യഥാർത്ഥ ‘കേരള സ്റ്റോറി’; ഭക്ഷണവുമായി വന്ന വിദേശിയെ ഞെട്ടിച്ച് മലയാളി യുവാവ്; സ്നേഹത്തിന്റെയും അന്തസ്സിന്റെയും വൈറൽ കാഴ്ച!

'എനിക്ക് ആ ഭക്ഷണം വേണ്ട സര്‍, അത് കിട്ടാത്ത കുറേ പേരെ ഞാനിവിടെ കണ്ടു, അവര്‍ക്ക് കൊടുക്കു'; വഴിയില്‍ തടഞ്ഞ നിര്‍ത്തി സമ്മാനങ്ങള്‍ നീട്ടിയ വിദേശ യൂട്യൂബറെ ഞെട്ടിച്ച് മലയാളി യുവാവ്;  ഇതാണ് റിയല്‍ 'കേരള സ്റ്റോറി'!  'ഫ്രീയായി കിട്ടുന്നതിന് പിന്നാലെ പോകുന്നവര്‍ ഇത് കാണുക' എന്ന് കമന്റുകള്‍

അബുദബി: യുഎഇയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ജിനേഷ് എന്ന മലയാളി യുവാവിന്റെ ലാളിത്യവും മനസ്സിന്റെ നന്മയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഒരു വിദേശ യൂട്യൂബര്‍ സൈക്കിളില്‍ പോവുകയായിരുന്ന ജിനേഷിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തപ്പോള്‍, അത് നിരസിച്ച് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ട ജിനേഷിന്റെ നിലപാടാണ് പ്രവാസ ലോകത്തിന്റെയും മലയാളികളുടെയും കൈയടി നേടുന്നത്.

മൂന്ന് വര്‍ഷമായി യുഎഇയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ജിനേഷ്, തന്റെ വരുമാനം കൊണ്ട് നാട്ടിലെ കുടുംബം സുഖമായി കഴിയുന്നുണ്ടെന്നും തനിക്ക് നിലവില്‍ മറ്റ് സഹായങ്ങള്‍ ആവശ്യമില്ലെന്നും വളരെ വിനീതമായി യൂട്യൂബറെ അറിയിച്ചു. കാറിനുള്ളിലേക്ക് വരാനും സമ്മാനങ്ങള്‍ സ്വീകരിക്കാനും യൂട്യൂബര്‍ നിര്‍ബന്ധിച്ചുവെങ്കിലും, തനിക്ക് അത്യാവശ്യം പണമുണ്ടെന്നും ഭക്ഷണത്തിന് വകയില്ലാത്ത മറ്റാരെയെങ്കിലും കണ്ടെത്തി അവര്‍ക്ക് ഈ സഹായം നല്‍കാനുമാണ് ജിനേഷ് മറുപടി നല്‍കിയത്.

ഭാഷാപരമായ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും, തന്റെ നിലപാടില്‍ ഉറച്ചുനിന്ന ജിനേഷ്, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന യൂട്യൂബര്‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നും പറഞ്ഞു. ജിനേഷിന്റെ ഈ മറുപടിയില്‍ അമ്പരന്ന യൂട്യൂബര്‍, ‘ഇതാണ് കേരളത്തിന്റെയും ഇന്ത്യയുടെയും പോസിറ്റീവ് മുഖം’ എന്ന് വിശേഷിപ്പിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഇത്രയും വലിയൊരു നന്മയെ ലോകത്തിന് മുന്നില്‍ എത്തിക്കാനായി അദ്ദേഹം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

സൈക്കിളില്‍ പോവുകയായിരുന്ന ജിനീഷിനെ വഴിമധ്യേ പിടിച്ചു നിര്‍ത്തി യുട്യൂബര്‍ ഒരു സമ്മാനം വാഗ്ദാനം ചെയ്യുകയായിരുന്നു. യുഎഇയില്‍ എത്രവര്‍ഷമായെന്ന് ചോദിച്ചാണ് യുട്യൂബര്‍ സംസാരിച്ച് തുടങ്ങിയത് . മുന്നുവര്‍ഷമായെന്നും, മെക്കാനിക്കായി ജോലി ചെയ്യുകയാണെന്നും ജിനേഷ് മറുപടി നല്‍കി. തന്റെ വരുമാനത്തില്‍ നാട്ടിലുള്ള കുടുംബം സുഖമായി ജീവിക്കുന്നെന്നും ജിനേഷ് വ്യക്തമാക്കി.

‘താങ്കള്‍ സൈക്കിളവിടെ നിര്‍ത്തിയിട്ട് കാറിനുള്ളില്‍ വരാമോ, കുറച്ച് സമ്മാനങ്ങള്‍ തരാം’- എന്നായിരുന്നു യുട്യൂബറുടെ വാഗ്ദാനം. ഭാഷ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കില്‍ പോലും, എന്തിനാണ് കാറിനുള്ളിലേക്ക് വരുന്നതെന്നും വരുന്നതെന്നും തനിക്ക് സമ്മാനങ്ങള്‍ വേണ്ടെന്നും ജിനേഷ് മറുപടി നല്‍കി. ഇത് ആഹാര സാധനമാണ് വാങ്ങണം എന്ന് നിര്‍ബന്ധിച്ചപ്പോള്‍, തനിക്ക് അത്യാവശ്യം പൈസ കൈയ്യിലുണ്ടെന്നും, ആഹാരം കഴിക്കാന്‍ ഇല്ലാത്ത വേറെ ഒരാള്‍ക്ക് അത് കൊടുക്കാമോ എന്നായി ജിനേഷ്. ഇത് സോഷ്യല്‍ മീഡിയയിലിടുമെന്നും കേരളത്തിലെയും ഇന്ത്യയിലെയും പോസിറ്റീവ് മുഖമാണ് നിങ്ങളെന്നും പറഞ്ഞാണ് യുട്യൂബര്‍ വിഡിയോ അവസാനിപ്പിക്കുന്നത്.

വീഡിയോ വൈറലായതോടെ ജിനേഷിനെ പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിന് കമന്റുകളാണ് വരുന്നത്. ‘ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി’ എന്നും ‘ഉത്തമനായ മലയാളി ഇങ്ങനെയാവണം’ എന്നുമാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. സൗജന്യമായി എന്ത് കിട്ടിയാലും വാങ്ങിക്കൂട്ടുന്നവര്‍ക്കിടയില്‍, തന്നെക്കാള്‍ കഷ്ടപ്പെടുന്നവരെ ഓര്‍ക്കാനുള്ള ജിനേഷിന്റെ വലിയ മനസ്സിനെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പ്രവാസികള്‍ക്കിടയിലെ മലയാളികളുടെ മാന്യതയ്ക്കും സത്യസന്ധതയ്ക്കും ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ യുവാവ്.

നമുക്കൊക്കെ എത്ര കിട്ടിയാലും പിന്നെയും വേണം എന്നുള്ള ആര്‍ത്തി മാത്രമേ ഉള്ളൂ. പ്രത്യേകിച്ച് ഫ്രീ ആയിട്ട് കിട്ടുന്ന എന്താണെങ്കിലും വാങ്ങിച്ച് വയ്ക്കും. അദ്ദേഹം പറഞ്ഞത് കേട്ടില്ലേ, എന്നെക്കാള്‍ ബുദ്ധിമുട്ടുള്ള വരും ജോലിയില്ലാത്ത ആളുകളും ഇവിടെയുണ്ട്, അവരെ തിരഞ്ഞുപിടിച്ച് അവര്‍ക്ക് കൊടുക്കൂ എന്നാണ്. ഒരാള്‍ വിഡിയോ പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

A video of a young Malayali man politely declining free food and gifts from a foreign YouTuber in Kozhikode has gone viral, earning him the title of the ‘Real Kerala Story’. When the vlogger offered him goodies as part of a street challenge, the youth requested him to give it to the needy people he saw nearby instead. This selfless act has garnered widespread praise on social media, with netizens highlighting it as a testament to the dignity and empathy of Keralites. The video has sparked conversations about the true culture of Kerala, focusing on humanity over greed

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News