നടത്തം ഗര്‍ഭിണിയെ പോലെ, ഫിഗര്‍ മോഡലിംഗിന് ചേരാതായി; ഐശ്വര്യയുടെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍
മുംബൈ:ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ താരറാണിയാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം നേടിയാണ് ഐശ്വര്യ റായ് സിനിമയിലേക്ക് എത്തുന്നത്. അന്ന് മുതല്‍ സൗന്ദര്യം എന്നാല്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് അത് ഐശ്വര്യ റായ് ആണ്. ഐശ്വര്യയെ പോലെ ഇന്ത്യക്കാരെ സ്വാധീനിച്ച, ഇന്ത്യ ആരാധിച്ച മറ്റൊരു നടിയുണ്ടാകില്ല. ലുക്ക് മാത്രമല്ല, വര്‍ക്കുമുണ്ടെന്നും ഐശ്വര്യ തന്റെ പ്രകടനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ഐശ്വര്യയ്ക്ക് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറാന്‍ അധികം സമയമൊന്നും വേണ്ടി വന്നിരുന്നില്ല. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമെല്ലാം ഒരുപാടുണ്ട് ഐശ്വര്യയുടെ ഫിലിമോഗ്രഫിയില്‍. ഇപ്പോഴിതാ ഒരിടവേളയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വന്ന് വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ഐശ്വര്യ റായ്.
അതേസമയം കഴിഞ്ഞ ദിവസം ഐശ്വര്യയുടെ റാംപ് വാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യയുടെ റാംപ് വാക്കിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായി മാറിയത്. മകള്‍ ആരാധ്യ ബച്ചനും ഐശ്വര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ ഇപ്പോഴിതാ അതേ പരിപാടിയില്‍ നിന്നുമുള്ള ഐശ്വര്യയുടെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്നാല്‍ ഇത്തവണ കയ്യടിയല്ല ട്രോളുകളാണ് കിട്ടുന്നതെന്ന് മാത്രം.
തന്റെ റാംപ് വാക്കിന് മുന്നോടിയായി ഐശ്വര്യ നടത്തിയ പരിശീലനത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. എന്നാല്‍ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ട്രോളുകളും പരിഹാസങ്ങളുമാണ് ലഭിക്കുന്നത്. ഐശ്വര്യയുടെ നടത്തത്തെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ചിലര്‍ താരത്തെ തടി വച്ചതിന്റെ പേരില്‍ ബോഡി ഷെയിം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ഐശ്വര്യ ഗര്‍ഭിണിയാണെന്ന സംശയമാണ് മുന്നോട്ട് വെക്കുന്നത്.
”അവര്‍ ഒരു ഗര്‍ഭിണിയെ പോലെയാണ് നടക്കുന്നത്. എനിക്കുറപ്പാണ് ഗര്‍ഭിണിയാണെന്ന് ആ വയര്‍ കാണാന്‍ സാധിക്കുന്നുണ്ട്. നേരാം വണ്ണം നടക്കാന്‍ പോലും സാധിക്കില്ല. മോഡല്‍ എന്ന് ഗണത്തില്‍ പെടുത്താന്‍ പറ്റാതായി, റാംപിന് ചേരുന്ന ശരീരമല്ല” എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കടുത്ത ഭാഷയിലാണ് താരത്തിനെതിരെ ബോഡി ഷെയ്മിംഗ് നടക്കുന്നത്.
അതേസമയം ഈ ആഴ്ച ഇതാദ്യമായിട്ടല്ല സോഷ്യല്‍ മീഡിയ ഐശ്വര്യയെ ട്രോളുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യ റായ് പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ചിത്രങ്ങളില്‍ ഐശ്വര്യ തന്റെ മുഖത്ത് ഫോട്ടോഷോപ്പ് ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ഫോട്ടോഷോപ്പിലൂടെ മുഖത്തെ ചുളിവുകളെല്ലാം മായ്ച്ചു കളഞ്ഞുവെന്നും വണ്ണം കുറച്ചുവെന്നുമായിരുന്നു ആരോപണം.
ഇത് അവരുടെ മുഖമോ ഫിഗറോ അല്ല. പ്രായം കൂടുന്നതും ഭാരം കൂടുന്നതും ഇവര്‍ക്കൊക്കെ അംഗീകരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള സ്ത്രീകള്‍ പോലും ഈ കുരുക്കില്‍ വീണു പോവുകയാണ്” എന്നായിരുന്നു പ്രതികരണങ്ങള്‍. ഒറ്റ നോട്ടത്തില്‍ തന്നെ ഈ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് മനസിലാകുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. ഐശ്വര്യ ഇതിലൂടെ സ്വയം പരിഹാസ്യയാവുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.