസനം)ക്കാണ്.

വാര്‍റൂം മേല്‍നോട്ട ചുമതലയിലേക്കും സാങ്കേതിക വിഭാഗത്തിലേക്കും നാല് വീതം ജീവനക്കാരെയും ടീമംഗങ്ങളായി എട്ടു ജീവനക്കാരെയും നിയോഗിച്ച് പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week