പാലക്കാട്: ”കുറച്ചുപേര്‍ മാത്രമുള്ള ഭാരവാഹി പട്ടിക സ്വപ്നം കാണാനെങ്കിലുമുള്ള അവകാശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്”. കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ പറഞ്ഞ വാക്കുകളാണിത്.
പ്രസിഡന്റ്, രണ്ടു വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ (നിര്ബ്ബന്ധമാണെങ്കില്), നാലു വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, 20 സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 40-45 ഭാരവാഹികള്‍, പുറമേ ഒരു 40 അംഗ എക്സിക്യൂട്ടീവ്, ആകെ 80-85 ആളുകള്‍. അതില്‍ 20 ശതമാനമെങ്കിലും വനിതകള്‍, 30 ശതമാനം ചെറുപ്പക്കാര്‍, വിവിധ പ്രാതിനിധ്യങ്ങള്‍ സാമാന്യ മര്യാദയനുസരിച്ച്. ഇങ്ങനെ ഒരു കിനാശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്ത്തകര്ക്കുമുണ്ടെന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു
ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കിയാല്‍ ഈ മൂവര്‍ക്കും പുറമേ കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ക്കും പിസിസി ഭാരവാഹിത്വം ഉണ്ടായേക്കില്ല. നേരത്തെ, ജംബോ പട്ടികയ്ക്കെതിരേ ഹൈക്കമാന്‍ഡിന്റെ അതൃപ്തി പരസ്യമായതിനെ തുടര്‍ന്നു ജനപ്രതിനിധികളായ വി.ഡി. സതീശന്, ടി.എന്‍. പ്രതാപന്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ തങ്ങളെ പാര്‍ട്ടി ഭാരവാഹികളായി പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കമാന്‍ഡിനെ രേഖാമൂലം അറിയിച്ചിരുന്നു.