കൊറോണ:മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി

റിയാദ്: മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി അറേബ്യ. കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനമാണ് വിലക്കിയിരിക്കുന്നത്. വ്യോമ മാര്‍ഗം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ എയര്‍പോര്‍ട്ടുകള്‍ വഴി മാത്രമാണ് പ്രവേശനം അനുവദിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News