തൃശൂർ: വടക്കഞ്ചേരി- മണ്ണുത്തി പാതയിലെ കുതിരാൻ തുരങ്കം കാണാൻ സന്ദർശക തിരക്ക്. തുരങ്ക കാഴ്ചകൾ ആസ്വദിച്ച് ഫോട്ടോയെടുക്കലും വിഡിയോ ചിത്രീകരണവുമാണ് ഇവിടേക്കെത്തുന്നവരുടെ പ്രധാന വിനോദം. തുരങ്കത്തിലേക്കുള്ള പ്രവേശന റോഡിൽ ആളുകൾ വാഹനങ്ങൾ നിർത്തിയതോടൊണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. പതിനായിരത്തിലധികം ആളുകളാണ് തുരങ്കത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോകളെടുത്തത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ. തുരങ്കത്തിലേക്ക് പ്രവേശിച്ചാൽ വാഹനം വളരെ പതുക്കെ ഓടിച്ചാണ് ഇവരുടെ യാത്ര. ഹൈവേപോലീസ് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും രാത്രി വൈകിയാണ് കുരുക്കൊഴിഞ്ഞത്. തുരങ്കത്തിനു പുറത്തെത്തി റോഡിന്റെ വശത്തുള്ള ചെറിയ വെള്ളച്ചാട്ടവും ആസ്വദിച്ചാണ് സന്ദർശകരുടെ മടക്കം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News