28.4 C
Kottayam
Saturday, June 6, 2026

പെരുമാറ്റച്ചട്ട ലംഘനം; ബം​ഗാളിലെ വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്ന് ​ഗവർണർ

Must read

കൊൽക്കത്ത: ബം​ഗാൾ വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് ​ഗവർണർ സി.വി ആനന്ദബോസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബോധപൂർവം ലംഘിച്ചെന്നാണ് ആരോപണം.

ഗൂർ ബം​ഗ സർവകലാശാലയിൽ രാഷ്ട്രീയക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സർക്കാറിനോട് നടപടിയെടുക്കണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 30-നായിരുന്നു എം.പിമാരും എം.എൽ.എമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്ന യോ​ഗം.

ഇക്കാര്യത്തിൽ അദ്ദേഹത്തിനെതിരെ കർശന നടപടി ആവശ്യമാണെന്ന് ​​ഗവർണർ സർക്കാറിന് നിർദേശം നൽകി. ക്യാബിനെറ്റിൽ നിന്നും ബസുവിനെ പുറത്താക്കണമെന്നും നിർദേശമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്ത് യോ​ഗം നടത്തിയ മന്ത്രിയുടെ നടപടി സർവകലാശാലാ സംവിധാനത്തിന് അപകീർത്തി വരുത്തിയെന്ന് ചാൻസലർ കൂടിയായ ​ഗവർണർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week