InternationalNewsTop Stories

സെക്സിന് ഇനി പങ്കാളി വേണ്ട, അമ്പരപ്പിയ്ക്കുന്ന പൂർണ്ണതയുമായി സെക്സ് റോബോട്ടുകൾ, വെർച്വൽ വേശ്യാലയങ്ങൾ, മാറുന്ന ലോകമിങ്ങനെ

ന്യൂയോർക്ക്:ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെ തെരുവിലിറങ്ങിയ അമേരിക്കയിലെ വനിതാ ആക്റ്റീവിസ്റ്റുകള്‍ പ്രഖ്യാപിച്ച സമര രീതിയാണ് ഇത്. എന്റെ ശരീരത്തിന്റെ ഉടമ ഞാന്‍ തന്നെ ആണെന്നും, ഇത്തരം കാടന്‍ നിയമങ്ങള്‍ മാറ്റുന്നതുവരെ ഇനി പുരുഷന്മാരുമായി ലൈംഗികബന്ധം നടത്തില്ല എന്നും പ്രഖ്യാപിച്ച്‌ ഇവര്‍ നടത്തിയ സമരത്തിന് ലോക വ്യാപകമായ പിന്തുണയും കിട്ടി. പക്ഷേ അപ്പോഴാണ് യുഎസ് റാപ്പറായ അലക്സി മോറിസന്റെ തമാശ ട്വീറ്റും വൈറലാവുന്നത്. ഒരു വെര്‍ച്വല്‍ സെക്സ് റൂമിന്റെ ചിത്രം പുറത്തുവിട്ടുകൊണ്ടുള്ള ആ ട്വീറ്റില്‍ അദ്ദേഹം പറയുന്നത്, ‘യാതൊരു ശല്യവുമില്ലാതെ ഇവിടെ ലൈംഗികബന്ധം ആസ്വദിക്കാം. പിന്നെന്തിനാണ് ഈ പൊല്ലാപ്പ്’ എന്നാണ്.

ഇത് ഒരു തമാശയാണെങ്കിലും, ആധുനികലോകത്തിന്റെ ഒരു ഘടനനോക്കുമ്ബോള്‍ ലോകത്തിന്റെ ലൈംഗിക അഭിരുചികളും, സാധ്യതകളും, കീഴ്മേല്‍ മറിയുന്ന ഒരു കാലമാണ് കടന്നുപോയത് എന്ന് പറയേണ്ടിവരും. ഇന്ന് സൈബര്‍ സെക്സില്‍ നിന്ന് ലോകം പതുക്കെ വെര്‍ച്വല്‍ സെക്സിലേക്ക് കടക്കയാണ്. യാഥാര്‍ഥ്യമെന്നു തോന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സാങ്കല്‍പിക സ്ഥലത്ത് നടക്കുന്ന വെര്‍ച്വല്‍ റിയാലിറ്റവഴിയുള്ള സെക്സുകള്‍ ഇന്ന് ലോകത്തിലെ നമ്ബര്‍ വണ്‍ വ്യവസായം കൂടി ആയി മാറിയിരിക്കയാണ്.

കോടികളുടെ വ്യവസായമായി വിആര്‍ പോണ്‍

വെര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ സാങ്കേതിക വിദ്യകള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ്. വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ ആളുകള്‍ പ്രയോഗിച്ച്‌ നോക്കുന്നുണ്ട്. അതിലൊന്നാണ് വെര്‍ച്വല്‍ റിയാലിറ്റി പോണ്‍. കഴിഞ്ഞ കുറച്ച്‌ കാലമായി വിആര്‍ പോണിന് ആരാധകര്‍ ഏറി വരികയാണത്രേ.

കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ വിആര്‍ പോണ്‍ തിരയുന്നത് 115 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് അഹ്രെഫ്‌സില്‍ നിന്നും ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ബാങ്ക്‌ലെസ് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 ല്‍ ആദ്യ വിആര്‍ ഹെഡ്‌സെറ്റ് അവതരിപ്പിക്കപ്പെട്ടപ്പോഴാണ് ആളുകള്‍ ആദ്യമായി വിആര്‍ പോണിന് വേണ്ടി ഗൂഗിളില്‍ തിരയാന്‍ ആവേശം കാണിച്ചത്. ഇപ്പോഴുള്ള ഈ വര്‍ധന പുതിയ വിആര്‍ സാങ്കേതിക വിദ്യകളുടെ വരവിന്റെ പശ്ചാത്തലത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2023 ല്‍ ഒക്യുലസ് ക്വസ്റ്റ് 3 എന്ന വിആര്‍ ഉപകരണം പുറത്തിറങ്ങാന്‍ പോവുകയാണ്. ഇതിന് മുമ്ബ് പുറത്തിറങ്ങിയ ഒക്യുലസ് ഉപകരണങ്ങള്‍ക്കും വിപണിയില്‍ ലഭ്യമായ മറ്റ് വിആര്‍ ഉപകരണങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇത് പക്ഷെ കേവലം പോണ്‍ കാണുന്നതിന് വേണ്ടി മാത്രമല്ല. ഗെയിമിങ്, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയ പലവിധ ആവശ്യങ്ങള്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിആര്‍ ഗ്ലാസുകള്‍ക്ക് ഉപഭോക്താക്കളെ കിട്ടുന്നുണ്ട്.ഡിജിറ്റല്‍ പോണ്‍ നിര്‍മ്മാണ വ്യവസായത്തിന്റെ മൂല്യം 2030 ഓടുകൂടി 20000 കോടി ഡോളറെത്തുമെന്നാണ് കണക്ക്. അതില്‍ വിആര്‍ ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ പങ്ക് എത്രത്തോളമായിരിക്കും എന്ന് കണ്ടറിയണം.

സാധാരണ ഫോണുകളില്‍ കാണാന്‍ സാധിക്കുന്ന പോണ്‍ വീഡിയോ അല്ല വിആര്‍ പോണ്‍. വിആര്‍ പോണ്‍ കാണുന്നതിന് ഒരു വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കണം. ചില വിലകുറഞ്ഞ വിആര്‍ ഹെഡ്‌സെറ്റുകള്‍ ഫോണുകള്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി പോണില്‍ കാണുന്നയാള്‍ക്ക് കേവലം കാഴ്ചക്കാരന്‍ എന്നതിനേക്കാള്‍ ഒരു പങ്കാളിയെന്ന സ്ഥാനമാണുണ്ടാവുക. ചുരുക്കി പറഞ്ഞാല്‍ കാഴ്ചക്കാരിന് എല്ലാം തന്റെ മുന്നില്‍ തന്റെ ചുറ്റും തന്നെ നടക്കുന്ന അനുഭവമാണ് വിആര്‍ പോണ്‍ നല്‍കുക. ഇത്തരം ഒരു അനുഭവം ഒരു പോണ്‍ വീഡിയോയിലും കിട്ടില്ല. അതുകൊണ്ടുതന്നെ യൂറോപ്പിലെ കൗമാരക്കാരില്‍ നല്ലൊരു പങ്കും വെര്‍ച്വല്‍ സെക്സിന്റെ അടിമകള്‍ ആണെന്ന് പറയുന്നുണ്ട്.

ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന വെര്‍ച്വല്‍ ചാറ്റ് റൂമുകളും ധാരാളം ഉണ്ട്. അത് പ്രകാരം ഡേറ്റിങ്ങോ സെക്സോ പോലും നടത്താം. ശരിക്കമുള്ള ലൈംഗിക ബന്ധത്തിന്റെ ഒരു മിനിയേച്ചര്‍ അനുഭവം അവിടെ കിട്ടും. കോവിഡ് കാലത്ത് ജനം പുറത്തുപോകാന്‍ കഴിയാതെ വീട്ടില്‍ അടച്ചിടപ്പെട്ടപ്പോഴാണ് വെര്‍ച്വല്‍ സെക്സിന്റെ പ്രചാരം വര്‍ധിച്ചത്. ഇപ്പോള്‍ ഫ്രാന്‍സും ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും പോലുള്ള രാജ്യങ്ങള്‍ വെര്‍ച്വല്‍ സെ്കസ് സ്പാകള്‍ തുടങ്ങിയിട്ടുണ്ട്. അമ്യൂസ്മെന്റ പാര്‍ക്കുകള്‍ പോലുള്ള വിനോദ കേന്ദ്രങ്ങളോട് ചേര്‍ന്ന് ഈ സ്പാകള്‍ ഉണ്ടാവും. ലെസ്‌ബിയന്‍സിയും, ഗെയ്സിനും, ഹെട്രോസെക്ഷ്വല്‍ ആയ ആളുകള്‍ക്കുമെല്ലാം വേറെവേറ, റൂമുകള്‍ ഉണ്ട്. കുട്ടികള്‍ പ്ലേഗ്രൗണ്ടില്‍ കളിക്കുമ്ബോള്‍, അവരുടെ അച്ഛനും അമ്മയും ഇത്തരം വെര്‍ച്വല്‍ സ്പാകളില്‍ സമയം ചെലവിടുകയാണ്.

ഇതു ഒരു മോശം കാര്യമായി യൂറോപ്യന്‍ ജനത പൊതുവേ കരുതുന്നില്ല. നിങ്ങള്‍ ജിമ്മിലോ, ബ്യൂട്ടിപാര്‍ലറുകളിലോ ഒക്കെ അല്‍പ്പം സമയം ചെലവിടുന്നതുപോലെ, നമ്മുടെ മാനസികോല്ലാസത്തിനുവേണ്ടി, വെര്‍ച്വല്‍ സ്പായിയിലും പോകുന്നുവെന്നേയുള്ളു. പക്ഷേ കൗമരാക്കാരുടെ കാര്യം അങ്ങനെ അല്ല. അവര്‍ ഇത്തരം കാര്യങ്ങള്‍ക്ക് അടിമകള്‍ ആവുന്നുണ്ട്. അത് അവരുടെ മാനിസിക ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നുണ്ട്. മാത്രമല്ല ഇപ്പോള്‍ വെര്‍ച്വല്‍ ലൈംഗിക പീഡനം എന്ന പരിപാടിയും തുടങ്ങിയിട്ടുണ്ട്. ഇതു ഉണ്ടാക്കുന്ന ട്രോമയും ഭീകരമാണ്”- മനഃശാസ്ത്രജ്ഞനും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ ലീന്‍ ഹെര്‍മറ്റ് ദ സണ്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഇനി വെര്‍ച്വല്‍ റേപ്പുകളും!

വെര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ പടര്‍ന്നതോടെ പല കമ്ബനികളും സ്വകാര്യ വെര്‍ച്വല്‍ റൂമുകള്‍ ഉണ്ടാക്കുന്നത് ഇന്ന് പതിവാണ്. ഗെയിമിങ്, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം വിദ്യാഭ്യാസം, ബോധവത്ക്കരണം, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ന് വെര്‍ച്വല്‍ റൂമുകള്‍ നിലവിലുണ്ട്. പക്ഷേ അവിടെയും ഇപ്പോള്‍ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതോടെ സൈബര്‍ ക്രൈമുകള്‍ എന്ന് പറയുന്നതുപോലെ വെര്‍ച്വല്‍ ക്രൈമുകള്‍ എന്ന് പറയുന്ന ഒരു പുതിയ സംഭവം കൂടി ഉണ്ടാവുകയാണ്.

ഫേസ്‌ബുക്കിന്റെ മെറ്റാവേഴ്‌സില്‍ ഒരു അപരിചിതന്‍ തന്നെ ‘വെര്‍ച്വലായി ബലാല്‍സംഗം’ ചെയ്തെന്ന് 21 കാരിയായ ഗവേഷക ഈയിടെ പരാതിപ്പെട്ടത് ബിബിസി അടക്കമുള്ള ആഗോള മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു. സ്വകാര്യ വെര്‍ച്വല്‍ റൂമില്‍ താന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ വോഡ്ക കൈമാറിക്കൊണ്ട് കണ്ടിരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ഫേസ്‌ബുക് അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിനെതിരെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഓഫ്‌അസ് എന്ന സംഘടനയ്ക്കുവേണ്ടി ജോലി ചെയ്യുന്ന ഗവേഷകയാണ് പരാതിക്കാരിയെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഗവേഷക പറഞ്ഞത് മെറ്റാവേഴ്‌സില്‍ എത്തിയപ്പോള്‍ തനിക്കുണ്ടായത് വിഭ്രാന്തിയുണ്ടാക്കുന്ന അനുഭവങ്ങളാണ് എന്നാണ്. തന്റെ സമചിത്തത നഷ്ടപ്പെട്ടു എന്നും ഗവേഷക പറയുന്നു. തനിക്ക് എന്താണു സംഭവിക്കുന്നത് എന്ന ചിന്തിച്ചപ്പോള്‍ത്തന്നെ, ഇതു തന്റെ ശരിക്കുള്ള ശരീരമല്ലല്ലോ എന്ന ചിന്തയുമുണ്ടായിരുന്നെന്നു ഗവേഷക പറഞ്ഞു.

അതേസമയം, ഈ അനുഭവത്തെക്കുറിച്ച്‌ മെറ്റാ കമ്ബനിയുടെ വക്താവും പ്രതികരിച്ചിട്ടുണ്ട്. ഗവേഷക മെറ്റാവേഴ്‌സിലെ ഒരു സെറ്റിങ്‌സ് ഉപയോഗിക്കാതിരുന്നതിനാലാണ് ആക്രമണത്തിന് ഇരയായതെന്ന് അവര്‍ പറഞ്ഞു. മെറ്റാവേഴ്‌സില്‍ സ്വന്തം അതിര്‍ത്തി നിര്‍ണയിക്കാവുന്ന ‘അകറ്റി നിര്‍ത്തല്‍’ സംവിധാനം ഇല്ലാതെയാണ് ഗവേഷക മെറ്റാവേഴ്‌സിലേക്ക് കടന്നത്. വ്യക്തികളുടെ ത്രിമാന പ്രതിരൂപമായ അവതാറിന് സുഹൃത്തുക്കളല്ലാത്തവരെ നാലടി അകലത്തില്‍ നിര്‍ത്താനാണ് മെറ്റാ അനുവദിക്കുന്നത്. അനാവശ്യ സ്പര്‍ശവും മറ്റും ഒഴിവാക്കാനായാണ് ഇതെന്ന് മെറ്റാ വക്താവ് പറഞ്ഞു. ഈ സുരക്ഷാ ഫീച്ചര്‍ ഇല്ലാതെ, പരിചയമില്ലാത്തവരുടെ അടുത്തെത്തുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മെറ്റാ പറഞ്ഞു.

എന്താണ് മെറ്റാവേഴ്‌സ്?

വെര്‍ച്വല്‍ റിയാലിറ്റി എന്ന് കേട്ടാന്‍ ഉടന്‍ സെ്കസ് ആണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ പഠിക്കേണ്ട സാധനമാണ് ഫേസ്‌ബുക്കിന്റെ മെറ്റാവേഴ്‌സ്. യാഥാര്‍ഥ്യമെന്നു തോന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സാങ്കല്‍പിക സ്ഥലമാണ് ഇത്. ഇത്തരം ഒരു സ്ഥലം പല രീതിയില്‍ ഗുണപ്രദമായി പ്രയോജനപ്പെടുത്താനാകും. ഉദാഹരണത്തിന്, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ക്ക് ഒരിടത്ത് എന്ന പോലെ ഒത്തു ചേര്‍ന്ന് ജോലിയെടുക്കാന്‍, കളികളില്‍ ഏര്‍പ്പെടാന്‍, പഠിക്കാന്‍, ഷോപ്പിങ് നടത്താന്‍, സര്‍ഗസൃഷ്ടി നടത്താന്‍. ഒക്കെ സാധിക്കും. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവിടുക എന്നതിനേക്കാളേറെ കൂടുതല്‍ സമയം അര്‍ഥവത്തായി ഓണ്‍ലൈനില്‍ ചെലവിടുന്നതായി തോന്നിപ്പിക്കാനുള്ള ശ്രമമാണിത് എന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ പറയുന്നത്. ഇതിനായി പ്രത്യേകം തയ്യാര്‍ ചെയ്ത ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കണം. ഫേസ്‌ബുക് പ്രയോജനപ്പെടുത്തുന്നത് തങ്ങളുടെ ഒക്യുലസ് ഹെഡ്‌സെറ്റാണ്.

മെറ്റാവേഴ്‌സ് സ്വപ്നം നടപ്പില്‍വരുത്താന്‍ മുന്നില്‍ നില്‍ക്കുന്നത് ഫേസ്‌ബുക് ആണെങ്കിലും അത് തങ്ങളുടേത് മാത്രമായിരിക്കില്ലെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്‌ബുക് ഇല്ലെങ്കിലും ഇന്റര്‍നെറ്റ് നിലനില്‍ക്കും എന്നത് പോലെയാണ് ഇതെന്നാണ് കമ്ബനി പറഞ്ഞിരിക്കുന്നത്. ഒന്നുറങ്ങി എണീക്കുമ്ബോള്‍ മെറ്റാവേഴ്‌സ് ഉണ്ടാകില്ലെന്നും കുറഞ്ഞത് 10-15 വര്‍ഷം എടുത്തു മാത്രമേ അതിന്റെ മുഴുവന്‍ ശേഷിയും കൊണ്ടുവരാനാകൂ എന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. മെറ്റാ തങ്ങളുടെ ഹൊറൈസണ്‍ വേള്‍ഡ്‌സിന് തുടക്കമിട്ടത് 2021ല്‍ ആണ്. ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ പ്രവേശിക്കുന്നവര്‍ക്ക് മറ്റുള്ളവരുമായി സല്ലപിക്കാം, ഗെയിം കളിക്കാം. സ്വന്തം വെര്‍ച്വല്‍ സ്ഥലം സൃഷ്ടിക്കാം. മെറ്റാ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ യമണ്ടന്‍ സ്വപ്നമായ മെറ്റാവേഴ്‌സ് പിച്ചവച്ചു തുടങ്ങുന്നതാണ് ഇപ്പോള്‍ കാണുന്നത്.

‘ശരീരത്തില്‍ നേരിട്ടു സ്പര്‍ശിക്കപ്പെടുന്നതു പോലെ’

എന്നാല്‍ ഇത്തരം സാങ്കല്‍പ്പിക ലോകത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ‘മെറ്റാവേഴ്‌സ്: മറ്റൊരു വിഷലിപ്തമായ ഉള്ളടക്കമുള്ള ചെളിക്കുഴി’ എന്ന പേരിലാണ് സംഓഫ്‌അസ് തങ്ങളുടെ ലേഖനം പ്രസിദ്ധീകരിച്ചത്. ഒക്യുലസ് ഹെഡ്‌സെറ്റ് ധരിച്ച്‌ ഗവേഷക ആപ്പില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാനായാണ് ശ്രമിച്ചത്. ഗവേഷക അതിനായി തിരഞ്ഞെടുത്തത് ഒരുസ്ത്രീ രൂപത്തിലുള്ള അവതാര്‍ ആയിരുന്നു. സ്ത്രീ ശബ്ദവും സ്വീകരിച്ചു. താന്‍ മെറ്റാവേഴ്‌സിലെത്തി ഒരു മണിക്കൂറിനുള്ളില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നാണ് ഗവേഷക പറയുന്നത്. സ്വന്തം അതിര്‍ത്തി നിശ്ചയിക്കാനുള്ള പഴ്‌സനല്‍ ബൗണ്ടറി സെറ്റിങ്‌സ് എല്ലാ അവതാറും സൃഷ്ടിക്കുമ്ബോള്‍ത്തന്നെ ഓണായിരിക്കും. എന്നാല്‍, ഇത് ഓഫ് ചെയ്യാന്‍ മറ്റൊരു യൂസര്‍ ആവശ്യപ്പെട്ടതിനാല്‍ അത് വേണ്ടന്നു വച്ചു എന്ന് ഗവേഷക പറഞ്ഞു.

പാര്‍ട്ടി നടക്കുന്ന ഒരു സ്വകാര്യ റൂമിലേക്ക് ഗവേഷകയെ നയിക്കുകയും അവിടെവച്ച്‌ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മറ്റുള്ളവര്‍ക്ക് കാണാനായി ഒരു പ്രത്യേക രീതിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നും തുടര്‍ന്നാണ് ആക്രമിക്കപ്പെട്ടത് എന്നും ഗവേഷക പറഞ്ഞു. ഈ സമയത്ത് റൂമിലുണ്ടായിരുന്ന മറ്റൊരാള്‍ വോഡ്കാ കുപ്പി കൈമറുകയായിരുന്നു എന്നും പറയുന്നു. പഴ്‌സനല്‍ ബൗണ്ടറി ഫീച്ചര്‍ ഇല്ലാതിരുന്നതിനാല്‍ മറ്റ് ആളുകളുടെ അവതാറുകള്‍ക്ക് ഗവേഷകയുടെ അവതാറിനെ സ്പര്‍ശിക്കാനായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപയോക്താക്കള്‍ തങ്ങളുടെ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഹെഡ്‌സെറ്റ് ധിരിച്ചാണ് വെര്‍ച്വല്‍ ലോകത്തേക്കു കടക്കുന്നത്. അവിടെ വച്ച്‌ സ്പര്‍ശം ഏല്‍ക്കുമ്ബോള്‍ ഗവേഷക കൈയില്‍ അണിഞ്ഞിരിക്കുന്ന ഹാന്‍ഡ് കണ്‍ട്രോളറുകള്‍ വിറകൊണ്ടു. തന്റെ ശരീരത്തില്‍ നേരിട്ടു സ്പര്‍ശിക്കപ്പെടുന്നതു പോലെയുള്ള അനുഭവം ആണ് ഉണ്ടായതെന്നും, ഇതെല്ലാം നിലതെറ്റിക്കുന്നതായിരുന്നു എന്ന് ഗവേഷക കുറിക്കുന്നു. അതേസമയം, പഴ്‌സനല്‍ ബൗണ്ടറി ഫീച്ചര്‍ പ്രയോജനപ്പെടുത്തി വേണം മെറ്റാവേഴ്‌സില്‍ എത്താന്‍ എന്ന് മെറ്റാ ഓര്‍മപ്പെടുത്തുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനിലെ ഗവേഷകയായ കാതറിന്‍ ക്രോസ് ടെക്‌നോളജി റിവ്യുവിനോടു സംസാരിച്ചപ്പോള്‍, തനിക്ക് 2021 ഡിസംബറില്‍ മെറ്റാവേഴ്‌സില്‍ ഉണ്ടായ അനുഭവവും പങ്കുവച്ചിരുന്നു. കമ്ബനികള്‍ക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്ബോള്‍ അവ അത് ഉപയോക്താവിന്റെ ഭാഗത്തു നിന്നുണ്ടായ പ്രശ്‌നമായി ചിത്രീകരിച്ചു തടിയൂരുന്ന രീതിയാണ് പൊതുവെ കാണുന്നതെന്ന് കാതറിന്‍ പറഞ്ഞു. വെര്‍ച്വല്‍ സ്ഥലങ്ങളുടെ സവിശേഷത എന്നു പറയുന്നതു തന്നെ ഒരാളെ വേറൊരിടത്ത് എത്തിയെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കുക എന്നതാണ്. തങ്ങള്‍ ശാരീരികമായി മറ്റൊരു ലോകത്ത് പ്രവേശിച്ചു എന്ന തോന്നലുണ്ടാക്കുന്നു. അവര്‍ക്കുണ്ടാകുന്ന ശാരീരിക അനുഭവങ്ങള്‍ ലഭിക്കുന്നത് അവരുടെ അവതാറുകള്‍ 3ഡി ലോകത്തേക്ക് പ്രവേശിക്കുമ്ബോഴാണ് എന്നും കാതറിന്‍ പറയുന്നു.വ്യക്തിക്ക് മെറ്റാവേഴ്‌സിലും ഉണ്ടാകുന്ന വൈകാരികമായ പ്രതികരണങ്ങള്‍ ശക്തമായിരിക്കുമെന്നും നാഡീവ്യൂഹത്തിന്റെ പ്രതികരണം, മനസ്സിന്റെ പ്രതികരണം തുടങ്ങിയവയൊക്കെ യഥാര്‍ഥ ലോകത്തിലെന്നവണ്ണം അനുഭവിക്കാന്‍ പാകത്തിനുള്ള ക്രമീകരണങ്ങളാണ് ഉള്ളതെന്നും പറയുന്നു. അതേസമയം, മെറ്റാവേഴ്‌സിന്റെ തുടക്ക മോഡല്‍ മാത്രമാണ് ഇതെന്നതും മനസ്സില്‍വയ്ക്കണം. കൂടാതെ, പൊതുവേ യഥാര്‍ഥ ലോകത്ത് ഉണ്ടാകുന്നതിനേക്കാള്‍ ഗുരുതരമല്ലാത്ത ആഘാതം മാത്രമാണ് വെര്‍ച്വല്‍ ഇടങ്ങളില്‍ ഉണ്ടാകുക എന്നും പറയുന്നു. അതേസമയം, ലൈംഗികാതിക്രമങ്ങള്‍ എപ്പോഴും ശാരീരികമായിരിക്കില്ലെന്ന് ഒഹായോ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ജെസെ ഫോക്‌സ് ഓര്‍മപ്പെടുത്തുന്നു. അത് വാക്കുകള്‍ കൊണ്ടുള്ളതാകാം. വെര്‍ച്വലും ആകാമെന്നും അവര്‍ പറയുന്നു. പുതിയ തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള വേദിയായി മെറ്റാവേഴ്‌സ് മാറുമോ എന്നു കാത്തിരുന്നു കാണാം.ഇനി സെക്സ് റോബോര്‍ട്ടുകളുടെ കാലംഅതുപോലെ തന്നെ വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകളും ആധുനിക സാങ്കേതി വിദ്യകളും ചേര്‍ത്തുവെച്ചുകൊണ്ട് സെക്സ് റോബോര്‍ട്ടുകളും ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. മനുഷ്യരോട് വൈകാരികമായി പെരുമാറാന്‍ കഴിയുന്ന തരത്തില്‍ തയ്യാര്‍ ചെയ്തിട്ടുള്ള ആര്‍ട്ടഫീഷ്യലായി നിര്‍മ്മിക്കപ്പെട്ട സെക്‌സ് റോബോട്ടാണ് ഹാര്‍മണി. ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ മനുഷ്യനെപ്പോലെയിരിക്കുകയും തോന്നിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സിലികോണ്‍ സെക്‌സ് റോബോട്ടാണ് ഇത്. ഇവളെ പോലെയുള്ള സെക്‌സ് റോബോട്ടുകളെ 2050 ല്‍ ആള്‍ക്കാര്‍ വിവാഹം കഴിച്ചേക്കുമെന്ന് വരെ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനം ഹാര്‍മണിയുടെ അനേകം പതിപ്പുകളെയാണ് ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മിച്ചത്. 11,700 പൗണ്ടിന് ഈ വിര്‍ച്വല്‍ ഗേള്‍ഫ്രണ്ടിനെ അവര്‍ വില്‍ക്കുന്നു. മനുഷ്യന്‍ ആഗ്രഹിക്കുന്നതും അതേ സമയം തന്നെ ഒരിക്കലും ബന്ധങ്ങള്‍ തകര്‍ക്കാത്തതുമായ സൗഹൃദമെന്നാണ് കമ്ബനി വിശേഷിപ്പിക്കുന്നത്. ഹാര്‍മണി റോബോട്ട് ആയതിനാല്‍ നിങ്ങള്‍ക്ക് അവളെ കരയിക്കാനോ അവളുടെ ഹൃദയം തകര്‍ക്കാനോ കഴിയില്ലെന്നും പറയുന്നു.

മാംസശരീരങ്ങളും വരച്ചു ചേര്‍ത്ത മറുകുകളും ഞരമ്ബുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും മനുഷ്യനെപ്പോലെ തോന്നിക്കുന്ന സെക്‌സ് റോബോട്ടുകളെ നിര്‍മ്മിക്കുന്നത് 1990 മുതല്‍ പാവ നിര്‍മ്മാണ രംഗത്തുള്ള അബിസ് ക്രീയേഷന്‍സാണ്. സന്തോഷം, നാണം , കാമാതുരം, തമാശ, കുശുമ്ബ്, മൗനം , കലപില സംസാരം എന്തിനേറെ രതി മൂര്‍ച്ഛ ഉള്‍പ്പെടെ മനുഷ്യരുടെ വൈകാരികത ഉപയോക്താവിന് ഈ റോബോട്ടില്‍ സെറ്റ് ചെയ്യാനാകും എന്നതാണ് മറ്റൊരു കാര്യം.

പൂര്‍ണ്ണമായും അണുവിമുക്തമാക്കാനും ശുചിയാക്കാനും കഴിയുന്ന വിധത്തിലുള്ള 42 വിവിധ മാറിട അവയവങ്ങളും14 തരം രഹസ്യാവയവങ്ങളും റോബോട്ടിനൊപ്പം ബോക്‌സില്‍ ഉണ്ടാകും. അതേസമയം വന്മത്സരം നടക്കുന്ന സെക്‌സ് ഡോള്‍ വിപണിയില്‍ ഒരു വര്‍ഷം ഒഴുകുന്നത് 30 ബില്യണ്‍ പൗണ്ടാണ്. സ്മാര്‍ട്ട് ആപ്പ്‌സ്, സെക്‌സ് ടോയ്‌സ്, വിര്‍ച്വല്‍ പോണ്‍ എന്നിവയെല്ലാം ഇതില്‍ വരും. സ്ത്രീ പാവകള്‍ മാത്രമല്ല സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പുരുഷ പാവകളുമുണ്ട്. എന്നാല്‍ സ്ത്രീ പാവകള്‍ക്കാണ് മാര്‍ക്കറ്റ് എന്ന് മാത്രം. ജി സ്‌പോട്ട് സെറ്റ് ചെയ്തുള്ള സ്പാനിഷ് റോബോട്ടായ സെക്‌സി സാമന്തയും അവളുടെ അമേരിക്കന്‍ എതിരാളി ഈവയുമെല്ലാം വന്‍ ഹിറ്റാണ്.

ശരീരത്തില്‍ ചൂടുള്ളതും, വിവിധ തരം ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയുന്നതും നടക്കാനും സംതൃപ്തി പ്രകടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള പാവകള്‍ക്ക് വേണ്ടിയുള്ള സാങ്കേതികതയുടെ ഗവേഷണം തന്നെ നടന്നു വരികയാണ്. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ ജര്‍മ്മനിയിലെ 40 ശതമാനം പേര്‍ സെക്‌സ് റോബോട്ടുകളെ ഇഷ്ടപ്പെടുന്നതായി വ്യക്തമാക്കിയിരുന്നു.

ശരീരത്തിന്റെ അതേ സ്വാഭാവികത നിലനിര്‍ത്തുന്ന റോബോട്ടുകളാണ് ഇനി ഈ രംഗത്ത് ഇറങ്ങാന്‍ പോകുന്നത്. തെര്‍മോ പ്ലാസ്റ്റിക് ഇലാസ്റ്റോമെര്‍ കൊണ്ട് നിര്‍മ്മിച്ച റോബോര്‍ട്ടുകള്‍ക്ക് മനുഷ്യനെ അതേ സ്വാഭാവിക പ്രതീതി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. ലോഹം കൊണ്ടുള്ള അസ്ഥികൂടവും ഇതിനുണ്ട്. സാധാരണ മനുഷ്യശരീരത്തിന്റെ പാതിയോളം ഭാരവും വരും.

ഷെന്‍ഷനിലെ അറ്റാല്‍ ഇന്റലിജന്റ് റോബോട്ട് ടെക്നോളജിയാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. റോബോട്ടില്‍ പുതിയ ചില മാറ്റങ്ങള്‍ വരുത്തിയതും ആവശ്യക്കാരെ ആകര്‍ഷിക്കുമെന്നാണ് ഇവരുടെ അവകാശവാദം. റോബോട്ടിന് വികാരങ്ങള്‍ ഉണ്ടാകുമെന്നാണ് ഷെന്‍ഷനിലെ ഗവേഷകരുടെ അവകാശവാദം മോട്ടോര്‍ ഘടിപ്പിച്ച കൈകളും, ഇടുപ്പും, കാലും മറ്റ് ശരീര ഭാഗങ്ങളുമായിരിക്കും റോബോട്ടിന്. ശരീരത്തിന്റെ എളുപ്പത്തിലുള്ള ചലനത്തിന് വേണ്ടിയാണിത്. സെക്സിനിടയില്‍ സ്ത്രീകളില്‍ നിന്നുണ്ടാകുന്ന വിധത്തിലുള്ള ശബ്ദങ്ങളും ഇതില്‍ നിന്നും ഉണ്ടാകുന്നു.

കുടുംബത്തിനൊപ്പം ഇരിക്കുമ്ബോള്‍ എങ്ങനെ പെരുമാറണം, പ്രണയിനിയായി എങ്ങനെ പെരുമാറണം കിടപ്പറയില്‍ എങ്ങനെ പെരുമാറണം തുടങ്ങിയ കമാന്‍ഡുകള്‍ റോബോട്ടിലുണ്ട്. ഓരോ മോദിനനുസരിച്ച്‌ മാറ്റുമ്ബോള്‍ റോബോട്ടിന്റെ പ്രവര്‍ത്തനം അതിനനുസരിച്ചാവുന്നു.വിഷമിച്ചിരിക്കുന്ന സമയത്തുള്ള സെക്സിന് റോബോട്ട് അനുവദിക്കില്ലെന്ന് കമ്ബനി പറയുന്നു. തൊലിക്കടിയില്‍ സെന്‍സര്‍ ഘടിപ്പിച്ചവയാണ് ഈ റോബോട്ടുകള്‍. ഇലക്‌ട്രോണിക് തലച്ചോറാണ് സെക്സ് റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ളത്. കിടപ്പറയില്‍ എങ്ങനെ പെരുമാറണം എന്ന് തലച്ചോറില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും റോബോട്ട് ഇതിനനുസരിച്ച്‌ പെരുമാറുകയും ചെയ്യുന്നു.

കാലക്രമേണെ മനുഷ്യന്‍ സെക്‌സ്‌റോബോട്ടുകളുമായി പ്രണയത്തിലായാല്‍ മനുഷ്യര്‍ക്ക് പകരം സെക്‌സ്‌റോബോട്ടുകള്‍ ലൈംഗികത്തൊഴില്‍ ഇടങ്ങള്‍ കൈയടക്കുമെന്നും ഇതോടെ മനുഷ്യന്‍ നടത്തിവരുന്ന വേശ്യാവൃത്തി, ലൈംഗിക അടിമയാക്കല്‍, വേശ്യാവൃത്തി ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് ചൈല്‍ഡ് സെക്‌സ് തുടങ്ങിയ എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ കരുതുന്നു.

ഹൂറി എന്ന കൃത്രിമപ്പെണ്ണ്

അതേസമയം സെ്കസ് റോബോട്ടുകളെ സംബന്ധിച്ച നിറംപിടപ്പിച്ചതും അതിശയോക്തി കലര്‍ന്നതുമായ വാര്‍ത്തകളും സൈബര്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. കേരളത്തില്‍വരെ വ്യാപകമായി പ്രചരിച്ച ഒരു വാര്‍ത്തയായിരുന്നു ചൈനയുടെ ഹൂറി എന്ന കൃത്രിമപ്പെണ്ണ്. മനുഷ്യശരീരത്തോട്, 99 ശതമാനം സാമ്യമുള്ള, അതിസുന്ദരിയായ, വിവിധ ഭാഷകള്‍ അറിയാവുന്ന ‘ഹൂറി’ എന്ന് പേരിട്ട കൃത്രിമ സുന്ദരിയെ ചൈന വികസിപ്പിച്ചെടുത്തു എന്നാണ് അത്. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 72 മണിക്കുര്‍ ജീവന്‍ നില്‍ക്കുന്ന ഹൂറിയുമായി നിങ്ങള്‍ക്ക്, ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനേക്കാള്‍ സുഖകരമായി ലൈംഗിക ജീവിതം നയിക്കാമെന്നും, ഇതിന്റെ വില 26,000 ഡോളര്‍ ആണെന്നും പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റ് ശരിയാണെന്ന രീതിയില്‍ പല ഗ്രൂപ്പുകളിലും പ്രചരിക്കയാണ്. പക്ഷേ വസ്തുകള്‍ അന്വേഷിച്ച്‌ പോവുമ്ബോള്‍ ഇത് ലക്ഷണമൊത്ത ഒരു വ്യാജ വാര്‍ത്തയാണെന്ന് അറിയുക.

നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരു ഒരു സുന്ദരിയായ റോബോര്‍ട്ട് സംസാരിക്കുന്നത് കാണാം. ഇത് ചൈനയില്‍ നിര്‍മ്മിച്ച കൃത്രിമ സ്ത്രീയാണെന്നാണ് പോസ്റ്റിനൊപ്പം അവകാശപ്പെടുന്നത്. ഈ അവകാശവാദം തെറ്റാണ്. വീഡിയോയിലെ സ്ത്രീ ആര്‍ട്ടിഫിഷ്യല്‍ വുമണ്‍ അല്ല, മറിച്ച്‌ ഒരു വീഡിയോ ഗെയിമിലെ ആനിമേറ്റഡ് കഥാപാത്രമാണ്. പ്രമുഖ ഫാക്റ്റ് ചെക്ക് ഏജന്‍സികള്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ചൈന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും അവര്‍ കൃത്രിമപ്പെണ്ണിനെ ഉണ്ടാക്കി അത് ലൈംഗിക ദാരിദ്രം ശമിപ്പിക്കാന്‍ കൊടുക്കുന്നില്ല. പക്ഷേ ലോകത്തിന്റെ വിവിധി ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച ഗവേഷങ്ങള്‍ മന്നേറുന്നുണ്ട്.

ഇനി റോബോട്ടിക്ക് വേശ്യകളുടെ കാലം

കോവിഡിനുശേഷം യൂറോപ്പിലൊക്കെ സെ്കസ് ഡോള്‍ ഷോപ്പുകളുടെ മുന്നില്‍ രൂപപ്പെട്ടത് വലിയ തിരക്കാണ്. ഏറ്റവും വിചിത്രം, ഓസ്ട്രിയയില്‍ വന്‍ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം പല യൂറോപ്യന്‍ രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു എന്നയാണ്. ഇതിന്റെ ഭാഗമായി യഥാര്‍ത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജര്‍മനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദര്‍ശിക്കാനെത്തുന്ന വിഐപിമാരില്‍ ജഡ്ജിമാര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡോര്‍മുണ്ടിലാണ് ഈവ്ലൈന്‍ സ്‌ക്വാര്‍സ് എന്ന 29കാരി ബോര്‍ഡോള്‍ എന്ന പേരില്‍ ഈ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്.

ഇവിടേക്കായി അതുല്യമായ 11 സിലിക്കോണ്‍ ലൗവ് ഡോളുകളെയാണ് ഈവ്ലിന്‍ വാങ്ങിച്ചിരിക്കുന്നത്. ഇവയ്ക്കെല്ലാം യഥാര്‍ത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഓരോ പാവകള്‍ക്കും പ്രത്യേകം പേരും നല്‍കിയിട്ടുണ്ട്. ഇതില്‍ അഞ്ച് സ്റ്റോണ്‍ സെക്സ് ഡോളുകള്‍ ഏഷ്യയില്‍ നിന്നാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില വരുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്തമായ ഉയരവും കളറുമാണുള്ളത്. ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഇവിടെയെത്തുന്ന ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്.

ഇതില്‍ ഓരോ പാവയും ദിവസത്തില്‍ ഏതാണ്ട് 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന് മണിക്കൂറിന് 71 പൗണ്ടാണ് ചാര്‍ജായി വാങ്ങിക്കുന്നത്. ഇവിടെ നിരവധി പേര്‍ എത്തുന്നത് ഇവയെ ലൈംഗികമോഹത്തോടെ കണ്ടിട്ടല്ലെന്നും മറിച്ച്‌ കൗതുകം കൊണ്ടാണെന്നും ഈവ്ലൈന്‍ വെളിപ്പെടുത്തുന്നു.
ഭര്‍ത്താക്കന്മാര്‍ ഇത്തരത്തില്‍ പാവകളുമായി സെക്സിലേര്‍പ്പെടുമ്ബോള്‍ കൂടെ വന്ന ഭാര്യമാര്‍ കാറില്‍ കാത്ത് നില്‍ക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഭാര്യമാര്‍ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായിട്ടാണ് കാണുന്നതെന്നും ഈവ്ലിന്‍ വെളിപ്പെടുത്തുന്നു. ജര്‍മ്മനി, സ്വറ്റ്സര്‍ലന്‍്ഡ്, ഓസ്ട്രയില, ന്യുസിലാന്‍ഡ് തുടങ്ങിയവടങ്ങളിലൊക്കെ സെക്സ്ഡോള്‍ വേശ്യാലയങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി സെക്സ് ഡോളുകളെ വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചരിക്കയാണ്.

സെക്സിനായി റോബോട്ടിക്ക് വേശ്യകളെ ഉപയോഗിക്കുന്നതു കൊണ്ട് പല മെച്ചങ്ങളുമുണ്ട്. അവിഹിത ബന്ധങ്ങളിലൂടെ കോവിഡും, എയ്ഡ്സ് പോലുള്ള നിരവധി രോഗങ്ങള്‍ പടരുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഇതിന് പുറമെ സ്ത്രീകളെ വേശ്യാവൃത്തിക്ക് വേണ്ടി തട്ടിക്കൊണ്ട് പോകുന്നത് പോലുള്ള കുറ്റകൃത്യങ്ങളില്‍ ഒരു പരിധി വരെ കുറവുണ്ടാവുകുയം ചെയ്യും. റോബോട്ടിക്സെക്സ് വര്‍ക്കമാര്‍ നിലവില്‍ വരുന്നതോടെ 2050ല്‍ റെഡ്-ലൈറ്റ് ഡിസ്ട്രിക്ടുകള്‍ അടിമുടി രൂപാന്തരം പ്രാപിക്കുമെന്നാണ് ഒരു അക്കാദമിക് ജേര്‍ണലില്‍ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഫ്യൂച്ചറോളജിയില്‍ സ്പെഷ്യലൈസേഷന്‍ നേടിയ ശാസ്ത്രജ്ഞനായ ലാന്‍ ഇയോമാന്‍, യൂണിവേഴ്സിറ്റി ഓഫ് വെല്ലിങ്ടണിലെ സെക്സോളജിസ്റ്റായ മൈക്കലെ മാര്‍സ് എന്നിവര്‍ ചേര്‍ന്നാണീ പഠനം എഴുതിത്ത്ത്ത്ത്ത്ത്ത്തയ്യാറാക്കിയിരിക്കുന്നത്. ‘ റോബോട്ട്സ്, മെന്‍ ആന്‍ഡ് സെക്സ് ടൂറിസം’ എന്നാണീ പഠനത്തിന്റെ ടൈറ്റില്‍.2050 ആംസ്ട്രര്‍ഡാമില്‍ റോബോട്ടിക് വേശ്യാലയും ഉണ്ടാകുമെന്ന് അവര്‍പ്രവചിക്കുന്നുണ്ട്.

സെക്റ്റോഹോളിസം എന്ന അപകടം

ആല്‍ക്കഹോളിസം എന്ന് പറയുന്നപോലെ അമേരിക്കന്‍- യൂറോപ്യന്‍ ചെറുപ്പക്കാരെ ബാധിക്കുന്ന പുതിയ ഒരു വ്യാധിയായിട്ടാണ് സെക്റ്റോഹോളിസം എന്ന പുതിയ പ്രവണതയെ മനഃശാസ്ത്രജ്ഞര്‍ കാണുന്നത്. സൈബര്‍ സെക്സിനോടുള്ള അടിമത്തമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്്. നമ്മുടെ നാട്ടിലും സെക്റ്റോഹോളിസം വന്നുകഴിഞ്ഞു. ഇനി ഈ മേഖല പൂര്‍ണ്ണമായും വെര്‍ച്വല്‍ സെക്സിലേക്ക് മാറുന്നതോടെ നമ്മുടെ നാട്ടിലും ഈ പ്രവണത കണ്ടുവരാം. അതിനായ കൗമാരക്കാരില്‍ ശക്തമായ ബോധവത്ക്കണം നടത്തണമെന്നാണ് ആവശ്യം.

സൈബര്‍ സെക്സും വെര്‍ച്വല്‍ സെക്സും തീര്‍ത്തും സുരക്ഷിതം ആണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അത് അങ്ങനെ അല്ല. വീഡിയോകള്‍ മൊബൈലില്‍നിന്നും മെമ്മറി കാര്‍ഡില്‍നിന്നും ഡിലീറ്റ് ചെയ്താലും അത് വീണ്ടെടുക്കാന്‍ കഴിയും. വെര്‍ച്വല്‍ സെ്കസ് അഡിക്ഷന്‍ അമിതമായി എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ആ നിമഷം ഒരു സെ്ക്സോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യാന്‍ മടിക്കരുത്, എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശം. ദിവസം രണ്ടുമണിക്കൂറിലധികം സമയം ചാറ്റിങ്ങിനായി മാറ്റിവെക്കുന്നവര്‍, പങ്കാളിയുമായുള്ള ബന്ധത്തേക്കാള്‍ വെര്‍ച്വല്‍ സെക്സില്‍ ഇഷ്ടം തോനുന്നവര്‍, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാന്‍ വിമുഖരായി ശ്രദ്ധ ഈ ഒരു കാര്യത്തിലേക്ക് മാറുന്നവര്‍ എന്നിവര്‍ എല്ലാം സൂക്ഷിക്കണം എന്നാണ് വിദേശ കൗണ്‍സിലര്‍മാര്‍ തരുന്ന നിര്‍ദ്ദേശം. കാരണം നിങ്ങള്‍ എത് നിമഷവും സെക്റ്റോഹോളിസത്തിലേക്ക് മാറിവീഴാം. ആല്‍ക്കഹോളിസവും, ഡ്രഗ് അഡിക്ഷനുംപോലെ ഗുരുതരമായ ഒരു അഡിക്ഷനാണ് അതും.

വാല്‍ക്കഷ്ണം: റോബാര്‍ട്ടിക്ക് സെക്സ് ഡോളുകള്‍ ഇറങ്ങുന്നതോടെ 2050 ഓടെ ആസ്റ്റര്‍ ഡാമില്‍നിന്ന് സെക്സ് വര്‍ക്കേഴ്സ് ഇല്ലാതാവുമെന്നാണ് ഒരു പഠനം പറയുന്നത്. സ്ത്രീകളെ വേശ്യാവൃത്തിക്ക് വേണ്ടി തട്ടിക്കൊണ്ട് പോകുന്നത് പോലുള്ള കുറ്റകൃത്യങ്ങളില്‍ ഒരു പരിധി വരെ കുറക്കാനും ഇതുകൊണ്ട് ആവുമെന്നാണ് കരുതുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ ഇതൊന്നും നടപ്പാവുമെന്ന് തോനുന്നില്ല. കമ്ബ്യൂട്ടര്‍ സമരം പോലെ, ലൈംഗിക തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞുള്ള വലിയ സമരത്തിനാവും കേരളം സാക്ഷ്യം വഹിക്കുക!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker