25.5 C
Kottayam
Friday, June 5, 2026

ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡ് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട്?

Must read

പാലക്കാട്: നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയത് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് സൂചന. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം 11 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ കറന്‍സി അടക്കം കോടികള്‍ വിലയുള്ള വസ്തുക്കള്‍ പിടികൂടിയതായാണ് വിവരം.

മലപ്പുറം സ്വദേശിയായ നിഷാദാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി. ഇയാളുമായി ഉണ്ണി മുകുന്ദന്‍ പ്രൈവറ്റ് സിനിമാസ് കമ്പനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഉണ്ണിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മലപ്പുറത്തും കൊച്ചിയിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയില്‍ അന്‍സാരി നെക്‌സല്‍ എന്ന ഓഫീസിലാണ് റെയ്ഡ് നടന്നത്.

അതേസമയം മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് ഇഡി പരിശോധനയ്ക്ക് എത്തിയതെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. സാമ്പത്തിക സ്‌ത്രോതസുകളെ പറ്റി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. കണക്കുകള്‍ എല്ലാം നല്‍കിയെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലുമാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയത്. താരത്തിന്റെ ഒറ്റപ്പാലത്തെ ഓഫീസിലായിരുന്നു റെയ്ഡ്. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധനയ്ക്ക് എത്തിയത്.

കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം 11 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ കറന്‍സി അടക്കം കോടികള്‍ വിലയുള്ള വസ്തുക്കള്‍ പിടികൂടിയതായാണ് വിവരം. മലപ്പുറം സ്വദേശിയായ നിഷാദാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി. ഇയാളുമായി ഉണ്ണി മുകുന്ദന്‍ പ്രൈവറ്റ് സിനിമാസ് കമ്പനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഉണ്ണിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week