തൃഷയുടെ വൈറൽ വിഡിയോയിൽ വിജയ്‍യുടെ സാന്നിദ്ധ്യം? കണ്ടെത്തലുമായി റെഡിറ്റ്

Actress Trisha opposite Vijay's Thalapathy 63 Movie

ചെന്നൈ: പ്രശസ്ത തമിഴ് സിനിമ താരങ്ങളായ ദളപതി വിജയ്‍യും തൃഷ കൃഷ്ണനും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നു തുടങ്ങിയിട്ട് കുറച്ചു കാലമായി. എരി തീയിൽ എന്ന പകരുന്നത് പോലെ, വിജയ്‌ക്കായി തൃഷ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത പിറന്നാൾ ആശംസ പോസ്റ്റ്, ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിച്ചു. ആരാധകർ സന്തോഷിക്കുമ്പോഴും, ഇന്നും നിയമപ്രകാരം സംഗീതയുടെ ഭർത്താവായ വിജയ്‌യുമായി തൃഷയ്ക്കുള്ള ബന്ധത്തിന്റെ പേരിൽ, ഇരുവരും സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണമാണ് നേരിടുന്നത്.

അടുത്തിടെ തൃഷ കൃഷ്ണൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി ഇട്ട വിഡിയോയിൽ, തൃഷ തന്റെ പുതിയ വലതു നായയോടൊപ്പം പോസ് ചെയ്യുന്നത് കാണാം. എന്നാൽ ഈ വിഡിയോയിൽ, നടിയുടെ ബോയ്‌ഫ്രണ്ട് ആണെന്ന് പറയപ്പെടുന്ന ദളപതി വിജയ്‌യുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് റെഡിറ്റ് പ്രേക്ഷകർ.

തൃഷയോടൊപ്പം വീഡിയോയ്ക്ക് പോസ് ചെയ്ത നായക്കുട്ടി ഇസ്സി, ക്യാമറയിലേക്ക് നോക്കാതെ ചുറ്റും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ, ക്യാമറയ്ക്ക് പുറകിൽ നിന്ന് ഒരാൾ “ഇസ്സി… ഇസ്സി…” എന്ന് വിളിക്കുന്നതായി കേൾക്കാം. ഈ കേൾക്കുന്നത് വിജയ്‌യുടെ ശബ്ദമാണെന്നാണ് ഒരു പട്ടം സോഷ്യൽ മീഡിയ പ്രേക്ഷകർ പറയുന്നത്. ഈ വീഡിയോ എടുക്കുന്ന സമയത്ത്, തൃഷയോടൊപ്പം പ്രശസ്ത സിനിമ താരം ഉണ്ടായിരുന്നിരിക്കാം, എന്നും റെഡിറ്റ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഈ വാദം ശെരിയാണെന്ന് സ്ഥാപിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News