28.7 C
Kottayam
Tuesday, June 9, 2026

തൊഴിലാളികളെ കുറയ്ക്കും, ട്വീറ്റിനും പണം ഈടാക്കാം: ബാങ്കുകളോട് മസ്ക്

Must read

ന്യൂയോർക്ക് ∙ ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി സമൂഹമാധ്യമ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ട്വീറ്റുകൾക്കു നിരക്ക് ഈടാക്കാനുമൊരുങ്ങി ഇലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുക്കാൻ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചപ്പോഴാണു മസ്ക് ഈ നിർദേശം മുന്നോട്ടുവച്ചത്. 44 ബില്യൻ ഡോളറിനാണു മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. ഇതിൽ 13 ബില്യൻ ഡോളറാണു വായ്പയായി ആവശ്യപ്പെട്ടത്.

ട്വിറ്റർ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം ഉൾപ്പെടെ നിയന്ത്രണ വിധേയമാക്കും. തൊഴിലാളികളെ കുറയ്ക്കാനും ശമ്പളം വെട്ടിച്ചുരുക്കാനും സാധ്യതയുണ്ടെന്നും ഇക്കാര്യങ്ങളുമായി അടുത്തു പരിചയമുള്ള മൂന്നു പേരെ ഉദ്ധരിച്ചു വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 21ന് ആണ് മസ്ക് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചത്. മസ്കിന്റെ പ്രവചനാതീതമായ സ്വഭാവത്തിൽ ബാങ്കുകൾ സംശയം പ്രകടിപ്പിച്ചപ്പോഴാണ്, ട്വിറ്ററിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

ട്വിറ്റർ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം ഒഴിവാക്കുന്നതിലൂടെ 3 ദശലക്ഷം ഡോളർ ലാഭിക്കാമെന്നു മസ്ക് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വൈറൽ ആകുന്നതോ പ്രധാനപ്പെട്ടതോ ആയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ട്വീറ്റുകളെ ധനസമാഹരണത്തിനു സഹായിക്കുംവിധം മാറ്റങ്ങൾ വരുത്തുമെന്നും മസ്ക് ബാങ്കുകളോടു പറഞ്ഞെന്നാണു സൂചന. തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചു മസ്ക് ആലോചിച്ചിട്ടില്ലെന്നും ട്വിറ്ററിനെ ഏറ്റെടുത്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും വിവരമുണ്ട്. റിപ്പോർട്ടുകളോടു പ്രതികരിക്കാൻ മസ്കിന്റെ പ്രതിനിധി വിസമ്മതിച്ചു.

- Advertisement -

ഇതിനിടെ, ട്വിറ്റർ വാങ്ങാനുള്ള പണം സമാഹരിക്കാനായി മസ്ക് തന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ 400 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചതായി റിപ്പോർട്ടുണ്ട്. 44 ലക്ഷം ഓഹരികൾ ഒന്നിന് 872.02–999.13 ഡോളർ നിലവാരത്തിലായിരുന്നു വിൽപന. ഇത് ട്വിറ്റർ വാങ്ങുന്നതിനുള്ള ധനശേഖരണത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. ഓഹരികൾ വിറ്റതോടെ ടെസ്‌ലയുടെ ഓഹരിമൂല്യം ഇടിഞ്ഞു. ഓഹരി വിപണിയിലെ ചട്ടങ്ങൾ ലംഘിച്ചാണ് ആദ്യഘട്ടത്തിൽ മസ്ക് ട്വിറ്ററിന്റെ 9% ഓഹരികൾ വാങ്ങിയതെന്ന ആരോപണത്തിൽ ഫെഡറൽ ട്രേഡ് കമ്മിഷൻ അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ; 52 ദിവസത്തേക്ക് യന്ത്രവത്കൃത ബോട്ടുകൾക്ക് വിലക്ക്

തിരുവനന്തപുരം: കേരള തീരത്ത് മത്സ്യങ്ങളുടെ പ്രജനന കാലം സുഗമമാക്കുന്നതിനും കടലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വാർഷിക ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. വരും ദിവസങ്ങളിൽ മൺസൂൺ ശക്തമാകുന്ന പശ്ചാത്തലത്തിൽ ജൂലൈ...

ടെസ്റ്റ് മത്സരത്തിനിടെ ആർത്തവം; അംപയറോടുള്ള അസാധാരണ അഭ്യർത്ഥനയെക്കുറിച്ച് സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ

ലണ്ടൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും സൂപ്പർ ഓപ്പണറുമായ സ്മൃതി മന്ഥന തന്റെ കരിയറിലെ അതീവ വ്യക്തിപരവും കഠിനവുമായ ഒരു അനുഭവം പങ്കുവെച്ചത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്നു....

എച്ച്-1ബി വിസ ഫീസ് കുത്തനെ കൂട്ടാനുള്ള ട്രംപിന്റെ തീരുമാനം യുഎസ് കോടതി റദ്ദാക്കി; ഇന്ത്യക്കാർക്ക് വൻ ആശ്വാസം

ന്യൂഡൽഹി: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് അനുവദിക്കുന്ന പുതിയ എച്ച്-1ബി (H-1B) വിസകളുടെ ഫീസ് കുത്തനെ കൂട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ തീരുമാനം യുഎസ് ഫെഡറൽ കോടതി...

വടക്കൻ കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ചുവപ്പ് ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്രമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കടുത്ത മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ കേരളത്തിലെ പ്രമുഖ ജില്ലകളായ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിലാണ് ചൊവ്വാഴ്ച...

വയനാട്ടിൽ ഷിഗല്ല ബാധ; പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം, അടിയന്തര യോഗം ചേർന്നു

കൽപറ്റ: വയനാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. രോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ...

Popular this week