വോട്ടഭ്യര്‍ത്ഥിച്ച്‌ വീടുകളിൽ കയറി തുണി അലക്കിയും ദോശചുട്ടും സ്ഥാനാര്‍ത്ഥികള്‍ ; വീഡിയോ കാണാം

ചെന്നൈ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുനേടാന്‍ സ്ഥാനാര്‍ത്ഥികള്‍ ചില്ലറപെടാപ്പാടല്ല പെടേണ്ടത്.കുട്ടികളെയെടുത്തും ഫുട്‌ബോള്‍ കളിച്ചുമെല്ലാം വോട്ടര്‍മാരുടെ മനസില്‍ കയറിപ്പറ്റാനാണ് സ്ഥാനാര്‍ത്ഥികള്‍ ശ്രമിയ്ക്കുന്നത്.

തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ഥികളുടെ പെടാപ്പാട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തുണി അലക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി തങ്ക കതിരവന്റെയും ദോശ ചുടുന്ന ഡിഎംകെ സ്ഥാനാര്‍ഥി പ്രഭാകര്‍ രാജയുടെയും ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയം.

തിരഞ്ഞെടുപ്പ് ചൂട് കനത്തതോടെ വോട്ടുറപ്പിക്കാന്‍ എന്തിനും തയാറാണ് സ്ഥാനാര്‍ഥികള്‍. വോട്ടഭ്യര്‍ഥിച്ച് വീടുകള്‍ കയറുന്നതിനിടെയാണ് തങ്ക കതിരവന്‍ തുണി അലക്കികൊടുത്തത്. ജയിച്ചാല്‍ വാഷിങ് മെഷീന്‍ നല്‍കുമെന്നു വാഗ്ദാനം ചെയ്താണ് തങ്ക കതിരവന്‍ മടങ്ങിയത്. നാഗപട്ടിണം മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് തങ്ക കതിരവന്‍.

വിരുഗംബാക്കം നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥി പ്രഭാകര്‍ രാജ പ്രചാരണത്തിനിടെ ദോശ ചുട്ടാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രചാരണത്തിനിടെ ഹോട്ടലില്‍ എത്തിയപ്പോഴാണ് സ്ഥാനാര്‍ഥി ദോശ ചുട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News