തമിഴ്‌നാട്ടിലും ജനം ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് ആരംഭിച്ചു

ചെന്നൈ: കേരളത്തിന് പുറമെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 234 മണ്ഡലങ്ങളിലേക്ക് 6.29 കോടി വോട്ടര്‍മാരാണ് വിധിയെഴുത്തു നടത്തുന്നത്. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. 88,000 ബൂത്തുകളാണു സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്.

അണ്ണാ ഡിഎംകെ, ഡിഎംകെ മുന്നണികള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ചു പോരാട്ടമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. നടന്‍ കമല്‍ ഹാസന്‍ നേതൃത്വം നല്കുന്ന മക്കള്‍ നീതി മയ്യം, ടി.ടി.വി. ദിനകരന്‍ നേതൃത്വം നല്കുന്ന അമ്മ മക്കള്‍ മുന്നേറ്റ കക്ഷി എന്നിവയും രംഗത്തുണ്ട്. ഹാട്രിക് വിജയമാണ് അണ്ണാ ഡിഎംകെ ലക്ഷ്യമിടുന്നത്. ബിജെപിയും പിഎംകെയും അണ്ണാ ഡിഎംകെയ്‌ക്കൊപ്പമാണ്.

കഴിഞ്ഞതവണ നേരിയ വ്യത്യാസത്തില്‍ കൈവിട്ട ഭരണം പിടിച്ചെടുക്കാനാണു ഡിഎംകെയുടെ ശ്രമം. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഡിഎംകെയ്ക്ക് ഒപ്പമാണ്. ഡിഎംകെ അധികാരത്തിലെത്തുമെന്നാണു സര്‍വേകള്‍ പ്രവചിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News