NationalNewsRECENT POSTS
മുകേഷ് അംബാനിയുടെ വീടിന് കാവല്‍ നിന്ന ജവാന്‍ സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു
മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സുരക്ഷയൊരുക്കാന്‍ നിയോഗിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് ജുനാഘട്ട് സ്വദേശി ദേവദാന്‍ ബകോത്ര (31) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. തെക്കന്‍ മുംബൈയിലെ പെദാര്‍ റോഡിലുള്ള അംബാനിയുടെ 27 നില ബംഗ്ലാവിനു സമീപമുള്ള പോലീസ് പോസ്റ്റില്‍ ഡ്യൂട്ടിക്കിടെയാണ് ദേവദാന് വെടിയേറ്റത്.
ദേവദാന്‍ കാലിടറിവീണപ്പോള്‍ അബദ്ധത്തില്‍ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടുകയായിരുന്നു. രണ്ട് വെടിയുണ്ടകള്‍ ദേവദാന്റെ നെഞ്ചില്‍ തുളച്ചുകയറി. അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News