നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി രണ്ട് വയസുകാരന്‍ മരിച്ചു; മാതാപിതാക്കൾക്ക് ഗുരുതര പരിക്ക്

മലപ്പുറം: വാഹനാപകടത്തിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം. കരുവാരകുണ്ടിലാണ് നാടിനെ നടുക്കിയ ദാരുണ അപകടം നടന്നത്. പുളിക്കത്തൊടിക മുജീബ് മൗലവി – സഫിയ ദമ്പതിമാരുടെ മകൻ നഫ്ലാൻ ആണ് മരിച്ചത്.

സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News