മസ്തിഷ്‌ക മരണം സംഭവിച്ച വിനോദ് പുതുജീവന്‍ നല്‍കുന്നത് 7 പേര്‍ക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയില്‍ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേര്‍ക്കാണ് അവയവദാനത്തിലൂടെ പുതുജീവന്‍ പകര്‍ന്ന് വിനോദ് യാത്രയായത്.

കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ 54 കാരനായ വിനോദിന് ഡിസംബര്‍ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തന്നെ ഉപയോഗിക്കും. കൈകള്‍ രണ്ടും ( ഷോള്‍ഡര്‍ മുതല്‍) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകള്‍ ( കോര്‍ണിയ) (രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നല്‍കിയത്. കരള്‍ കിംസിലേക്കും കൈമാറും. മുന്‍പും അവയവദാനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ഒരാളില്‍ നിന്ന് എട്ട് അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News