25.5 C
Kottayam
Friday, June 5, 2026

‘കടലാസി’ന് പിറന്നാള്‍ ആശംസകളുമായി ഇന്നസെന്റ്

Must read

മലയാളത്തിന്റെ നടനവിസ്മയം ജഗതിക്ക് ഇന്ന് 71 പിറന്നാള്‍. 2012 ലെ കാറപകടത്തിന് ശേഷം ഒന്‍പത് വര്‍ഷം പിന്നിട്ടെങ്കിലും ഇന്നും മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ തക്കവണ്ണം ആര്‍ക്കുമായിട്ടില്ല. എന്നാല്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിലൂടെ ജഗതി വീണ്ടും തിരിച്ചെത്തുന്നു എന്ന വാര്‍ത്ത പുതിയ പ്രതീക്ഷയായി.

ജഗതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇന്നസെന്റ്. കാബൂളിവാലാ എന്ന് സിനിമയലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ‘എന്റെ കടലാസിന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇരുവരും നിരവധി ചിത്രങ്ങളില്‍ സുഹൃത്തുക്കളായും അയല്‍ വാസികളാും സഹോദരങ്ങളായുമൊക്കെ ഒന്നിച്ചിട്ടുണ്ടെങ്കിലും കന്നാസും കടലാസും എന്നും പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്നതാണ്.

സിദ്ദീഖ്-ലാലിന്റെ സംവിധാനത്തില്‍ 1994 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാബൂളിവാല. ജഗതി ശ്രീകുമാറും ഇന്നസെന്റും കന്നാസും കടലാസുമായി തകര്‍ത്താടിയ ചിത്രം കൂടിയാണിത്. വിനീത് നായകനായെത്തിയ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായാണ് ഇന്നസന്റും ജഗതിയും കന്നാസും കടലാസുമായി എത്തിയത്.

2012 മാര്‍ച്ചുമാസം തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായ പരിക്ക് പറ്റുകയും അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്തു. അപകടത്തിന് ശേഷം ഏഴു വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാര്‍ വീണ്ടും ജീവിതത്തിലോട്ട് മടങ്ങി വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week