24.1 C
Kottayam
Monday, September 30, 2024

വൺഫാമിലി, വൺജേ‍ാബ്, കോടികള്‍ മുക്കിയ വിഷ്ണുപ്രിയ, പിടിച്ചപ്പോള്‍ അപസ്മാരം:മറനീക്കിപ്പുറത്തുവരുന്ന ആദിവാസി മേഖലയിലെ തട്ടിപ്പ്‌

Must read

പാലക്കാട് ∙ സ്വാധീനവും ഭീഷണിയുമടക്കം ഉപയോഗിച്ച് വിഷ്ണുപ്രിയ തുന്നിയത് തട്ടിപ്പിന്റെ വൻ വലയാണെന്നു സൂചന. പാലക്കാട് മുതലമടയിൽ ആദിവാസികൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ പേരിൽ വൻ തുക തട്ടിയെടുത്ത ഒറ്റപ്പാലം സ്വദേശി വിഷ്ണുപ്രിയ സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടത്തിയെന്നാണ് വിവരം. പട്ടികവർഗ വകുപ്പിന്റെ വൺ ഫാമിലി വൺ ജോബ് പദ്ധതിയിൽ മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ നടത്തിയ തൊഴിൽ പരിശീലനത്തിൽ തട്ടിപ്പു നടത്തുകയും അർഹതപ്പെട്ട ആനുകൂല്യം ചോദിച്ചയാളെ ജാതി അധിക്ഷേപം നടത്തുകയും ചെയ്തെന്ന പരാതിയിലാണു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിൽ പൊലീസ് വിഷ്ണുപ്രിയയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കര്‍ശന ഉപാധികളോടെ കോടതി ഇവര്‍ക്കു ജാമ്യം അനുവദിച്ചിരുന്നു.

ഇവരുടെ നേതൃത്വത്തിൽ ഒരു കേസിൽ മാത്രം ഏതാണ്ട് 2 കേ‍ാടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇതുവരെയുളള കണക്ക്. വിവിധ വകുപ്പുകളിൽനിന്ന്, പ്രത്യേകിച്ച് പട്ടികവികസന വകുപ്പിൽനിന്ന് ഫണ്ടും പ്രേ‍ാജക്ടുകളും വേഗത്തിൽ നേടിയെടുത്താണ്  ഇവരുടെ നീക്കങ്ങൾ. തട്ടിപ്പിന്റെ വേരുകൾ സെക്രട്ടേറിയറ്റിലെയും ജില്ലകളിലെയും ചില ഉന്നത ഉദ്യേ‍ാഗസ്ഥർക്കിടയിലും പടർന്നിട്ടുണ്ടെന്നാണ് ഇതുവരെ കിട്ടിയ വിവരങ്ങൾ വച്ച് പെ‍ാലീസിന്റെ നിഗമനം. കേസിൽ കൂടുതൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നടന്ന ഇടപാടുകളെക്കുറിച്ചുളള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

 

ദലിത് യുവതികൾക്കും യുവാക്കൾക്കും തൊഴിൽ പരിശീലനവും വരുമാനവും ഉറപ്പുനൽകി, വിഷ്ണുപ്രിയ (42) സേവനത്തിന്റെ മറവിൽ നടത്തിയ ഇടപാടുകൾ ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. വിഷ്ണുപ്രിയയുടെ പ്രവർത്തനങ്ങളിൽ സംശയം തേ‍ാന്നിയവർ നേരത്തേ നൽകിയ പരാതികളും നിവേദനങ്ങളുമെ‍ാന്നും വർഷങ്ങളായി വെളിച്ചംകാണാതെ കിടക്കുമ്പേ‍ാഴാണ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ചൂഷണം ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ കെ‍ാല്ലങ്കേ‍ാട് പെ‍ാലീസിനു ലഭിച്ചത്. അതോടെ എസ്ഐ ഷാഹുൽ ഹമീദും സംഘവും തട്ടിപ്പിന്റെ വേരുകൾ ചികഞ്ഞിറങ്ങുകയും കേസെടുക്കുകയും ചെയ്തു.

തുടർന്ന് വിഷ്ണുപ്രിയയുടെ അറസ്റ്റും ജയിൽവാസവുമെ‍ാഴിവാക്കാനുള്ള നീക്കങ്ങളും സമ്മർദ്ദവും പല തരത്തിലായിരുന്നു. ജയിൽവാസം ഒഴിവാക്കാനുള്ള പ്രതിയുടെ നീക്കം വിജയിച്ചുവെന്നാണ് പരാതിക്കാർ ആരേ‍ാപിക്കുന്നത്. എന്നാൽ അതു നിയമപരമായ നടപടിയാണെന്നു വിശദീകരിച്ച പെ‍ാലീസ്, മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ നിരവധി തെളിവുകളും മെ‍ാഴികളും പ്രതിക്കെതിരെ ലഭിച്ചതായി വ്യക്തമാക്കി. പല തദ്ദേശ സ്ഥാപനങ്ങളിലും വിഷ്ണുപ്രിയ പ്രോജക്ടുകൾ നടത്തിയിട്ടുണ്ട്. 

ജാതിവിവേചനത്തിനും ലൈഫ് പദ്ധതിയിൽ വീടുകൾ നിഷേധിച്ചതിനും എതിരെ നടന്ന സമരങ്ങളാൽ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ ചിറ്റൂർ താലൂക്കിലെ മുതലമട വില്ലേജിലുൾപ്പെട്ട അംബേദ്കർ ആദിവാസി കേ‍ാളനിയിൽ നടത്തിയ തട്ടിപ്പിലാണ് വിഷ്ണുപ്രിയ അറസ്റ്റിലായത്. വൺഫാമിലി, വൺജേ‍ാബ് എന്ന പേരിൽ ഫാഷൻ ഡിസൈനിങ് അടക്കമുള്ള കേ‍ാഴ്സ് നടത്തുകയായിരുന്നു അവർ.

സാക്ഷിമെ‍ാഴിയനുസരിച്ച്, 2021 ഫെബ്രുവരി 10 മുതൽ നവംബർ 11 വരെ കോളനിയിലെ പകൽവീട് വൃദ്ധസദനത്തിലായിരുന്നു അപ്സര ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് സ്കിൽ ഡവലപ്പ്മെന്റ് എന്ന സ്ഥാപനത്തിന്റെ പേരിൽ ആദിവാസി യുവതികൾക്ക് പരിശീലനം നൽകിയത്. പരിശീലനത്തിനെത്തുന്നവർക്ക് പ്രതിദിനം 220 രൂപ വീതം നൽകണം എന്നാണ് പട്ടികവർഗ വകുപ്പിന്റെ വ്യവസ്ഥ. അത് നാലുമാസം കെ‍ാടുത്തിട്ടുണ്ട്. പിന്നീട് ആർക്കും ലഭിച്ചിട്ടില്ല. ഇത്തരത്തിലെ‍ാരു സ്ഥാപനവും പരിശീലനവും മുതലമടയിൽ നടക്കുന്ന കാര്യം പരിസരത്താർക്കും അറിയില്ല. അങ്ങനെ നടന്നിട്ടുണ്ടങ്കിലല്ലേ‍ അറിയാനാകൂ എന്നായിരുന്നു അതിനെപ്പറ്റി നാട്ടുകാരുടെ പ്രതികരണം. മുതലമടയിൽ മാത്രമല്ല, കേ‍ാട്ടയത്തും എറണാകുളത്തും തിരുവനന്തപുരത്തും ഇതേ രീതിയിൽ തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചെന്നും അതു പരിശേ‍ാധിക്കുകയാണെന്നും ഡിവൈഎസ്പി സി.സുന്ദരൻ പറഞ്ഞു. 

പരിശീലനം കഴിയുമ്പേ‍ാൾ കേ‍ാഴ്സ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റു നൽകണം. ഈ വ്യവസ്ഥയനുസരിച്ചാണ് പട്ടികജാതി വികസന വകുപ്പിൽനിന്ന് വലിയ തുക കൈപ്പറ്റുന്നതെന്ന് പെ‍ാലീസ് പറയുന്നു. എന്നാൽ അത് ഗുണഭേ‍ാക്താക്കൾക്ക് കെ‍ാടുക്കില്ലെന്നു മാത്രമല്ല, സൗജന്യമായി നൽകേണ്ട പല വസ്തുക്കൾക്കും ദരിദ്രരായ യുവതികളിൽനിന്ന് പണം വാങ്ങുകയും ചെയ്തു. ദിവസം മൂന്നു മീറ്റർ തുണി, കത്രിക, സൂചി, അനുബന്ധ വസ്തുക്കൾ എന്നിവ പരിശീലനത്തിന് എത്തുന്ന യുവതികൾക്കു സൗജന്യമായി കെ‍ാടുക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ ഇതിനെല്ലാം പണം വാങ്ങിയതായി മുതലമടയിലെ യുവതികൾ പെ‍ാലീസിന് മെ‍‍ാഴി നൽകി.

 

തിരുവനന്തപുരം ആദിനാട് മലയടിയിൽ ഇതേ രീതിയിൽ നടത്തിയ പരിശീലനത്തിൽ ചതിക്കപ്പെട്ടവർ ഉന്നത ഉദ്യേ‍ാഗസ്ഥർക്കും സെക്രട്ടറിയേറ്റിലും വകുപ്പുമന്ത്രിക്കുമെ‍ാക്കെ പരാതി നൽകിയെങ്കിലും കേസാകാതിരിക്കാൻ കടുത്ത സമ്മർദ്ദമാണ് പ്രതി നടത്തുന്നത്. പ്രേ‍ാജക്റ്റുകൾ അനുവദിച്ച ഉദ്യോഗസ്ഥരിൽ ചിലർക്കും തട്ടിപ്പിൽ പങ്കുണ്ടാകാമെന്ന് പെ‍ാലീസ് സംശയിക്കുന്നു. അല്ലാതെ തുടർച്ചയായി ഇത്തരം ഇടപാടുകൾ സാധ്യമല്ല. വളരെ വേഗത്തിലാണ് പരിശീലന പ്രേ‍ാജക്റ്റുകൾക്ക് വിഷ്ണുപ്രിയ അനുമതി നേടുന്നത്. ജില്ലാതല ഉദ്യേ‍ാഗസ്ഥരിൽ ചിലരടക്കം ഈ വഴിവിട്ട നീക്കത്തിൽ പങ്കാളികളാണെന്ന സൂചനകളും ലഭിച്ചു. അവരുടെ പിൻബലത്തിൽ പ്രതി പരാതിപ്പെടുന്നവരെയും ചേ‍ാദ്യം ചെയ്യുന്നവരെയും ഭീഷണിപ്പെടുത്തിയിരുന്നു.

അർഹതപ്പെട്ട സ്റ്റൈപൻഡും ആനുകൂല്യങ്ങളും ചേ‍ാദിച്ച മുതലമടയിലെ ആദിവാസി യുവതികൾക്കും ഭീഷണിയായിരുന്നു മറുപടി. വകുപ്പിൽനിന്നു വലിയ തുക കൈപ്പറ്റി തങ്ങളെ ചതിക്കുന്നവർക്കെതിരെ സംഘടിച്ച ചിലർ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടപ്പേ‍ാൾ ‘നിന്റെ ജാതിയിൽപ്പെട്ടവർക്കെ‍ാക്കെ ഇത്രമതി, അത്രയെ‍ാക്കയേ തരാൻ പറ്റൂ’ എന്നായിരുന്നു വിഷ്ണുപ്രിയ പറഞ്ഞതെന്നാണ് ചതിക്കപ്പെട്ടവരുടെ മെ‍ാഴി. കൂടുതൽ സംസാരിക്കുകയേ‍ാ ആരേ‍ാടെങ്കിലും ഇതെ‍ാക്കെ പറയുകയേ‍ാ ചെയ്താൽ നിന്നെയെ‍ാക്കെ ശരിയാക്കിക്കളയുമെന്ന ഭീഷണിയുമുണ്ടായിരുന്നു. പ്രതികരിച്ചവരെ മറ്റുള്ളവരുടെ മുന്നിൽവച്ച് ആദിവാസികളെന്ന് ആവർത്തിച്ചു വിളിച്ച് ജാതീയമായി അധിക്ഷേപിക്കുന്നതും അവരുടെ ശീലമായിരുന്നു. 

ഇങ്ങനെ തട്ടിപ്പുകൾ തുടരുന്നതിനിടയിലാണ് മുതലമട ഇടപാടിൽ വിഷ്ണുപ്രിയ പിടിയിലായത്. അറസ്റ്റിലായ വിഷ്ണുപ്രിയയെ മണ്ണാർക്കാട് സ്പെഷൽ കേ‍ാടതിയിൽ ഹാജരാക്കിയെങ്കിലും ആരേ‍ാഗ്യ പ്രശ്നങ്ങളുണ്ടെന്ന് അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസിൽ തെളിവെടുക്കാൻ ഒറ്റപ്പാലത്തെ കണ്ണിയംപുറത്തെ വീട്ടിലും സ്ഥാപനത്തിന്റെ കേന്ദ്ര ഒ‍ാഫിസിലും വിഷ്ണുപ്രിയയെ എത്തിച്ചപ്പേ‍ാഴും ഭീഷണിയുണ്ടായി. മാധ്യമപ്രവർത്തകരെ അടുപ്പിക്കരുതെന്നും വരുന്നവരുടെ പേരുവിവരങ്ങളും ഫേ‍ാൺനമ്പറും വാങ്ങണമെന്നുമായിരുന്നു നിർദ്ദേശം. 

മുതലമട തട്ടിപ്പിൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമമനുസരിച്ചുള്ളവ അടക്കമുളള കേസുകളിൽ വിഷ്ണുപ്രിയയെ അറസ്റ്റു ചെയ്യാൻ ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പേ‍ാൾ പ്രതിഷേധമുണ്ടായി. ‘ഞാൻ ആരാണെന്നറിയുമേ‍ാ’ എന്നായിരുന്നു കെ‍ാല്ലങ്കേ‍ാട് പെ‍ാലീസിനേ‍ാടുളള ചേ‍ാദ്യം. കേസിന്റെ ഗൗരവത്തെപ്പറ്റി പൊലീസ് പറഞ്ഞപ്പോൾ വിഷ്ണുപ്രിയ കുഴഞ്ഞുവീണു. ബേ‍ാധക്കേട് പെട്ടെന്ന് മാറിയെങ്കിലും പെ‍ാലീസ് വാഹനത്തിൽ കയറാൻ അവർ തയാറായില്ല. പെ‍ാലീസ് തുടർച്ചയായി സമ്മർദ്ദം ചെലുത്തിയതേ‍ാടെയാണ് വാഹനത്തിൽ കയറിയത്. നിന്നെയെ‍ാക്കെ കാണിച്ചുതരാം എന്നും സരിതാ നായരെപ്പേ‍ാലെ എനിക്കും പലതും ചെയ്യാനാകുമെന്നും താലൂക്ക് തലം മുതൽ തിരുവനന്തപുരം വരെ എന്നെ സഹായിക്കാൻ ആളുകളുണ്ടെന്നും  പെ‍ാലീസിന് മുന്നറിയിപ്പു നൽകുകയും ചെയ്തു. 

ചിറ്റൂർ ഡിവൈഎസ്പി ‍ഒ‍ാഫിസിലെത്തി കേസിന്റെ വിശദാംശങ്ങൾ കേട്ട ഉടൻ പല്ലുകൾ കടിച്ചും ചുണ്ടു കേ‍ാട്ടിയും വിഷ്ണുപ്രിയ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു. ഇവരുടെ അടുത്ത ബന്ധുവായ യുവാവ് പെ‍ാലീസുമായി തർക്കിക്കുകയും ചെയ്തു. മണ്ണാർക്കാട് സ്പെഷൽ കോടതിയിലെത്തിയപ്പോൾ ജഡ്ജിക്കു മുൻപിലും പ്രതി കുഴഞ്ഞുവീണു. കേ‍ാടതി നിർദ്ദേശമനുസരിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.

പല രേ‍ാഗങ്ങളുമുണ്ടെന്ന് ഡേ‍ാക്ടർമാരേ‍ാട് പറഞ്ഞെങ്കിലും ടെസ്റ്റുകളിലൊന്നും അതിന്റെയെ‍ാന്നും സൂചന പോലും കണ്ടെത്താനായില്ല. അത് പെ‍ാലീസ് സ്പെഷൽ കേ‍ാടതിയെ അറിയിച്ചു. കുഴഞ്ഞുവീഴലും അപസ്മാരവും മറ്റും അഭിനയമാണെന്നു പെ‍‌ാലീസിന് സംശയമുയർന്നിരുന്നു. തുടർന്ന് വിശദ പരിശോധനയ്ക്ക് മെഡിക്കൽ ബേ‍ാർഡിനെ ചുമതലപ്പെടുത്താൻ കേ‍ാടതി നിർദേശിച്ചതറിഞ്ഞതേ‍ാടെ വിഷ്ണുപ്രിയയുടെ രേ‍ാഗങ്ങൾ മാറിയെന്നാണ് പെ‍ാലീസ് പറയുന്നത്. തുടർന്ന് കേ‍ാടതിയിൽ ഹാജരാക്കിയപ്പേ‍ാൾ കർശന നിബന്ധനകളേ‍ാടെയാണ് ജാമ്യം അനുവദിച്ചത്.

വ്യാപകപ്രചാരണം നടത്തിയാണ് അപ്സര ഇൻസ്റ്റിട്ട്യൂട്ടിന്റെ പ്രവർത്തനം തുടങ്ങുകയെന്ന് പല ജില്ലകളിൽനിന്നും പെ‍ാലീസിനു വിവരം ലഭിച്ചു. രാഷ്ട്രീയക്കാർ, ഉദ്യേ‍ാഗസ്ഥർ, പെ‍ാതുപ്രവർത്തകർ എന്നിവരയെല്ലാം ക്ഷണിച്ചാണ് ഉദ്ഘാടനം. മൂന്നു നാലു മാസം സജീവമായി പ്രവർത്തിച്ച ശേഷം പിൻവലിയാൻ തുടങ്ങും. ഓഫിസിലേക്കുള്ള വരവിന്റെയും പരിശീലനത്തിന്റെയും ഇടവേള കൂടിക്കൂടി അവസാനം ആരുമില്ലാതാകും. അപ്പേ‍ാഴേക്കും സർക്കാർ ഫണ്ട് മുഴുവൻ കൈക്കലാക്കിയിരിക്കും. പിന്നെ അടുത്ത സ്ഥലം എന്നതാണ് രീതിയെന്ന് പെ‍ാലീസ് പറയുന്നു. പല വിധത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള സംഘവും പിന്നിലുണ്ട്. ഒറ്റപ്പാലം കണ്ണിയംപുറത്താണ് വിഷ്ണുപ്രിയയുടെ താമസം. ബന്ധുക്കളിൽ ചിലർ സജീവമായി പരിശീലനകേന്ദ്രത്തിൽ പങ്കാളികളാണ്. 

നല്ല പെരുമാറ്റവും പ്രഫഷനൽ സമീപനവും ഉപയേ‍ാഗിച്ചാണ് നടപടികൾ വേഗത്തിലാക്കിയിരുന്നത്. സ്വന്തമായി ഉണ്ടാക്കിയ വസ്ത്ര ഉൽപന്നങ്ങൾ എക്സിബിഷനുകളിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇവ ദലിത് യുവതികളുടെ ഊർജവും സമയവും ചെലവഴിച്ചുണ്ടാക്കിയവയാണെന്നും ഒരു രൂപ പേ‍ാലും ജേ‍ാലിചെയ്യുന്നവർക്ക് കിട്ടിയിരുന്നില്ലെന്നും പരാതിക്കാർ പെ‍ാലീസിനേ‍ാട് പറഞ്ഞു. 

കേ‍ാവിഡ് കാലത്ത്, സപ്ലൈകേ‍ായിൽ വിവാദമായ സഞ്ചിതട്ടിപ്പ് വിവാദത്തിലും അപ്സര ഇൻസ്റ്റിട്ട്യൂട്ടിന്റെ പേര് ഉയർന്നുവന്നിരുന്നു. അതു സംബന്ധിച്ച് സപ്ലൈകേ‍ാ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. പ്രേ‍ാജക്റ്റുകൾ അനുവദിക്കാൻ സഹായിക്കുന്ന ഉദ്യേ‍ാഗസ്ഥർക്ക് മെ‍ാത്തം ഫണ്ടിന്റെ നിശ്ചിത വിഹിതം കമ്മിഷൻ നൽകിയിരുന്നുവന്ന പരാതിയും പെ‍ാലീസ് അന്വേഷിക്കുന്നുണ്ട്. അപ്സരയിൽനിന്ന് ഫേ‍ാൺ ചെയ്താൽ ഒ‍ാഫിസുകളിൽനിന്ന് ഫയലുകൾ അതിവേഗം നീങ്ങുകയും പ്രേ‍ാജക്റ്റ് കയ്യിലെത്തുകയും ചെയ്യും. അതേസമയം ആദിവാസികൾ പലതവണ ഒ‍ാഫിസുകളിൽ കയറിയിറങ്ങിയാലും ആനുകൂല്യം നേടിയെടുക്കാനാവില്ല. നൽകിയ പരാതികൾ പരിശേ‍ാധിക്കാനുമെടുക്കും ആഴ്ചകൾ. ഇവിടെ അതെ‍ാന്നും ഉണ്ടായിട്ടില്ലെന്നാണ് പെ‍ാലീസ് പറയുന്നത്.

വിഷ്ണുപ്രിയ നേരത്തേ റിയൽഎസ്റ്റേറ്റ് രംഗത്തുമുണ്ടായിരുന്നതായും പെ‍ാലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ മറ്റു ജില്ലകളിലെ പെ‍ാലീസ് സേനയുടെ സഹായവും തേടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week