27.8 C
Kottayam
Tuesday, June 9, 2026

അടിവസ്ത്രത്തിൽ ഉൾപ്പെടെ 7 കിലോ സ്വർണം കടത്തി; കരിപ്പൂരിൽ ദമ്പതികൾ പിടിയിൽ

Must read

കരിപ്പുർ∙ ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് ദമ്പതികൾ കടത്താൻ ശ്രമിച്ച 3.28 കോടി രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് കുറ്റിക്കോടൻ വീട്ടിൽ അബ്ദുസമദ് (47), ഭാര്യ സഫ്ന (34) എന്നിവരാണു പിടിയിലായത്. 3642 ഗ്രാം സ്വർ‍ണമിശ്രിതമാണ് സഫ്നയിൽനിന്ന് കണ്ടെടുത്തത്.

അബ്ദു സമദിൽനിന്ന് 3672 ഗ്രാം മിശ്രിതം കണ്ടെടുത്തു. 1.17 കിലോഗ്രാം ശരീരത്തിലും ബാക്കിയുള്ളവ സോക്സിനുള്ളിലും അടിവസ്ത്രത്തിലും മറ്റുമായിരുന്നു ഒളിപ്പിച്ചിരുന്നത്. ഈ മിശ്രിതത്തിൽനിന്നു 3.141 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 1.65 കോടി രൂപ വിപണിമൂല്യമുണ്ടെന്നു കസ്റ്റംസ് അറിയിച്ചു.

- Advertisement -

പീഡനശ്രമം (Rape Attempt) ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ (Train) നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ (Madhyapradesh) ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെ അതിക്രമം നടന്നത്. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഇതോടെ യുവതിയെ  യുവതിയെ ഛത്തർപൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

- Advertisement -

പീഡനശ്രമത്തെ എതിർത്തതിനെത്തുടർന്ന് സ്ത്രീയെ ഒരു പുരുഷ സഹയാത്രികൻ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുവെന്ന പരാതി ലഭിച്ചതായി ജബൽപൂരിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) സൂപ്രണ്ട് (എസ്പി) വിനായക് വെർമ ​​പിടിഐയോട് പറഞ്ഞു. ഏപ്രിൽ 27ന് രാത്രി ഖജുരാഹോ – മഹോബ സ്റ്റേഷനുകൾക്കിടയിലുള്ള പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. 

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നും വെർമ കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ബാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ച ശേഷം ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉത്തർപ്രദേശിലെ ബന്ദ ജില്ലക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിന് ശേഷം ഖജുരാഹോ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് നടപടിക്കായി ജിആർപിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണത്തിനായി പരാതി രേവ ജിആർപി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

ഖജുരാഹോയ്ക്ക് സമീപമുള്ള രാജ്‌നഗർ പട്ടണത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഇപ്പോൾ ഛത്തർപൂരിൽ ചികിത്സയിൽ കഴിയുന്ന യുവതി പറഞ്ഞു. “ഞാൻ ബാഗേശ്വർ ധാമിലെ (ഛത്തർപൂരിലെ) ക്ഷേത്രത്തിൽ എത്തി. ഒരു സഹയാത്രികൻ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. അയാളുടെ ശ്രമങ്ങളെ ഞാൻ എതിർത്തു. അയാളോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആക്രമണം ചെറുക്കാനുള്ള ശ്രമത്തിൽ ഞാൻ അയാളുടെ കയ്യിൽ കടിച്ചു. അയാൾ രാജ്നഗറിന് സമീപം വച്ച് ഓടുന്ന ട്രെയിനിൽ നിന്ന് എന്നെ പുറത്തേക്ക് തള്ളിയിട്ടു” യുവതി പറഞ്ഞു. ഏകദേശം 30 വയസ്സിനോട് അടുത്ത് പ്രായമുള്ളയാളാണ് തന്നെ ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ ഷിഗല്ല ബാധ; പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം, അടിയന്തര യോഗം ചേർന്നു

കൽപറ്റ: വയനാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. രോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ...

ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ദിവ്യ എസ് അയ്യർക്ക് അടക്കം മാറ്റം, ഡോ.ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന...

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് ഒൻപത് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു...

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

Popular this week