26.9 C
Kottayam
Monday, November 25, 2024

കോൺഗ്രസിൽ അംഗമാകണോ; മദ്യവും മയക്കുമരുന്നും പാടില്ല,പാർട്ടിയെ പൊതുവേദിയിൽ വിമർശിക്കരുത്

Must read

ന്യൂഡൽഹി:ഇനിമുതൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാകണമെങ്കിൽ മദ്യവും മയക്കുമരുന്നും വർജിക്കുമെന്നും പാർട്ടി നയങ്ങളെയും പരിപാടികളെയും പൊതുവേദിയിൽ വിമർശിക്കില്ലെന്നും സത്യവാങ്മൂലം നൽകണം.

മാത്രമല്ല, നിയമപ്രകാരം അനുവദനീയമായതിലും കൂടുതൽ വസ്തുവകകൾ സ്വന്തമായില്ലെന്നും പാർട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാൻ കായികാധ്വാനവും ജോലിയും ചെയ്യാൻ മടിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. പാർട്ടിയുടെ പുതിയ അംഗത്വഫോമിലാണ് ഇക്കാര്യങ്ങളുള്ളത്. ഇവയുൾപ്പെടെ പത്തുകാര്യങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്.

നവംബർ ഒന്നുമുതൽ അംഗത്വവിതരണം ആരംഭിക്കുകയാണ് കോൺഗ്രസ്. അടുത്തവർഷം മാർച്ച് 31 വരെ ഇത് നീളും.

ഒരുതരം സമൂഹികവിവേചനത്തിലും ഏർപ്പെടില്ലെന്നും അവ സമൂഹത്തിൽനിന്ന് നിർമാർജനം ചെയ്യാനായി പ്രവർത്തിക്കുമെന്നും പുതിയ അംഗങ്ങളെല്ലാം പ്രതിജ്ഞ ചെയ്യണമെന്നും കോൺഗ്രസ് നിർദേശിക്കുന്നു.

“ഞാൻ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്; ഞാൻ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല; ഞാൻ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല; ഇത്തരം വികലമായ കാര്യങ്ങൾ സമൂഹത്തിൽനിന്ന് നിർമാർജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു; കായികാധ്വാനമുൾപ്പെടെ പ്രവർത്തകസമിതി ഏൽപ്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധമാണ്” -എന്നിങ്ങനെയാണ് പുതിയ കോൺഗ്രസ് അംഗങ്ങൾ നൽകേണ്ട സത്യവാങ്മൂലം.

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ അടുത്തവർഷം ഓഗസ്റ്റ് 21-നും സെപ്റ്റംബർ 20-നുമിടയിൽ തിരഞ്ഞെടുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച സമയക്രമത്തിൽ വ്യക്തമാക്കുന്നു.

അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ തന്ത്രങ്ങൾ മെനയാനായി കോൺഗ്രസ് നേതാക്കളുടെ അടിയന്തരയോഗം ചൊവ്വാഴ്ച രാവിലെ 10.30-ന് എ.ഐ.സി.സി. ആസ്ഥാനത്തു നടക്കും. ജനറൽ സെക്രട്ടറിമാർ, ഇൻ ചാർജുമാർ, പി.സി.സി. അധ്യക്ഷർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

Popular this week