24.6 C
Kottayam
Friday, June 5, 2026

‘എന്റെ വയറ്റില്‍ ഒരു ജീവനുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ഈ സാഹചര്യത്തില്‍ ജോലി ചെയ്യുകയെന്നത് പ്രധാനമാണ്’; കൊവിഡ് രോഗികളെ പരിചരിച്ച് ഗര്‍ഭിണിയായ നഴ്‌സ്

Must read

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊറോണ രോഗികളെ പരിചരിക്കാന്‍ മുന്നിട്ടിറങ്ങി ഗര്‍ഭിണിയായ നഴ്സ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് അവരെ പരിചരിക്കാനായി നാലു മാസം ഗര്‍ഭിണിയായ നാന്‍സി അയേഷ എന്ന നഴ്സ് രംഗത്തെത്തിയത്.

അല്‍ത്താന്‍ കമ്മ്യൂണിറ്റി സെന്ററിലെ അടല്‍ കൊവിഡ് 19 സെന്ററിലാണ് നാന്‍സി രോഗികളെ ശുശ്രൂഷിക്കുന്നത്. വൈറസ് ബാധിക്കാനുള്ള സാധ്യതയേറെയുള്ള കൊവിഡ് വാര്‍ഡുകളില്‍ എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ നാന്‍സി ജോലി ചെയ്യുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

‘എന്റെ വയറ്റില്‍ ഒരു ജീവനുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ഈ സാഹചര്യത്തില്‍ ജോലി ചെയ്യുകയെന്നത് പ്രധാനമാണ്. രോഗികളെ പരിചരിക്കാനുള്ള അവസരമായിട്ട് മാത്രമെ ഇതിനെ കാണുന്നുള്ളു’, നാന്‍സി ഇന്ത്യ ടുഡെയോട് പറഞ്ഞു. കൊവിഡ് ഒന്നാം തരംഗമുണ്ടായപ്പോള്‍ ജോലി ചെയ്ത അതേ വാര്‍ഡില്‍ തന്നെയാണ് നാന്‍സി ഇപ്പോഴും ജോലി ചെയ്യുന്നത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. ദല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിവേഗത്തില്‍ പടരുന്ന സാഹചര്യമാണ് ഉള്ളത്. ഓക്‌സിജന്റെ ദൗര്‍ലഭ്യമാണ് ചികിത്സയ്ക്ക് നേരിടുന്ന വലിയ വെല്ലുവിളി.

- Advertisement -

യു.പിയില്‍ ആശുപത്രികള്‍ക്ക് മുന്‍പില്‍ രോഗികളുടെ ബന്ധുക്കളുടെ നീണ്ട ക്യൂവാണ്. ലഖ്‌നൗവിലെ പല ആശുപത്രികളിലും ഓക്‌സിജന്‍ കിട്ടാനില്ല. പുറത്തുനിന്ന് ഓക്‌സിജന്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രം ചികിത്സ നല്‍കുന്ന ആശുപത്രികളും യു.പിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week