ചവറ എം.എല്‍.എ വിജയന്‍പിള്ള അന്തരിച്ചു

കൊച്ചി ചവറ എം.എല്‍.എ എന്.വിജയന്‍ പിളള (68) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു. കരള്‍-വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.സി.എം.പി അരവിന്ദാക്ഷന്‍ പക്ഷ നേതാവായിരുന്നു വിജയന്‍പിള്ള.

ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിനെ 6189 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.1979 ല്‍ പഞ്ചായത്തംഗമായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.20 വര്‍ഷത്തോളം പഞ്ചായത്തംഗമായി തുടര്‍ന്നു.
2000ല്‍ ജില്ലാ പഞ്ചായത്തംഗമായി.ആര്‍.എസ്.പിയുലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വിജയന്‍പിള്ള കെ.കരുണാകരന്റെ ഡി.ഐ.സിയിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തി.തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് സി.എം.പിയില്‍.

കോണ്‍ഗ്രസിന് മദ്യ വ്യാപാരികളെ ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവ കേരള മാര്‍ച്ചില്‍ കുന്നത്തൂര്‍,ചവറ മണ്ഡലങ്ങളില്‍ പങ്കെടുത്ത് ഇടതു പാളയത്തിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News