33.4 C
Kottayam
Saturday, May 4, 2024

ശ്രീറാമിന്റെ ലക്ഷ്യം കരിയര്‍ മാത്രം, പറയുന്നതെല്ലാം പച്ചക്കള്ളം; ശ്രീറാമിന്റെ വിശദീകരണം തള്ളി വഫ

Must read

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി വഫാ ഫിറോസ്. ശ്രീറാം വെങ്കിട്ട രാമന്റെ ലക്ഷ്യം കരിയര്‍ മാത്രമാണെന്നും പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും വഫ. ആക്‌സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വഫ പറയുന്നു. ശ്രീറാം കള്ളം പറയുന്നുവെന്ന് വഫ പറയുമമ്പോള്‍ ബഷീറിന്റെ അപകടത്തിലെ ദുരൂഹതയും വര്‍ധിക്കുകയാണ്.

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം.ബഷീര്‍ മരിക്കുന്നതെന്നാണ് കേസ്. അപകടത്തിന് ശേഷം കേസില്‍ നിന്നും രക്ഷപ്പെടാനായി ശ്രീറാം പോലീസിന് തെറ്റായ മൊഴി നല്‍കി. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

ശ്രീരാമിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാം മറുപടി നല്‍കിയത്. ഇതില്‍ വഫയാണ് വണ്ടി ഓടിച്ചതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ടിക് ടോക് വീഡിയോയിലൂടെ വഫ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മുസ്ലിം യുവതിക്ക് സമാനമായി തട്ടമിട്ട് എത്തിയാണ് വഫ ടിക് ടോക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഞാന്‍ ആര്‍ക്കു വേണ്ടിയും സത്യം മൂടി വയ്ക്കില്ലെന്നാണ് വഫ പറയുന്നത്.

ഞാന്‍ വഫാ ഫിറോസാണ്. ഞാന്‍ ഇപ്പോള്‍ ന്യൂസ് കണ്ടിരുന്നു. അതില്‍ അദ്ദേഹം പറയുന്നത് വഫയാണ് ഡ്രൈവ് ചെയ്തു എന്നാണ്. എന്ത് കാരണത്താലാണ് ഇത് അദ്ദേഹം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല.
ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവറില്ല. ആക്‌സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നു വഫ പറയുന്നു.

https://youtu.be/nvKRSnUmKi8

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week