വാഗമണ്ണിലെ ലഹരിപ്പാര്‍ട്ടി; നടിയെ രക്ഷിക്കാനെത്തിയത് പ്രമുഖ സിനിമാ നടനും ഉന്നത പോലീസ് ഉദ്യോഗസ്ഥനും

കൊച്ചി: വാഗമണ്ണില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രമുഖ സിനിമാ നടനും കൊച്ചിയില്‍ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതായി റിപ്പോര്‍ട്ട്. വില്ലന്‍ വേഷങ്ങളിലൂടെ പ്രക്ഷകര്‍ക്ക് പരിചിതനായ ഇദ്ദേഹത്തിന് ബ്രിസ്റ്റിയുമായി അടുത്ത സൗഹൃദമുണ്ടെന്നും പോലീസിലെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനായിരുന്നു ശ്രമിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നടിയെ ആദ്യം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നുവെങ്കിലും അന്വേഷണം കൂടുതല്‍ ശക്തമായതോടെ പോലീസ് ബ്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തിരിന്നു. വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ ലഹരി നിശാ പാര്‍ട്ടിക്കിടെ പിടിയിലായവരുടെ കയ്യില്‍ നിന്ന് എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്, ഹാഷിഷ് എന്നിങ്ങനെ ഏഴ് തരത്തിലുള്ള ലഹരി വസ്തുക്കള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അറസ്റ്റിലായ ഒമ്പത് പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍ നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം കണ്ടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News