ഒമാനില്‍ വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ചു,പ്രവാസികള്‍ക്ക് തിരിച്ചടി

മസ്‌കറ്റ്: വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ച് ഒമാന്‍. കൊമേഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്മെന്റ് എന്നീ തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം തസ്തികകളില്‍ ഒമാന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

‘കൊമേഷ്യല്‍ ആന്റ് കണ്‍സ്യൂമര്‍ മാളുകളിലെ ഉടമകള്‍ തൊഴില്‍ മന്ത്രാലയം അനുശാസിക്കുന്ന 8/2021 പാലിക്കേണ്ടതുണ്ട്. 2021 ജൂലൈ 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

1. സെയില്‍സ്, അക്കൗണ്ടിംഗ്, കാഷ്യര്‍, മാനേജ്മെന്റ് പ്രൊഫഷണലുകള്‍
2. സ്റ്റോറുകളിലെ വ്യാപാര ക്രമീകരണ തൊഴിലുകള്‍

ഈ ജോലികളിലെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ കാലഹരണപ്പെട്ടതിന് ശേഷം പുതുക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News